വാർത്തകൾ

🗞🏵 *കർണാടകത്തിലെ അയോഗ്യരാക്കപ്പെട്ട വിമത എം.എൽ.എമാർ സ്പീക്കർ കെ.ആർ രമേഷ് കുമാറിന്റെ നടപടിക്കെതിരെ സുപ്രീം കോടതിയിലേക്ക്.* സ്പീക്കറുടെ നടപടി സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് വിമതർ ആരോപിക്കുന്നു. തിങ്കളാഴ്ച അവർ സുപ്രീം കോടതിയെ സമീപിക്കും. യെദ്യൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണിത്.

🗞🏵 *കോൺഗ്രസ് പ്രവർത്തക സമിതി അടക്കമുള്ളവയിലേക്ക് തിരഞ്ഞെടുപ്പിലൂടെ പുതിയ നേതാക്കളെ കണ്ടെത്തുന്നതാണ് ഉചിതമെന്ന് ശശി തരൂർ എം.പി.* കോൺഗ്രസ് നേതൃത്വത്തിൽ നിലനിൽക്കുന്ന അവ്യക്തതയിൽ പ്രവർത്തകർക്കിടയിലും അനുഭാവികൾക്കിടയിലും കടുത്ത നിരാശയുണ്ടെന്നും പി.ടി.ഐ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

🗞🏵 *ബിജെപി എംഎൽഎ കുൽദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.* ഇവർ സഞ്ചരിച്ച വാഹനത്തിന് നേരെ ട്രെക്ക് വന്ന് ഇടിക്കുകയായിരുന്നു.

🗞🏵 *പത്തനംതിട്ടയിലെ കൃഷ്ണ ജ്വല്ലറിയിൽ വൻ കവർച്ച. നാലരക്കിലോ സ്വർണവും പതിമൂന്ന് ലക്ഷം രൂപയും കവർന്നുവെന്നാണ് പ്രാഥമിക വിവരം.* ഞായറാഴ്ച വൈകീട്ട് അഞ്ചരയ്ക്കാണ് കവർച്ച നടന്നത്. നാലംഗ സംഘം ജ്വല്ലറിയിലെ ജീവനക്കാരനെ കെട്ടിയിട്ടശേഷമാണ് കവർച്ച നടത്തിയത്. സന്തോഷ് എന്ന ജീവനക്കാരനെ കെട്ടിയിട്ട് മർദ്ദിച്ചശേഷം കവർച്ച നടത്തി രക്ഷപ്പെട്ടു.

🗞🏵 *പത്തനംതിട്ട ജ്വല്ലറി മോഷണത്തിനു പിന്നിലെ സൂത്രധാരൻ പിടിയിൽ.* ജ്വല്ലറി ജീവനക്കാരനായ അക്ഷയ് പട്ടേലാണ് കോഴഞ്ചേരിയിൽ വെച്ച് പടിയിലായത്. ഇയാളെ പോലീസ് ചോദ്യംചെയ്യുകയാണ്.

🗞🏵 *ഇസ്രേയലി പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹുവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നുള്ള തിരഞ്ഞെടുപ്പ് ബാനറാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലെ സംസാരവിഷയം.* ഇസ്രേയലിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചതെന്ന് പറയുന്ന പോസ്റ്ററിന്റെ ചിത്രം ഇസ്രയേലി മാധ്യമപ്രവർത്തകൻ അമിചായി സ്റ്റെയിൻ ആണ് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.

🗞🏵 *ജനാധിപത്യത്തിൽ വിയോജിക്കാനുള്ള അവകാശമുണ്ടെന്നും ആ അവകാശം സംരക്ഷിക്കുക എന്നതാണ് ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാനപരമായ കരുത്തെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.* കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ കെ.ജി. ജ്യോതിർഘോഷിന്റെ ശബരിമല: ഒരാർത്തവാനുഭവം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയുടെ കഴുത്ത് ആദ്യം ഞെരിച്ചത് കേസിലെ രണ്ടാംപ്രതി രാഹുലാണെന്ന് പോലീസ്.* കൊലപാതകത്തിന് പിന്നിൽ കുറ്റകരമായ ഗൂഡാലോചന നടന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ടാംപ്രതി രാഹുലിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് പോലീസ് ഇക്കാര്യങ്ങൾ പറയുന്നത്. രാഹുലിനെ ഓഗസ്റ്റ് ഒൻപത് വരെ കോടതി റിമാൻഡ് ചെയ്തു

