ഇന്നത്തെ ദുഷ്ക്കരമായ സാമൂഹ്യ സാസ്ക്കാരിക പശ്ചാത്തലത്തില്‍ സുരക്ഷിതത്വം ഉറപ്പുവരുത്താനും പ്രത്യാശ പകരാനും മൗലിക മൂല്യങ്ങളാല്‍ പോഷിതരായി രചനാത്മകോര്‍ജ്ജങ്ങള്‍ വിനിയോഗിക്കാനും എമെരിറ്റസ് പാപ്പാ ബെനഡിക്ട് പതിനാറാമന്‍ ഉത്തര ഇറ്റലിയിലെ റൊമാനൊ കനവേസെയിലെ പൗരന്മാരെ ആഹ്വാനം ചെയ്യുന്നു.ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ആ പ്രദേശം സന്ദര്‍ശിച്ചതിന്‍റെ പത്താം വാര്‍ഷികാഘോഷത്തിന് സമ്മേളിച്ച ജനങ്ങള്‍ക്കായി നല്കിയ സന്ദേശത്തിലാണ് ഈ ആഹ്വാനം ഉള്ളത്.റൊമാനൊ കനവേസെയിലെ ജനങ്ങളുടെ സുദീര്‍ഘമായ ചരിത്രം ക്രിസ്തീയ വിശ്വാസത്താല്‍ മുദ്രിതമാണെന്ന് പാപ്പാ അനുസ്മരിക്കുന്നു.2009 ലെ വേനല്‍ക്കാലത്താണ് പാപ്പാ അവിടം സന്ദര്‍ശിച്ചത്.
മൗലിക മൂല്യങ്ങളാല്‍ പോഷിതരാകുക!
