കൊച്ചി: അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗം തലശേരി സന്ദേശഭവനിൽ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. ആത്മീയതയുടെ പരിശീലന കളരി കുടുംബമാണെന്നും അവിടെനിന്നു ലഭിക്കുന്ന സ്വഭാവ രൂപീകരണം സംസ്കാരസന്പന്നമായ ഒരു സമൂഹത്തെ വാർത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ല സമൂഹനിർമിതിയിൽ അമ്മമാരുടെ പ്രവർത്തനം ഉൽകൃഷ്ടമായിരിക്കണമെന്നും ആർച്ച്ബിഷപ് ഓർമിപ്പിച്ചു.തലശേരി അതിരൂപത മാതൃവേദിയുടെ ആതിഥേയത്വത്തിൽ നടന്ന യോഗത്തിൽ അന്തർദേശീയ പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ അധ്യക്ഷത വഹിച്ചു. സുശിക്ഷിത മാതൃത്വം സുരക്ഷിത തലമുറയ്ക്ക് എന്ന വിഷയത്തിൽ ക്ലാസുകൾ നടന്നു. റവ.ഡോ. ഫിലിപ് കവിയിൽ, ഫാ. സെബാസ്റ്റ്യൻ ഇട്ടിയപ്പാറ, ജോസഫ് കാര്യാങ്കൽ, സിസ്റ്റർ സാലി പോൾ, റോസിലി പോൾ തട്ടിൽ, ആൻസി ആൽബർട്ട് എന്നിവർ പ്രസംഗിച്ചു.
സീറോ മലബാർ മാതൃവേദി ജനറൽ ബോഡി യോഗം