🗞🏵 *ഉന്നത ഉദ്യോഗസ്ഥനാണെന്ന് തെറ്റിധരിപ്പിച്ച് പലരിൽനിന്ന് ലക്ഷങ്ങൾ തട്ടിയ ആൾ പോലീസ് പിടിയിലായി.* നാലാഞ്ചിറ സ്വദേശി ജോയ് തോമസിനെയാണ് പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് വ്യാജ തിരിച്ചറിയൽ രേഖകൾ പിടിച്ചു. ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

🗞🏵 *വിദ്വേഷം പ്രചരിപ്പിച്ച് കശ്മീരിലെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്താമെന്ന് വ്യാമോഹിക്കുന്നവർ ഒരിക്കലും വിജയിക്കാൻ പോകുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* വികസന പ്രവർത്തനങ്ങൾക്ക് വെടിയുണ്ടകളെക്കാളും ബോംബിനെക്കാളും ശക്തിയുണ്ടെന്നാണ് സർക്കാർ അടുത്തിടെ നടത്തിയ പ്രവർത്തനങ്ങളുടെ വിജയം വ്യക്തമാക്കുന്നതെന്നും മൻ കി ബാത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

🗞🏵 *ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി പ്രഖ്യാപിച്ച സാമ്പത്തിക സഹായം കൈമാറി.* വെടിവെപ്പ് നടന്നതിന് പിന്നാലെ സോൻഭദ്രയിൽ സന്ദർശനം നടത്തിയ പ്രിയങ്ക മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപവീതം കോൺഗ്രസ് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

🗞🏵 *യു.എ.പി.എ. ഭേദഗതി ബില്ലിന് എതിരായി വോട്ട് ചെയ്തത് മുസ്ലീം എം.പിമാർ മാത്രമാണെന്ന് എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീൻ ഒവൈസി.* ഇതിൽ നിരാശയുണ്ടെന്നും ഈ പ്രവണത ഗൗരവതരമായ വിഷയമാണെന്നും എല്ലാ പാർട്ടികളും ഇത് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു

🗞🏵 *രാജ്യത്ത് അതിവേഗവളർച്ചയുള്ള നഗരങ്ങളിൽ മുന്നിലെത്തിയ കോഴിക്കോട് 23 വർഷംകൊണ്ട് നേടിയത് 44 മടങ്ങ് വളർച്ച.* 1991-ൽ 535 ഹെക്ടറായിരുന്നു സമീപപ്രദേശങ്ങളിലേക്കുള്ള നഗരത്തിന്റെ വളർച്ച. എന്നാൽ 2014 ആയപ്പോഴേക്കും അത് 23,642 ഹെക്ടറിലേക്കെത്തിയെന്ന് യു.എ ൻഹാബിറ്റാറ്റ്, ലിങ്കൺ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂയോർക്ക് സർവകലാശാലയും ചേർന്ന് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. 18.1 ശതമാനം വളർച്ചയാണ് ഇത്രയും വർഷംകൊണ്ട് നഗരവത്കരണത്തിലുണ്ടായത്.

🗞🏵 *കർണാടകത്തിലെ 14 കോൺഗ്രസ്-ജെ.ഡി.എസ്. വിമത എം.എൽ.എമാരെ സ്പീക്കർ അയോഗ്യരാക്കി പ്രഖ്യാപിച്ചു.* നേരത്തെ മൂന്ന് വിമത എം.എൽ.എമാരെ അയോഗ്യരാക്കിയതിന് പിന്നാലെയാണ് ബാക്കിയുള്ള എം.എൽ.എമാർക്കെതിരെയും നടപടി സ്വീകരിച്ചത്. ഇതോടെ എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുണ്ടായിരുന്ന സഖ്യസർക്കാരിന് പിന്തുണ പിൻവലിച്ച മുഴുവൻ വിമത എം.എൽ.എമാരും അയോഗ്യരായി.

