വാർത്തകൾ

🗞🏵 *മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസ്സാക്കി.* 84 നെതിരെ 99 വോട്ടുകൾക്കാണ് ബിൽ രാജ്യസഭ പാസ്സാക്കിയത്. ബിൽ കൂടുതൽ സൂക്ഷ്മ നിരീക്ഷണത്തിനായി സെലക്ട് കമ്മിറ്റിക്കു വിടണമെന്നത് അടക്കമുള്ള പ്രതിപക്ഷത്തിൻറെ ആവശ്യങ്ങൾ സഭ വോട്ടിനിട്ട് തള്ളി.

🗞🏵 *ഡോക്ടർമാർ ഇന്ന് രാജ്യവ്യാപകമായി പണിമുടക്കും.* ദേശീയ മെഡിക്കൽ കമ്മിഷൻ ബിൽ ലോക്സഭയിൽ പാസാക്കിയതിൽ പ്രതിഷേധിച്ചാണ് ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.

🗞🏵 *ബി.ജെ.പിയിലേക്ക് ചേക്കേറാൻ ശ്രമിക്കുന്നുവെന്ന അഭ്യൂഹം പടരുന്നതിനിടെ മഹാരാഷ്ട്രയിൽ നാല് എൻ.സി.പി, കോൺഗ്രസ് എം.എൽ.എമാർ രാജിവെച്ചു.* 288 സീറ്റുകളിൽ 220 ഉം നേടി അടുത്ത തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുമെന്ന് ബി.ജെ.പി അവകാശപ്പെടുന്ന സാഹചര്യത്തിലാണ് രാജി.

🗞🏵 *രാജ്യസഭാ എംപി സഞ്ജയ് സിങ് കോൺഗ്രസിൽ നിന്ന് രാജിവച്ചു.* അമേഠിയിലെ രാജകുടുംബത്തിൽ പെട്ട സഞ്ജയ് സിങ് അസമിൽ നിന്നാണ് രാജ്യസഭയിലെത്തിയത്.

🗞🏵 *റെയിൽവേ അടക്കമുള്ള മന്ത്രാലയങ്ങളിൽ നിർബന്ധിത വിരമിക്കൽ നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ.* 55 വയസ്സു പൂർത്തിയായവരും പ്രകടനം മോശമായവരുമായ ജീവനക്കാർക്കു നിർബന്ധിത വിരമിക്കൽ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും പട്ടിക സമർപ്പിക്കണമെന്നാണു മന്ത്രാലയം സെക്രട്ടറിമാർക്ക് കേന്ദ്ര പെഴ്സനെൽ മന്ത്രലയത്തിന്റെ നിർദേശം.

🗞🏵 *കേരളത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല, കെവിൻ വധക്കേസിന്റെ വിധി ഓഗസ്റ്റ് 14ന്.* കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് റെക്കോർഡ് വേഗത്തിൽ കേസിൽ വിധി പറയുന്നത്. ആറ് മാസത്തിനകം കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നെങ്കിലും മൂന്നു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയാണ് വിധി പറയാനൊരുങ്ങിയിരിക്കുന്നത്.

🗞🏵 *രാജ്യത്ത് ആർഎസ്എസിന്റെ ആദ്യ ആർമി സ്കൂൾ അടുത്ത ഏപ്രിലിൽ തുറക്കും.* സായുധ സേനകളിൽ ഉദ്യോഗസ്ഥരാകുന്നതിന് പരിശീലിപ്പിക്കുന്ന സ്കൂളാണ് തുടങ്ങുന്നത്.

🗞🏵 *തിരുവനന്തപുരം-കാസർകോഡ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതിയുടെ അലൈൻമെന്റിന് അംഗീകാരമായി.* മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അലൈൻമെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിൽ നിന്നാണ് ഹൈസ്പീഡ് സർവീസ് ആരംഭിക്കുക.

🗞🏵 *ബിനോയ് കോടിയേരിയുടെ ഡി.എൻ.എ. പരിശോധനയ്ക്ക് രക്തസാമ്പിൾ ശേഖരിക്കുന്ന ആശുപത്രി മാറ്റി.* ബൈക്കുളയിലെ ജെ.ജെ. ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിൾ ശേഖരിക്കുകയെന്ന് ഓഷ്വാര പോലീസ് അറിയിച്ചു. നേരത്തെ ജുഹുവിലെ ഡോ. ആർ.എൻ. കൂപ്പർ ജനറൽ ആശുപത്രിയിൽവച്ച് രക്തസാമ്പിൾ ശേഖരിക്കാനായിരുന്നു പോലീസിന്റെ തീരുമാനം.

