സമുദ്ര സംരക്ഷണസംബന്ധിയായ ധാരണകളും ഉടമ്പടികളും നിരവധിയാണെങ്കിലും സമുദ്രങ്ങളുടെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുന്നതായിട്ടാണ് ശാസ്ത്രീയ പഠനങ്ങള്‍ കാണിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ ആശങ്ക പ്രകടിപ്പിക്കുന്നു.കടലിന്‍റെ അടിത്തട്ടിലുള്ള ധാതുസംരക്ഷണ സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള അന്താരാഷ്ട്ര സര്‍ക്കാരാന്തര സംഘടനയായ സീബെഡ് അതോറിറ്റി (SEABED AUTHORITY) ജമൈക്കയുടെ തലസ്ഥാനനഗരിയും ഈ സംഘടനയുടെ ആസ്ഥാനവുമായ കിംഗ്സ്റ്റണില്‍ സംഘടിപ്പിച്ച 25-Ↄ○ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.സമുദ്രങ്ങളടങ്ങിയ ഗ്രഹം ആസ്വദിക്കാനും കാത്തുപരിപാലിക്കാനും നമുക്കു ഭരമേല്പിക്കപ്പെട്ടിരിക്കുന്ന ദാനമാണെന്നും ഇത് വരും തലമുറകള്‍ക്കായി ചൂഷണവിമുക്തമായി കാത്തുപരിപാലിക്കേണ്ട നരകുലത്തിന്‍റെ പൊതു പൈതൃകപ്പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഔത്സ ഓര്‍മ്മിപ്പിച്ചു.സമുദ്രത്തെ സംബന്ധിച്ച് ഐക്യരാഷ്ടസഭ തയ്യാറാക്കിയ നിയമങ്ങളടങ്ങിയ പ്രഖ്യാപനം (UNCLOS) ഒരു കാല്‍നൂറ്റാണ്ടായി കടലുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സത്താപരമായ നൈയമിക ക്രമമായി നിലകൊള്ളുന്നതില്‍ പരിശുദ്ധസിംഹാസനത്തിനുള്ള സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തു
സമുദ്രസംരക്ഷണ ദൗത്യം!