🗞🏵 *എൽദോ എബ്രഹാം എം.എൽ.എ അടക്കമുള്ള നേതാക്കൾക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജു.* ജില്ലാ കളക്ടർക്ക് പോലീസ് കൈമാറിയത് മന:പൂർവ്വമുണ്ടാക്കിയ തെളിവുകളാണെന്നും അദ്ദേഹം ആരോപിച്ചു.

🗞🏵 *ചേർത്തല കുറുപ്പൻകുളങ്ങരയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ആശങ്ക പരത്തുന്നു.* നിപബാധയെന്ന സ്ഥിരീകരണമില്ലെങ്കിലും പ്രദേശവാസികൾ ആശങ്കയിലാണ്. എന്നാൽ ആശങ്ക വേണ്ടെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

🗞🏵 *നെടുങ്കണ്ടം കസ്റ്റഡിമരണ കേസിൽ രാജ്കുമാറിന്റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.* ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോർട്ടം നടപടികൾ. നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് ജുഡീഷ്യൽ കമ്മീഷൻ നേരത്തെ സർക്കാരിന് കത്തയച്ചിരുന്നു.

🗞🏵 *മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്. ജയ്പാൽ റെഡ്ഡി അന്തരിച്ചു.* 77 വയസ്സായിരുന്നു. ഇന്നലെ പുലർച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായിരുന്ന അദ്ദേഹം കഴിഞ്ഞകുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു

🗞🏵 *നടിയെ തട്ടിക്കൊണ്ടുപോയി ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് മദ്രാസ് ഹൈക്കോടതിയിൽ പരാതി നൽകി സഹപ്രവർത്തകർ.* തൊരട്ടി എന്ന തമിഴ് സിനിമയുടെ അണിയറ പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ചിത്രത്തിലെ നായിക സത്യകലയെയാണ് കാണാതായിരിക്കുന്നത്.

🗞🏵 *ന്യൂനപക്ഷങ്ങളെ കൂട്ടംചേർന്നു തല്ലുന്നതിനും സമാനമായ വിദ്വേഷക്കുറ്റകൃത്യങ്ങൾക്കുമെതിരേ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു കത്തെഴുതിയ 49 ബുദ്ധിജീവികളുപേരിൽ രാജ്യദ്രോഹക്കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹർജി.* ഇന്ത്യൻ ശിക്ഷാനിയമത്തിലെ രാജ്യദ്രോഹം, മതവികാരം വ്രണപ്പെടുത്തൽ, രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ഭംഗംവരുത്തൽ തുടങ്ങിയവയുമായി ബന്ധപ്പെട്ട വകുപ്പുകളുൾപ്പെടുത്തിയുള്ളതാണ്‌ ഹർജി.

🗞🏵 *കനത്തമഴയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിപ്പോയ തീവണ്ടിയിലെ 1050 യാത്രികർ 17 മണിക്കൂറിനുശേഷം ആശ്വാസതീരമണഞ്ഞു.* വെള്ളിയാഴ്ച രാത്രി മുംബൈയിൽനിന്ന് കോലാപ്പുരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്സ്പ്രസാണ് ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ പ്രളയത്തിൽ കുടുങ്ങിയത്.

🗞🏵 *രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആദ്യത്തെ 7 സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ കരസ്ഥമാക്കി.* സംസ്ഥാനത്തെ 7 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അംഗീകരം ലഭിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

🗞🏵 *തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ 11 അധ്യാപകരെ സ്ഥലംമാറ്റി.* കോളേജിലെ വിദ്യാർഥിസംഘർഷ സമയത്ത് പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന കെ. വിശ്വംഭരൻ, പരീക്ഷാ ചുമതലയുണ്ടായിരുന്ന ഡോ. ഇ.അബ്ദുലത്തീഫ്, കഴിഞ്ഞവർഷത്തെ സ്റ്റാഫ് അഡ്വൈസർ വി.എസ്. വിനീത് എന്നിവരെയും സ്ഥലംമാറ്റിയിട്ടുണ്ട്. ഇടതുപക്ഷ അധ്യാപകസംഘടനാ പ്രതിനിധികളും പട്ടികയിലുണ്ട്.