🗞🏵 *ശബരിമല സ്ത്രീ പ്രവേശന കേസിൽ ദേവസ്വം ബോർഡിനു വേണ്ടി സുപ്രീം കോടതിയിൽ വാദിച്ചതിന് 62 ലക്ഷം രൂപാ ഫീസ് വേണമെന്ന് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി.*

🗞🏵 *കാറിൽ ട്രക്കിടിച്ച് ഗുരുതര പരിക്കേറ്റ ഉന്നാവോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ ചികിത്സാ ചിവല് ഉത്തർപ്രദേശ് സർക്കാർ വഹിക്കും.* യു.പി ഉപമുഖ്യമന്ത്രി ദിനേശ് ശർമ മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം. ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ ദിനേശ് ശർമ കിങ് ജോർജ്സ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെത്തി സന്ദർശിച്ചു.

🗞🏵 *’ഇന്ത്യ ആഹ്ലാദിക്കുന്നു’: മുത്തലാഖ് ബില്‍ പാസ്സാക്കിയതില്‍ നന്ദിയറിയിച്ച് പ്രധാനമന്ത്രി*
മുത്തലാഖ് നിരോധന ബിൽ രാജ്യസഭ പാസ്സാക്കിയതിനു പിന്നാലെ സന്തോഷമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. രാജ്യത്തെ മുസ്ലിം സമൂഹത്തെ ബാധിച്ചിരുന്ന മുത്തലാഖ് എന്ന പുരാതനമായ ഒരു ആചാരത്തെ നിഷ്കാസനം ചെയ്യാനായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

🗞🏵 *ദേശീയ ചലച്ചിത്ര പുരസ്കാര നിർണയ ജൂറി ഒരു രാഷ്ട്രീയപാർട്ടിയുടെ കാലാൾപ്പടയായി മാറിയെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ.*

🗞🏵 *ആൾക്കൂട്ട ആക്രമണക്കേസുകളിൽ കുറ്റവാളികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ദുരഭിമാന കൊലക്കേസുകളിൽ വധശിക്ഷയും ഉറപ്പാക്കുന്ന ബില്ലുകൾ രാജസ്ഥാൻ നിയമസഭയിൽ അവതരിപ്പിച്ചു.* പാർലമെന്ററി കാര്യമന്ത്രി ശാന്തി ധാരിവാളാണ് ബില്ലുകൾ അവതരിപ്പിച്ചത്.

🗞🏵 *സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് കേന്ദ്രത്തിന്റെ അന്തിമ അനുമതി.* കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയിലാണ് അനുമതി ലഭിച്ചത്

🗞🏵 *അമ്പൂരി രാഖി കൊലപാതകത്തിലെ നിർണായക വിവരങ്ങൾ പുറത്ത്.* രാഖിയുടെ മൃതദേഹം ഡാമിൽ ഉപേക്ഷിക്കാനോ അല്ലങ്കിൽ തമിഴ്നാട്ടിൽ കൊണ്ടുപോയി ഉപേക്ഷിക്കാനും പദ്ധതിയിട്ടതായി പ്രതികൾ. തമിഴ്നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പിൽ കെട്ടിത്താഴ്ത്താനായിരുന്നു നീക്കം. എന്നാൽ, മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു.

🗞🏵 *ഒരു മാസത്തിനുള്ളിൽ നാലു ബാങ്കുകൾ കൊള്ളയടിച്ച് അധികൃതരുടെ ഉറക്കം കെടുത്തിയ കൊള്ളക്കാരി പിങ്ക് ലേഡി ബാൻഡിറ്റും കൂട്ടാളിയും അറസ്റ്റിലായതായി റിപ്പോർട്ട്.* അമേരിക്കയിലെ ഈസ്റ്റ് കോസ്റ്റിൽ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെടുത്ത സിർസി ബെയ്സും സഹായി അലക്സിസ് മൊറാലിസുമാണ് പോലീസ് പിടിയിലായത്. ഷാർലറ്റ് സ്പീഡ് വേ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഞായറാഴ്ചയാ

🗞🏵 *സർവീസിൽ തിരിച്ചെടുക്കാനുള്ള ഉത്തരവിൽ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പി. ജേക്കബ് തോമസ് സംസ്ഥാന സർക്കാരിന് കത്ത് നൽകി.* കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് സഹിതമാണ് ചീഫ് സെക്രട്ടറിക്കും പൊതുഭരണവകുപ്പിനും കത്ത് നൽകിയത്.

🗞🏵 *ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ വിമാനം പെട്ടെന്ന് നിർത്തിയത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.* ഭോപ്പാലിൽനിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച ഇൻഡിഗോ വിമാനമാണ് അവസാന നിമിഷം ടേക്ക് ഓഫ് റദ്ദാക്കിയത്. കഴിഞ്ഞദിവസം വൈകിട്ട് ഭോപ്പാൽ രാജാഭോജ് വിമാനത്താവളത്തിലായിരുന്നു സംഭവം.

