ചങ്ങനാശേരി: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂർ ഫൊറോനാ പള്ളിയിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 31ാമത് അൽഫോൻസാ തീർഥാടനം ഓഗസ്റ്റ് മൂന്നിനു നടത്തും. ആയിരക്കണക്കിനു കുഞ്ഞുമിഷനറിമാർ തീർഥാടനത്തിൽ അണിനിരക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി അതിരൂപത ഡയറക്ടർ ഫാ.ജോബിൻ പെരുന്പളത്തുശേരി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.അനീഷ് കുടിലിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മൂന്നിന് രാവിലെ 5.30ന് വെട്ടിമുകൾ, ചെറുവാണ്ടൂർ, പള്ളിക്കുന്ന്, കോട്ടയ്ക്കുപുറം എന്നീ സ്ഥലങ്ങളിൽനിന്ന് അതിരന്പുഴ മേഖലയുടെ തീർഥാടനവും രാവിലെ 5.45ന് പാറേൽ മരിയൻ തീർഥാടനകേന്ദ്രത്തിൽനിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടനവും രാവിലെ ഏഴിന് പനന്പാലം സെന്റ് മൈക്കിൾസ് ചാപ്പലിൽ നിന്നു കുടമാളൂർ മേഖലയുടെ തീർഥാടനവും ആരംഭിക്കുന്നതോടെ തീർഥാടനങ്ങൾക്കു തുടക്കം കുറിക്കും. കോട്ടയം സിഎംഎസ് ഹൈസ്കൂൾ ഗ്രൗണ്ടിൽനിന്നു രാവിലെ 8.30ന് കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം മേഖലകളുടെ തീർഥാടനങ്ങളും ഉച്ചയ്ക്ക് 12ന് കുറുന്പനാടം മേഖലയുടെ തീർഥാടനവും ആരംഭിക്കും. ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടനം ഉച്ചയ്ക്ക് 1.30ന് കുടമാളൂർ പള്ളിയിൽ എത്തിച്ചേരും.
ആലപ്പുഴ, എടത്വാ, പുളിങ്കുന്ന്, ചന്പക്കുളം മേഖലകളിലെ തീർഥാടകർ വിശുദ്ധ ചാവറയച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തിൽ അന്നേ ദിവസം രാവിലെ 9.45ന് എത്തിച്ചേർന്ന് മധ്യസ്ഥ പ്രാർഥനയിൽ പങ്കെടുക്കും. തുടർന്ന് കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും. തീർഥാടകർക്കുള്ള നേർച്ച ഭക്ഷണം കുടമാളൂർ ഫൊറോന പള്ളിയിൽ രാവിലെ ഒന്‍പതു മുതൽ വൈകുന്നേരം അഞ്ചുവരെ ക്രമീകരിച്ചിട്ടുണ്ട്. അന്പൂരി, തിരുവനന്തപുരം, കൊല്ലംആയൂർ മേഖലകളിൽനിന്നുള്ള തീർഥാടകരും വിവിധ സമയങ്ങളിൽ എത്തിചേരും.
അന്നു രാവിലെ 7.30ന് അൽഫോൻസാ ജന്മഗൃഹത്തിൽ കുടമാളൂർ ഫൊറോന പള്ളി വികാരി റവ. ഡോ. മാണി പുതിയിടം വിശുദ്ധ കുർബാന അർപ്പിക്കും. റവ.ഡോ. ജേക്കബ് കിഴക്കേവീട് സന്ദേശം നൽകും. 9.30ന് അതിരന്പുഴ ഫൊറോന വികാരി റവ.ഡോ.ജോസഫ് മുണ്ടകത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. അതിരൂപത വികാരി ജനറാൾ മോണ്‍.ജോസഫ് വാണിയപ്പുരയ്ക്കൽ സന്ദേശം നൽകും. ഉച്ചയ്ക്ക് 12ന് എടത്വാ മേഖല ഡയറക്ടർ ഫാ.വർഗീസ് പ്ലാംപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുംന്തോട്ടം സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി മേഖല ഡയറക്ടർ ഫാ.വർഗീസ് കൊച്ചുപറന്പിൽ വിശുദ്ധ കുർബാന അർപ്പിക്കും. ഫാ. ആന്റണി എത്തക്കാട്ട് സന്ദേശം നൽകും. വൈകുന്നേരം നാലിനു മിഷൻലീഗ് ഡയറക്ടർ ഫാ. ജോബിൻ പെരുന്പളത്തുശേരി, അസിസ്റ്റന്റ് ഡയറക്ടർമാരായ അനീഷ് കുടിലിൽ, ഫാ.ഐബിൻ പകലോമറ്റം എന്നിവരുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും.
