ചങ്ങനാശേരി: പാസ്റ്ററൽ കൗണ്‍സിലുകൾ പെന്തക്കുസ്ത അനുഭവത്തിന്റെ തുടർച്ചയാണെന്നു ഷംഷാബാദ് ബിഷപ് മാർ റാഫേൽ തട്ടിൽ.
ചങ്ങനാശേരി അതിരൂപതാ 15-ാം പാസ്റ്ററൽ കൗണ്‍സിൽ എസ്ബി കോളജിലെ മോണ്‍.കല്ലറക്കൽ ഹാളിൽ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിഷപ്. വിശുദ്ധ തോമ്മാശ്ലീഹായുടെ മക്കളാണെന്ന ഏകതാബോധവും സീറോമലബാർ സഭ ഒരു കുടുംബമാണെന്ന ചിന്തയും സഭാംഗങ്ങളിൽ ശക്തിപ്പെടണമെന്നും മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു.
ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. അതിരൂപതയിൽ നാമൊരു കുടുംബമെന്ന മനോഭാവത്തോടെ സഭയെ ശക്തിപ്പെടുത്താൻ പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ പ്രതിജ്ഞാബദ്ധമാകണമെന്ന് ആർച്ച്ബിഷപ് ഉദ്ബോധിപ്പിച്ചു.