🗞🏵 *കസ്റ്റഡിയിൽ നിന്ന് ചാടിപോയ കുപ്രസിദ്ധ മയക്ക് മരുന്ന് കടത്തുകാരൻ ജോർജ് കുട്ടിയെ സാഹസികമായി പിടികൂടി.* പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി നടത്തിയ വെടിവെപ്പിൽ എക്സൈസ് ഉദ്യോഗസ്ഥന് വെടിയേറ്റു. കാലിൽ ഗുരുതരമായി പരിക്കേറ്റ എക്സൈസ് ഇൻസ്പെക്ടർ മനോജിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുകയാണ്.

🗞🏵 *മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി.സിദ്ധാർത്ഥിനെ (63) കാണാതായി.* മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദിക്ക് കുറുകെയുള്ള പാലത്തിന് സമീപത്ത് നിന്നാണ് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ഇദ്ദേഹത്തെ കാണാതായത്. നദിയിൽ ചാടിയതാണെന്ന നിഗമനത്തിൽ നേത്രാവതി നദിയിൽ പോലീസ് തിരച്ചിൽ നടത്തി വരികയാണ്.

🗞🏵 *റോഡരികിലെ അഴുക്കുചാലിൽ കണ്ടെത്തിയ എട്ടടി നീളമുള്ള മുതലയെ വനപാലകർ രക്ഷപ്പെടുത്തി നദിയിൽവിട്ടു.* മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയിലുള്ള ചിപ്ലുനിലാണ് സംഭവം. അഴുക്കുചാലിലൂടെ നീങ്ങുന്ന മുതലയുടെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മുംബൈ നഗരത്തിലാണ് ഇതെന്ന അഭ്യൂഹവും പ്രചരിച്ചു.

🗞🏵 *ഉന്നാവോ ബലാത്സംഗക്കേസിലെ പ്രതി കുൽദീപ് സിങ് സേംഗർ എം.എൽ.എയെ നേരത്തെതന്നെ ബിജെപിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി ഉത്തർപ്രദേശിലെ ബിജെപി നേതൃത്വം.*

🗞🏵 *സർക്കാരിൻറെ ടിപ്പു ജയന്തി ആഘോഷങ്ങൾ വേണ്ടെന്നുവെച്ച് യെദ്യൂരപ്പ സർക്കാർ.* വർഗീയത വളർത്തുമെന്നതിനാലാണ് ടിപ്പു ജയന്തി ആഘോഷം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

🗞🏵 *നിയന്ത്രണരേഖയ്ക്കു സമീപം വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം.* ഇന്ത്യ തിരിച്ചടിച്ചു. കനത്തവെടിവെപ്പാണ് ഇരുവശത്തുനിന്നും ഉണ്ടായത്.

🗞🏵 *ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർക്കെതിരായ ബലാത്സംഗ കേസിന്റെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു.* തെളിവുകളുടെ അഭാവത്തിലാണ് കേസ് അവസാനിപ്പിക്കാൻ പോലീസ് തീരുമാനിച്ചത്.

🗞🏵 *ഉത്തേജക മരുന്ന് പരിശോധനയിൽ ശരീരത്തിൽ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ കൗമാര താരം പൃഥ്വി ഷായ്ക്ക് ബി.സി.സി.ഐയുടെ വിലക്ക്.* ഡോപ്പിങ് നിയമലംഘനത്തിന്റെ പേരിലാണ് വിലക്ക്.

🗞🏵 *ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ നിന്ന് ഒഡീഷയില്‍ എത്തിയ ഗ്രഹാം സ്‌റ്റെയിന്‍സിനെയും മക്കളെയും ചുട്ടു കൊലപ്പെടുത്തിയ സംഭവം പ്രമേയമാക്കി ഡോ. ഗ്രഹാം സ്‌റ്റെയിന്‍സ് മൂവി ഫെസ്റ്റിവല്‍ ഇന്ന് പാലാരിവട്ടം പിഒസിയില്‍ നടക്കും* . ഉച്ചകഴിഞ്ഞ് മൂന്നിനും വൈകുന്നേരം ആറിനുമാണ് പ്രദര്‍ശനം.
 