കുടമാളൂർ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധ കുർബാനയോടെ തിരുക്കർമങ്ങൾ ആരംഭിക്കും. 10.30 നുള്ള വിശുദ്ധ കുർബാനയ്ക്ക് നെടുംകുന്നം മേഖല ഡയറക്ടർ ഫാ.ജേക്കബ് കാട്ടടി മുഖ്യ കാർമികത്വം വഹിക്കും. വികാരി ജനറാൾ മോണ്‍. ഫിലിപ്പ്സ് വടക്കേക്കളം സന്ദേശം നൽകും. മാന്നാനം ആശ്രമ ദേവാലയത്തിൽ രാവിലെ 10.15ന് ആശ്രമം പ്രിയോർ ഫാ.സ്കറിയ എതിരേറ്റ് മധ്യസ്ഥ പ്രാർഥന നയിക്കും. തീർഥാടനം ആരംഭിച്ചതിന്റെ രജതജൂബിലി സ്മാരകമായി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിന്റെ നേതൃത്വത്തിൽ അൽഫോൻസാ കാരുണ്യനിധി എന്ന പേരിൽ ചികിത്സ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങൾ ബാധിച്ചിട്ടുള്ള നിർധനരായ കുട്ടികൾക്കു ചികിത്സാ സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി.ജോണ്സണ് കാഞ്ഞിരക്കാട്ട്, കെ.പി.മാത്യു, സാലിച്ചൻ തുന്പേക്കളം, എ.റ്റി.ആകാശ്, ഷിൻസണ്‍ സണ്ണി, ജോസി ആലഞ്ചേരി, സിസ്റ്റർ ജെയ്സി എസ്ഡി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തീർഥാടനത്തിനു മുന്നോടിയായി ഒഗസ്റ്റ് രണ്ടിനു മിഷൻലീഗ് സ്ഥാപകൻ ഫാ. ജോസഫ് മാലിപ്പറന്പിലിന്റെ കബറിടത്തിൽ നിന്ന് അൽഫോൻസാ ഭവനിലേക്ക് പതാകപ്രയാണം നടക്കും. ആർപ്പൂക്കര ചെറുപുഷ്പം പള്ളിയിലെ കബറിടത്തിൽ വെെകുന്നേരം അഞ്ചിനു നടക്കുന്ന അനുസ്മരണ ശുശ്രൂഷയ്ക്കു ശേഷം പതാക പ്രയാണം ആരംഭിക്കും.ഫാ. ഐബിൻ പകലോമറ്റം, ഫാ.റ്റോജി പുതിയാപറന്പിൽ, ഫാ. വർഗീസ് മൂന്നുപറയിൽ, സിസ്റ്റർ ആൻസില്ല എഫ്സിസി, സിസ്റ്റർ മരി റോസ് ഡിഎസ്എഫ്എസ്, ബ്രദർ ജോണിക്കുട്ടി തറക്കുന്നേൽ, ഫ്രാങ്ക്ളിൻ ജോസഫ് പുത്തൻപറന്പിൽ, ഗോഡ്വിൻ വർഗീസ്, തോമസ് കെ. ആന്റണി