മരത്തിനിടെ കോളജിലെ സാധനങ്ങള്‍ നശിപ്പിച്ച കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ 6.92 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി. ബത്തേരി ഡോണ്‍ബോസ്‌കോ കോളജില്‍ നടന്ന അക്രമത്തില്‍ പ്രതികളായ 13 എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് പണം നല്‍കേണ്ടത്. തുക 3 മാസത്തിനുള്ളില്‍ കെട്ടിവയ്ക്കണമെന്നും ബത്തേരി സബ് കോടതി വിധിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ്, മുന്‍ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാനകമ്മിറ്റിയംഗവുമായ എം എസ് ഫെബിന്‍ തുടങ്ങിയവരായിരുന്നു അറസ്റ്റിലായത്.