🗞🏵 *പുഞ്ചിരിക്കുന്ന പാപ്പ’ എന്നറിയപ്പെടുന്ന ജോണ്‍ പോള്‍ ഒന്നാമന്‍ പാപ്പ ജനിച്ചു വളര്‍ന്ന വീട് ചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നു.* ഓഗസ്റ്റ് 2 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 5 മണിക്കാണ് ഈ ഭവനം സന്ദര്‍ശകര്‍ക്കായി തുറക്കുന്നത്. വടക്കന്‍ ഇറ്റലിയില്‍ സമുദ്രനിരപ്പില്‍ നിന്നും 976 മീറ്റര്‍ ഉയരത്തില്‍ ഡോളോമൈറ്റ് പര്‍വ്വതനിരയിലെ കനാലെ ഡി അഗോര്‍ഡോ ഗ്രാമത്തിലാണ് ഭവനം സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ ഒപ്പുവെക്കപ്പെട്ട ഉടമ്പടിയിലൂടെയാണ് ഭവനം രൂപതയുടെ ഉടമസ്ഥതയിലായത്

🗞🏵 *കർണ്ണാടകയിൽ ജന വികാരം കണക്കിലെടുത്ത് ടിപ്പു ജയന്തി നിരോധിച്ച സംഭവത്തെ അഭിനന്ദിച്ചു ടിപി സെൻകുമാർ.* ടിപ്പു ജയന്തി സത്യങ്ങൾക്കു നേരെയുള്ള ഒരു ആക്രമണത്തിന് തുല്യമായിരുന്നു.രണ്ടോ മൂന്നോ നല്ല പ്രവർത്തികൾ മറ്റു ഹീന കൃത്യങ്ങൾ ഇല്ലാതാക്കില്ല. നിഷ്ട്ടൂരമായ പ്രവർത്തികളാണ് മലബാറിലും മറ്റും നടത്തിയത്.നിരവധി ചരിത്ര രേഖകൾ ഇതിനു ലഭ്യമാണ്.ഇതൊന്നും പരിഗണിക്കാതെ വോട്ടു ബാങ്ക് നോക്കി മാത്രം ,സത്യങ്ങൾ ,ക്രൂരമായ മത പീഡനങ്ങൾ മറച്ചുവെച്ചു ടിപ്പു ജയന്തി ആഘോഷിച്ചത് തികഞ്ഞ
പ്രീണനമായിരുന്നുവെന്ന് ടിപി സെൻകുമാർ കുറിച്ചു.മറ്റൊരു രാജ്യത്തും സംഭവിക്കാത്തത്.ടിപ്പു എന്ന പേര് ആർക്കാണ് കേരളത്തിൽ
ഏറ്റവും കൂടുതൽ ഉള്ളത്? അതു തന്നെ ഇതിനു കേരളത്തിന്റെ ഉത്തരം.
ടിപ്പു ജയന്തി നിരോധിച്ച നടപടി ശ്ലാഘനീയമാണ്
 
🗞🏵 *ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. സംഭവത്തില്‍ ഒരു സൈനികന് വീരമൃത്യു.* രണ്ടു തദ്ദേശവാസികള്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇന്ത്യയുടെ തിരിച്ചടിയില്‍ മൂന്ന് പാകിസ്ഥാന്‍ സൈനികർ കൊല്ലപ്പെട്ടു. സുന്ദര്‍ബാനി മേഖലയിലാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. തങ്ങ്ദാര്‍, കേരന്‍ മേഖലകളിലും പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു.

🗞🏵 *കർണാടകയിൽ രാജി പ്രഖ്യാപിച്ച് കുമാരസ്വാമി സര്‍ക്കാരിനെ വീഴ്ത്തിയ 14 വിമതരേയും ണ്‍ഗ്രസ് പുറത്താക്കി*

🗞🏵 *പാകിസ്ഥാന്റെ സൈനിക വിമാനം തകർന്ന് 17 പേർ മരിച്ചു.* റാവൽപ്പിണ്ടിയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പരിശീലന പറക്കലിനിടെ റാബി പ്ലാസയ്ക്ക് സമീപം റെസിഡൻഷ്യൽ ഏരിയയിൽ വിമാനം തകർന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാർ ഉൾപ്പെടെ 5 വിമാന ജീവനക്കാരും, 12 പ്രദേശവാസികളുമാണ് മരിച്ചത് . പതിനെട്ടോളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.