🗞🏵 *കെ.പി.സി.സി.യെ വെട്ടിലാക്കി ടി.എൻ. പ്രതാപന്റെ അന്തിമതീരുമാനം.* തൃശ്ശൂർ ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഇനിയില്ലെന്ന് ടി.എൻ. പ്രതാപൻ എം.പി. പറഞ്ഞു. പകരം ആരെയും ഇൗ സ്ഥാനത്തേക്ക് താൻ നിർദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ തൃശ്ശൂരിന് പുതിയ ഡി.സി.സി. പ്രസിഡന്റിനെ ഉടൻ കണ്ടെത്തിയേ മതിയാവൂ എന്ന അവസ്ഥയിലായി കെ.പി.സി.സി. നേതൃത്വം.

*🗞🏵പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ന്യൂനപക്ഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാം*
സർക്കാർ /എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽ 2018-19 അധ്യയന വർഷത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയവർക്ക് അപേക്ഷിക്കാം. സ്‌കോളർഷിപ്പ് തുക 10,000 രൂപയാണ്. ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമുളള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 80:20 (മുസ്ലിം:മറ്റു മത ന്യൂനപക്ഷങ്ങൾ) എന്ന അനുപാതത്തിലാണ് സ്‌കോളർഷിപ്പ് നൽകുന്നത്. വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷികവരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്‌സെറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 29. ഫോൺ: 0471-2302090, 2300524

🗞🏵 *മാർപാപ്പമാരുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗണ്ടോൾഫോയിൽ എമിരറ്റസ് ബെനഡിക്ട് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം.* ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വർഷത്തിനു ശേഷം ഇതാദ്യമായി ബെനഡിക്റ്റ് പാപ്പ ഇവിടെ എത്തുന്നത്. പദവിയിലായിരുന്ന സമയത്ത് വേനൽക്കാലങ്ങളിൽ ബെനഡിക്ട് മാർപാപ്പ സ്ഥിരമായി താമസിച്ചിരുന്നത് കാസ്റ്റൽ ഗണ്ടോൾഫോയിലായിരുന്നു.

🗞🏵 *ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനില്‍ നിത്യസംഭവമാകുന്നു.* പതിനാലു വയസ്സുള്ള ബെനിഷ് ഇമ്രാന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ അവസാന ഇര. സമാനമായ നിരവധി സംഭവങ്ങളാണ് ദിവസവും പാക്കിസ്ഥാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

🗞🏵 *കീഴടങ്ങുന്ന നക്സലൈറ്റുകൾക്ക് ഗുണകരമായ തൊഴിലും സംരംഭക അവസരങ്ങളും നൽകി തീവ്രവാദത്തിലേക്ക് തിരിച്ചുപോവില്ലെന്ന് ഉറപ്പാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ*
🗞🏵 *കർണാടകയിലെ ജെ.ഡി.എസ്- കോൺഗ്രസ് സർക്കാരിനെ താഴെയിറക്കിയതുപോലെ അടുത്ത ലക്ഷ്യം മധ്യപ്രദേശിലെയും, രാജസ്ഥാനിലെയും സർക്കാരുകളെ താഴെയിറക്കുകയാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലെ വെളിപ്പെടുത്തി.*

🗞🏵 *മുത്തലാഖ് നിരോധന ബിൽ രാജ്യസഭയില്‍ പാസ്സാക്കാനുള്ള നീക്കത്തിന് നിർണായക പിന്തുണ* . ഈ വിഷയത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി നേരിട്ടിടപെട്ടന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്‌.

🗞🏵 *തീർത്ഥാടകർ സഞ്ചരിച്ച ട്രക്ക് മറിഞ്ഞ് അപകടം .* ചണ്ഡീഗഡിൽ ബിലാസ്‌പൂർ ജില്ലയിലെ മന്ദ്യാലി ഗ്രാമത്തിലാണ് ഇന്ന് അപകടമുണ്ടായത്. വാർത്ത ഏജൻസിയായ എഎന്‍ഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. 21 പേർക്ക് പരിക്കേറ്റു.

