ആരെങ്കിലും എന്റെ വചനം പാലിച്ചാൽ അവർ ഒരിക്കലും മരിക്കുകയില്ല എന്ന് കർത്താവിന്റെ വചനത്തിന് ഉദാത്തമായ സാക്ഷ്യമാണ് പരിശുദ്ധ അമ്മ. ആത്മശരീരങ്ങളോടെ സ്വർഗ്ഗാരോപണം ചെയ്ത പരിശുദ്ധ അമ്മയുടെ തിരുനാളിന്റെ ഒരുക്കങ്ങൾ നാം ആരംഭിക്കുകയാണ്. ഇന്നുമുതൽ ആരംഭിക്കുന്ന 15 നോമ്പോടുകൂടിയാണ് നമ്മൾ സ്വർഗ്ഗാരോപണ തിരുനാളിന് ഒരുങ്ങുന്നത്. വചനം പാലിച്ച പരിശുദ്ധ അമ്മയെപ്പോലെ വചനവുമായി ആഴമായ ബന്ധം നിലനിർത്താൻ നമുക്ക് പ്രത്യേകം പരിശ്രമിക്കാം. നിത്യത സ്വന്തമാക്കിയ പരിശുദ്ധ അമ്മയെ പോലെ നമുക്കും നിത്യതക്കായി തീവ്രമായി ആഗ്രഹിക്കാം.