🔖🔖📕🔖🔖📘🔖🔖📙🔖🔖

*ഇന്നത്തെ വചനം*

ജറുസലെമില്‍ പ്രതിഷ്‌ഠയുടെ തിരുനാളായിരുന്നു. അത്‌ ശീതകാലമായിരുന്നു.
യേശു ദേവാലയത്തില്‍ സോളമന്‍െറ മണ്‌ഡപത്തില്‍ നടക്കുമ്പോള്‍
യഹൂദര്‍ അവന്‍െറ ചുറ്റുംകൂടി ചോദിച്ചു: നീ ഞങ്ങളെ എത്രനാള്‍ ഇങ്ങനെ സന്ദിഗ്‌ധാവസ്‌ഥയില്‍ നിര്‍ത്തും? നീ ക്രിസ്‌തുവാണെങ്കില്‍ വ്യക്‌തമായി ഞങ്ങളോടു പറയുക.
യേശു പ്രതിവചിച്ചു: ഞാന്‍ നിങ്ങളോടു പറഞ്ഞു; എന്നിട്ടും നിങ്ങള്‍ വിശ്വസിക്കുന്നില്ല. എന്‍െറ പിതാവിന്‍െറ നാമത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ എനിക്കു സാക്‌ഷ്യം നല്‍കുന്നു.
എന്നാല്‍ നിങ്ങള്‍ വിശ്വസിക്കുന്നില്ല; കാരണം, നിങ്ങള്‍ എന്‍െറ ആടുകളില്‍പ്പെടുന്നവരല്ല.
എന്‍െറ ആടുകള്‍എന്‍െറ സ്വരം ശ്രവിക്കുന്നു. എനിക്ക്‌ അവയെ അറിയാം. അവ എന്നെ അനുഗമിക്കുന്നു.
ഞാന്‍ അവയ്‌ക്കു നിത്യജീവന്‍ നല്‍കുന്നു. അവ ഒരിക്കലും നശിച്ചുപോവുകയില്ല. അവയെ എന്‍െറ അടുക്കല്‍നിന്ന്‌ ആരും പിടിച്ചെടുക്കുകയുമില്ല.
യോഹന്നാന്‍ 10 : 22-28
🔖🔖📕🔖🔖📘🔖🔖📙🔖🔖

*വചന വിചിന്തനം*

ഈശോയുടെ സ്വരം ശ്രവിക്കുന്നവർ അവിടുത്തെ ആടുകളിൽ പെടുന്നു. അവർ അവിടത്തെ അനുഗമിക്കുകയും അവിടുന്നിൽ വിശ്വസിക്കുകയും ചെയ്യുന്നു. മാത്രമല്ല ഈശോ അവരെ അറിയുന്നു. ദൈവത്തിൻറെ സ്വരം ശ്രവിക്കുക എന്നുള്ളതാണ് ഇവിടെ പ്രധാനം. അതു തിരുവചനത്തിൽ നിന്നാവാം മനസാക്ഷിയിൽ നിന്നാവാം നമ്മുടെ ചുറ്റുപാടുമുള്ളവരിൽ നിന്നാവാം. എവിടെ നിന്നാണെങ്കിലും അത് തിരിച്ചറിയുക എന്നതാണ് പ്രധാനം. ദൈവത്തിൻറെ സ്വത്തിനായി നിരന്തരം കാതോർക്കുന്ന വർക്കാണ് അത് തിരിച്ചറിയുവാൻ സാധിക്കുന്നത്. അല്ലാത്തപക്ഷം ലോകത്തിൻറെ ബഹളങ്ങളിൽ ദൈവത്തിൻറെ സ്വരം മുങ്ങിപ്പോകും. അതിനാൽ നമുക്ക് ദൈവത്തിന്റെ സ്വത്തിനായി കാതോർക്കുന്നവരാകാം.
🔖🔖📕🔖🔖📘🔖🔖📙🔖🔖
*ലേഖനം*
*ആരാണ്‌ ടിപ്പു*

ബ്രിട്ടീഷ് മലബാറിലെ കലക്ടറായിരുന്ന വില്യം ലോഗന്റെ അമൂല്യകൃതിയായ മലബാര്‍ മാനുവലിന്റെ ഒരു ഭാഗമായ “മലബാര്‍ ചരിത്രം” നോക്കിയാൽ അറിയാം യഥാർത്ഥ ടിപ്പു ആരെന്നു ….
ടിപ്പു എങ്ങനെയുള്ള ആളായിരുന്നു എന്നതിന് ചെറിയൊരു ഉദാഹരണം. ഹൈദരാലിയുടെ വിശ്വസ്ഥ സേവകനായിരുന്നു ഷേഖ് ആയാസ്. ഹൈദരാലിയുടെ മലബാര്‍ ആക്രമണത്തിനിടയില്‍ ചിറയ്ക്കലില്‍ നിന്നും പിടിച്ച ഒരു നായര്‍ അടിമയായിരുന്നു, പിന്നീട് മതം മാറ്റപെട്ട ആയാസ്. ഇയാള്‍ സുല്‍ത്താന്റെ പ്രീതിയ്ക്കു പാത്രമായതിനെ തുടര്‍ന്ന് ചിത്തല്‍ ദുര്‍ഗ് പ്രദേശത്തിന്റെ സിവില്‍-മിലിട്ടറി ഗവര്‍ണറായി നിയമിച്ചു. കിട്ടുന്ന ഏതവസരത്തിലും പുത്രനെയും വളര്‍ത്തു പുത്രനെയും താരതമ്യം ചെയ്യാന്‍ സുല്‍ത്താന്‍ മടിച്ചില്ല. ഒരിയ്ക്കല്‍ ചില കൊള്ളമുതലുകള്‍ സ്വകാര്യമായി ദുരുപയോഗം ചെയ്തതിന് സുല്‍ത്താന്‍ മകനെ ശാസിച്ചിട്ട് ഇങ്ങനെ പറഞ്ഞു:
“സ്വന്തം മുതലാണ് സ്വകാര്യമായി നീ അപഹരിയ്ക്കുന്നതെന്നറിയാനുള്ള സാമാന്യബുദ്ധി പോലും നിനക്കില്ലാതായല്ലോ..! ഇങ്ങനെയുള്ള നിനക്കു പകരം ആയാസാണ് എന്റെ മകനായി പിറന്നിരുന്നതെങ്കില്‍ എന്റെ ഭാഗ്യമായിരുന്നു.”