🗞🏵 *രാഹുല്‍ഗാന്ധിയുടെ രാജിക്ക് പിന്നാലെയുണ്ടായ നേതൃസ്ഥാനത്തെ വ്യക്തതയില്ലായ്മ പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്ന് ശശിതരൂര്‍.* നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ആളില്ലാത്തത് പാര്‍ട്ടിയെ ബാധിക്കുന്നുണ്ടെന്നും നിലവിലെ സാഹചര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ഗൗരവ്വമായി തന്നെ കാണുന്നുണ്ടെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦

*ഇന്നത്തെ വചനം*

  1. എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്‍െറ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട്‌ അദ്‌ഭുതപ്പെടുകയും ചെയ്‌തു. ഇവന്‍ ജോസഫിന്‍െറ മകനല്ലേ എന്ന്‌ അവര്‍ ചോദിച്ചു.
    അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല്‌ ഉദ്‌ധ രിച്ചുകൊണ്ട്‌ തീര്‍ച്ചയായും നിങ്ങള്‍ എന്നോട്‌ കഫര്‍ണാമില്‍ നീ ചെയ്‌ത അദ്‌ഭുതങ്ങള്‍ ഇവിടെ നിന്‍െറ സ്വന്തം സ്‌ഥലത്തും ചെയ്യുക എന്നു പറയും.
    എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.
    സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്‍െറ കാലത്ത്‌ ഇസ്രായേലില്‍ അനേകം വിധ വകള്‍ ഉണ്ടായിരുന്നു. അന്ന്‌ മൂന്നു വര്‍ഷ വും ആറു മാസവും ആകാശം അടയ്‌ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്‌ഷമായ ക്‌ഷാ മം ഉണ്ടാവുകയും ചെയ്‌തു.
    എന്നാല്‍, സീദോനില്‍ സറെപ്‌തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്‌ക്കപ്പെട്ടില്ല.
    ഏലീശാപ്രവാചകന്‍െറ കാലത്ത്‌ ഇസ്രായേലില്‍ അനേകം കുഷ്‌ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.
    ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.
    അവര്‍ അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്‌ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്‌തു.
    എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന്‌ അവിടം വിട്ടുപോയി.
    ലൂക്കാ 4 : 22-30
    🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦

*വചന വിചിന്തനം*
സത്യം തുറന്നു പറയുന്നവർക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരും. ബൈബിളിലെ എല്ലാ പ്രവാചകന്മാരുടെ ജീവിതത്തിലും നമ്മൾ ഇത് കാണുന്നുണ്ട്. എന്നാൽ അവരൊക്കെ പിന്നീട് ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. അതേപോലെ അവരുടെ കാലഘട്ടത്തിൽ തന്നെ മറ്റു പ്രദേശങ്ങളിൽ അവർ ആദരിക്കപ്പെടുന്നു. ഇതേക്കുറിച്ച് ആണ് ഇന്നത്തെ തിരുവചനത്തിൽ ഈശോ നമ്മോട് പറയുന്നത്. ഈശോയുടെ ജീവിതത്തിലും ഇതുതന്നെ സംഭവിച്ചു. അവൻറെ സ്വന്തം ജനം ആകേണ്ടി ഇരുന്ന ഇസ്രായേൽ അവനെ വെറുത്തു എന്നാൽ വിജാതിയർ അവനെ സ്വീകരിച്ചു അവനെ സ്വീകരിച്ചവർക്ക് രക്ഷ കൈവന്നു. അവനെ സ്വീകരിക്കുക എന്ന് പറഞ്ഞാൽ അവൻ പറയുന്ന സത്യം ഉൾക്കൊള്ളുക എന്നുള്ളതാണ് .ഈ ഉൾക്കൊള്ളൽ നമുക്ക് സാധ്യമാകുന്നുണ്ടോ എന്ന് ആത്മശോധന ചെയ്യാം.

🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦🇸🇪🇺🇦

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*