സുവിശേഷ സന്ദേശത്തിൽ ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് കുഞ്ഞുങ്ങളുടെ സംരക്ഷണം. അതിനാൽ അവരുടെ താല്പര്യങ്ങൾ അറിഞ്ഞ് അവർക്കു സുരക്ഷമായ സാഹചര്യം സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്ന് മലാവിയിലെ ബ്ലാന്തായരെ അതിരൂപതാമെത്രാൻ മോൺ. തോമസ് ലൂക് സൂസാ ആഫ്രിക്കയിൽ നിന്നുള്ള മെത്രാൻമാരെ അഭിസംബോധന ചെയ്തുകൊണ്ട്,SECAM (Symposium of Episcopal Conferences of Africa and Madagascar) പ്രതിനിധികളുടെ കൂടിക്കാഴ്ചയിൽ അറിയിച്ചു.
ആഫ്രിക്കാ സഭയെന്നരീതിയിൽ ഒരു കുടുംബമാണെന്നും, എങ്കിലും ചിലയിടങ്ങളിൽ കുട്ടികൾ വേദനയനുഭവിക്കുന്നവരാണെന്നും, അത് ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്ന, യുദ്ധത്തിനുള്ള പരിശീലനത്തിനായി കുടുംബങ്ങളിൽനിന്നു തട്ടിയെടുക്കപ്പെട്ട് വില്‍ക്കപ്പെട്ടവരും, വേലക്കായി ചൂഷണം ചെയ്യപ്പെടുന്ന കുട്ടികളുമാണ്. ഇക്കാര്യം ഒരു വെല്ലുവിളിയായി മെത്രാന്മാർ അംഗീകരിച്ചതാണെന്നും, കുട്ടികളുടെ സംരക്ഷണത്തിനും, ആദരവിനും എല്ലാ കഴിവുകളും ഉപയോഗിക്കുമെന്ന് മെത്രാന്മാര്‍ വാഗ്ദാനം ചെയ്തതാണെന്നും മോൺ. തോമസ് ലൂക് അവരെ ഓർമ്മിപ്പിച്ചു.
കിഴക്കൻ ആഫ്രിക്കയുടെ മെത്രാൻ സമിതിയുടെ ഉപാദ്ധ്യക്ഷനായ മോൺ. തോമസ് ലൂക് ഇക്കാര്യങ്ങളുടെ മൂലകാരണങ്ങളെ ഉന്മൂലനംചെയ്യാൻ വേണ്ടകാര്യങ്ങൾ നടപ്പിലാക്കാൻ കൂടുതൽ ഉറച്ച പരിശ്രമങ്ങൾക്കായി ആഹ്വാനം ചെയ്തു. നമ്മുടെ അയൽക്കാരെ നമ്മെപ്പോലെ തന്നെ സ്നേഹിക്കാൻ സുവിശേഷം ആവശ്യപ്പെടുന്നു. കുട്ടികൾ നമ്മുടെ അയൽക്കാർ തന്നെയാണെന്നും അതിനാൽ അവരെ സ്നേഹിക്കാനും, എല്ലാത്തരത്തിലുള്ള ചൂഷണങ്ങളിൽനിന്നും അവരെ സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വവും കടമയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.