ഏതായാലും പിതാവിനു ശേഷം അധികാരത്തില്‍ വന്ന ടിപ്പു ആദ്യം ചെയ്തത് ബെദനൂറിന്റെ ഗവര്‍ണറായി നിയമിക്കപെട്ട ആയാസിനെ തട്ടിക്കളയാന്‍ ഉപഗവര്‍ണര്‍ക്ക് രഹസ്യാജ്ഞ നല്‍കലാണ്. സ്വന്തം ബുദ്ധിവൈഭവം കൊണ്ട് ആയാസ് രക്ഷപെട്ടു എന്നത് മറ്റൊരു കാര്യം.
ലോഗന്‍ രേഖപ്പെടുത്തിയ ചില സംഭവങ്ങള്‍….
“1788 ജൂലൈ 20 ന് കോഴിക്കോട്ട് നിന്ന് 200 ബ്രാഹ്മണന്മാരെ അന്വേഷിച്ച് പിടിച്ച് മുഹമ്മദന്‍ മതം സ്വീകരിപ്പിയ്ക്കുകയും മാട്ടിറച്ചി തീറ്റിപ്പിയ്ക്കുകയും ചെയ്തു. പരപ്പനാട്ടില്‍ നിന്നും നിലമ്പൂരില്‍ നിന്നും ധാരാളം പേരെ പിടിച്ച് കോയമ്പത്തൂരേയ്ക്ക് ആട്ടിത്തെളിച്ചു കൊണ്ടു പോയി മതം മാറ്റിച്ച് ഗോമാംസം തീറ്റിച്ചു.“

1788-ലെ ആക്രമണത്തിനുശേഷം തന്റെ സൈനികരെ കോഴിക്കോട്ട് നിര്‍ത്തി ടിപ്പു തിരികെ പോയതായാണ് ലോഗന്റെ സൂചന. ആ ഘട്ടത്തിലായിരുന്നു രവിവര്‍മ്മയുടെ നേതൃത്തിലുള്ള നായര്‍കലാപം. അതിനെ തുടര്‍ന്നാണ് ടിപ്പു വീണ്ടും 1789-ല്‍ മലബാറിലെത്തുന്നത്. ഇത്തവണ ആക്രമണം രൂക്ഷമായിരുന്നു. കോട്ടയം (മലബാര്‍) മുതല്‍ പാലക്കാട് വരെയുള്ള നായര്‍ ജാതിക്കാരെ മുഴുവന്‍ തിരഞ്ഞു പിടിയ്ക്കാനും ഉന്മൂലനം ചെയ്യാനുമാണ് ടിപ്പു സൈന്യത്തിനു നല്‍കിയ കല്‍പ്പന എന്നാണ് ബ്രിട്ടീഷ് രേഖകളില്‍ കാണുന്നത്.

“കടത്തനാട്ട് രാജകുടുംബത്തിന്റെ ആസ്ഥാനമായി വര്‍ത്തിച്ച കുറ്റിപ്പുറത്തു വച്ചാണ് ടിപ്പുവിന്റെ സൈന്യം രണ്ടായിരം നായന്മാരെയും കുടുംബാംഗങ്ങളെയും, അവര്‍ ദിവസങ്ങളോളം പിടിച്ചു നിന്ന പഴയ കോട്ടയില്‍ വളഞ്ഞിട്ടത്. പിടിച്ചു നില്‍ക്കാന്‍ സാധിയ്ക്കാത്ത ഗതി വന്നപ്പോള്‍ അവര്‍ “സ്വമേധയാ മുഹമ്മദന്‍ മതം സ്വീകരിയ്ക്കണമെന്ന വ്യവസ്ഥയ്ക്കു വഴങ്ങി. അല്ലെങ്കില്‍ അവരെ നിരബന്ധപൂര്‍വം മതം മാറ്റിയ്ക്കുകയും നാടു കടത്തുകയും ചെയ്യുമായിരുന്നു. എല്ലാവരുടെയും “ത്വക്ച്ഛേദനം” നടത്തുകയും തുടര്‍ന്ന് ഗോമാംസ സദ്യയില്‍ പങ്കെടുപ്പിയ്ക്കുകയും ചെയ്തു.“
1790-ല്‍ പാലക്കാട് കോട്ട ഇംഗ്ലീഷുകാര്‍ പിടിച്ചടക്കിയ ശേഷം അവിടെ നിന്നു ലഭിച്ച ഒരു കല്പനയുടെ കൈയെഴുത്തു പ്രതിയില്‍ പറയുന്നത്:
“പ്രവിശ്യയിലെ ഓരോരുത്തരെയും സ്ത്രീ പുരുഷ വക ഭേദമില്ലാതെ, ഇസ്ലാം മതത്തിലേയ്ക്ക് കൊണ്ടുവന്ന് അനുഗ്രഹിയ്ക്കണം. ഈ ബഹുമതി സ്വീകരിയ്ക്കാതെ ഒളിച്ചോടി പോകുന്നവരുടെ പാര്‍പ്പിടങ്ങള്‍ ചുട്ടു നശിപ്പിയ്ക്കുകയും അവരെ തേടിപിടിച്ച് നല്ലതോ ചീത്തയോ ആയ ഏതു മാര്‍ഗം പ്രയോഗിച്ചും സാര്‍വത്രികമായ മതപരിവര്‍ത്തനത്തിന് വിധേയമാക്കേണ്ടതാണ്.“

1790 മാര്‍ച്ച് 26 രാത്രി ടിപ്പുവിന്റെ ആക്രമണം ഭയന്ന് ചിറയ്ക്കല്‍ രാജാവ് ഒളിച്ചോടി. തുടര്‍ന്ന്, സുല്‍ത്താന്റെ സന്നിധിയില്‍ നേരിട്ടു ഹാജരായാല്‍ ആപത്തു സംഭവിയ്ക്കില്ല എന്ന വാഗ്ദാനം വിശ്വസിച്ച് അദ്ദേഹം അങ്ങനെ ചെയ്തത്രെ. ടിപ്പു അദ്ദേഹത്തെ ഉപദ്രവിയ്ക്കാതെ വിട്ടു എന്നും പറയുന്നു. ഏതായാലും അല്പദിവസത്തിനകം ടിപ്പുവിന് മനം മാറ്റം വരുകയും ചിറക്കല്‍ കൊട്ടാരം ആക്രമിയ്ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രാജാവിന്റെ ശരീരം ആനകളെ കൊണ്ട് വലിച്ചിഴച്ച് തന്റെ ക്യാമ്പില്‍ കൊണ്ടു പോകുകയും, ജീവനോടെ പിടിയ്ക്കപെട്ട 17 നായന്മാരോടൊപ്പം കെട്ടിതൂക്കുകയും ചെയ്തു.

സഞ്ചാരിയായ ബര്‍ത്തോലോമിയോ ടിപ്പുവിന്റെ പടയൊരുക്കത്തെ പറ്റി ഒരു ദൃക്‌സാക്ഷി വിവരണം നല്‍കുന്നുണ്ട്.

”തന്റെ എല്ലാ കടന്നാക്രമണങ്ങള്‍ക്കും ടിപ്പു സൈന്യങ്ങളെ അണിനിരത്തുന്നത് ഒരു നിശ്ചിതരൂപത്തിലായിരുന്നു. ആദ്യം മുപ്പതിനായിരം ഭീകരന്മാരുടെ ഒരു കൊലയാളി സംഘം. തങ്ങളുടെ വഴിയില്‍ കണ്ട എല്ലാവരെയും ഈ ഭീകരന്മാര്‍ കശാപ്പ് ചെയ്തു. തൊട്ട് പിറകേ ആനപ്പുറത്തു കയറി ടിപ്പു. അതിനു പിറകേ മറ്റൊരു മുപ്പതിനായിരം പേര്‍ വരുന്ന കാലാള്‍ പട. ടിപ്പുവിന്റെ നാട്ടുകാരോടുള്ള പെരുമാറ്റം അങ്ങേയറ്റം പൈശാചികമായിരുന്നു. കോഴിക്കോട്ട് അയാള്‍ അമ്മമാരെ കഴുവില്‍ കേറ്റി കൊല്ലുകയും കൈക്കുഞ്ഞുങ്ങളെ അവരുടെ കഴുത്തില്‍ കെട്ടി ഞാത്തുകയും ചെയ്തിരുന്നു. ആനകളുടെ കാലിനു കെട്ടി നഗ്നരാക്കിയ ക്രിസ്ത്യാനികളേയും ഹിന്ദുക്കളെയും വഴിനീളെ വലിച്ചിഴച്ച് കൊണ്ടുപോയി. ക്രിസ്ത്യന്‍-ഹിന്ദു സ്ത്രീകളെ മുഹമ്മദീയര്‍ക്കു നിര്‍ബന്ധ വിവാഹം ചെയ്തു കൊടുത്തു. കണ്ണില്‍ ചോരയില്ലാത്ത ജനമര്‍ദകന്റെ മുന്‍പില്‍ നിന്ന്‍ ജീവനും കൊണ്ടോടിയ ക്രിസ്ത്യന്‍-ഹിന്ദു അഭയാര്‍ത്ഥികളില്‍ നിന്നാണ് ടിപ്പു വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. ഈ അഭയാര്‍ത്ഥികളെ വേറാപൊളി പുഴ കടക്കുന്നതിന് ബര്‍ത്തോലോമിയോ നേരിട്ട് സഹായിയ്ക്കുകയുണ്ടായി. അങ്ങനെ ചെയ്തതിന് ബര്‍ത്തോലോമിയോ താമസിയ്ക്കുന്നതിന് അടുത്ത് ചെന്ന് മൈസൂര്‍ കൊലയാളി സംഘം തിരക്കുകയുണ്ടായി. അപ്പോഴേയ്ക്കും സഞ്ചാരി അവിടെ നിന്നും വഴിമാറി പോയിരുന്നു. ”:

“വോയേജ് ടു ഈസ്റ്റ് ഇന്‍ഡീസ്” എന്ന ഗ്രന്ഥത്തിലാണിത് വിവരിച്ചിരിയ്ക്കുന്നത്

മേല്‍ക്കൊടുത്ത വിവരങ്ങളെല്ലാം വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ രേഖപ്പെടുത്തിയതാണ്. അക്കാലത്തെ ബ്രിട്ടീഷ് റിക്കാര്‍ഡുകള്‍ പഠിച്ചാണ് അദ്ദേഹം വിവരങ്ങള്‍ ശേഖരിച്ചത്. അതുകൊണ്ടു തന്നെ ഈ വിവരങ്ങളെല്ലാം അവരുടെ കണ്ണിലൂടെ ഉള്ളതാണ്. ടിപ്പു ആക്രമിച്ച പ്രദേശങ്ങളിലെല്ലാം ക്ഷേത്രങ്ങള്‍ കൊള്ളയടിയ്ക്കുകയും നശിപ്പിയ്ക്കുകയും ചെയ്തു. ടിപ്പുവിന്റെ മതധ്വംസനം സ്പഷ്ടമായിരിയ്ക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അനുചരന്മാരിലും മന്ത്രിമാരിലും സൈന്യത്തിലും ഹിന്ദുക്കള്‍ ഉണ്ടായിരുന്നു എന്നതും കൌതുകകരമാണ്. 1790 ജനുവരിയില്‍ നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുവിന്റെ കുറെ ആള്‍ക്കാരെ തിരുവിതാംകൂര്‍ സൈന്യം തടവില്‍ പിടിച്ചിരുന്നു. ആ കൂട്ടത്തില്‍ ഒരു ബ്രാഹ്മണനും ഉള്‍പെട്ടിരുന്നു..!

ചിന്നിചിതറികിടന്ന മലബാര്‍ ഏകീകരിയ്ക്കപെട്ടു എന്നത് മൈസൂര്‍ അധിനിവേശത്തിന്റെ ബാക്കി പത്രമാണ്. തുടര്‍ന്നു വന്ന ബ്രിട്ടീഷ് ഭരണത്തിലും അതു തുടര്‍ന്നു. എന്നാല്‍ ടിപ്പു നടത്തിയ നിര്‍ബന്ധിത മതപരിവര്‍ത്തനം സമൂഹത്തെ ആകെ പരസ്പരവിദ്വേഷത്തില്‍ മുക്കുകയാണ് ചെയ്തത്. പിന്നീട് കാലാകാലങ്ങളായി മലബാറില്‍ നടന്ന വര്‍ഗീയ ലഹളകളുടെയെല്ലാം അടിസ്ഥാനം ഈ മതധ്വംസനം ആയിരുന്നു.
കേരളത്തെ സംബന്ധിച്ചിടത്തോളം ഒരധിനിവേശ ശക്തി എന്നതില്‍ കവിഞ്ഞ് ടിപ്പു ഒന്നുമായിരുന്നില്ല എന്നതാണ് സത്യം. പിന്നാലെ വന്ന ബ്രിട്ടീഷ് അധിനിവേശം ടിപ്പുവിന്റേതുമായി തട്ടിച്ചു നോക്കുമ്പോള്‍ സഹിഷ്ണുതയുള്ളതും കുറേ കൂടി നീതിബോധമുള്ളതുമായിരുന്നു എന്നും കാണാം.

ഇതൊക്കെ മനസ്സിലാക്കിയാൽ ടിപ്പു സുല്‍ത്താനെ ഒരു മഹാനായ “സ്വാതന്ത്ര്യപോരാളി”യായി കാണാന്‍ എനിയ്ക്കാവില്ല.
:…..
:…..കടപ്പാട് :fb

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*