യമനിലെ സംഘർഷങ്ങൾ അഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ ഏതാണ്ട് 9 മില്യൺ ജനങ്ങൾക്ക് അടിയന്തരമായി പണം നൽകി സഹായിക്കുകയാണ് യൂണിസെഫ്.അടിയന്തരസഹായത്തിനുള്ള പദ്ധതി 2017 ഓഗസ്റ്റിലാണ് ആരംഭിച്ചത്. അന്ന് ഏറ്റവും അത്യാവശ്യത്തിലായിരുന്ന 1. 5 മില്യൺ ജനങ്ങൾക്കാണ് ഈ സഹായം ലഭ്യമാക്കപ്പെട്ടത്. ഈ ധനസഹായം കുടുംബങ്ങൾക്ക് ജീവിത നിലനില്‍പ്പിനുള്ള മാർഗ്ഗമായിരുന്നു. സാഹചര്യങ്ങൾ വീണ്ടും കലുഷിതമാകയാൽ നാടിന്‍റെ സാമ്പത്തികാവസ്ഥ ഇപ്പോഴും പരിതാപകരമാണ്. പാവപെട്ടവരിലുംപാവപെട്ടവരായവർക്കു ഈ പണം കൊണ്ടുള്ള സഹായം അടിസ്ഥാനപരമായ ഭക്ഷണത്തിനും, മരുന്നിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉപകാരമായി തീരുന്നു. ജൂൺ16 മുതൽ ജൂലൈ 15 വരെ നല്‍കപ്പെടുന്ന ഈ ധനസഹായം അഞ്ചാമത്തെ പ്രാവശ്യമാണ് വിനിയോഗിക്കപ്പെടുന്നത്. Emergency Cash Transfer Project എന്ന ഈ സംരംഭം ലോകബാങ്കാണ് അമേരിക്കയുടെ ഗവണ്‍മെന്‍റ് ഏജൻസിയുമായി സഹകരിച്ച് അന്തർദേശീയ വികസന സംഘം വഴി വിതരണം ചെയ്യുന്നത്. യമനിൽ പല കുടുംബങ്ങളും സാമ്പത്തീക പരാധീനതയിലാണ്. ശൈശവ വിവാഹങ്ങളും, ബാലവേലയും കൂടാതെ ഉപജീവനത്തിനായി കുട്ടിപട്ടാളക്കാരായും ജീവിക്കേണ്ടി വരുന്നു. കുട്ടികളുടെ ഈ ദുരിതങ്ങൾ അവസാനിപ്പിക്കാൻ യുദ്ധം അവസാനിപ്പിക്കണമെന്നും, അന്തർദേശീയ സമൂഹം കുട്ടികളുടെ അടിയന്തിരാവശ്യങ്ങൾക്കു സഹായം നൽകണമെന്നും യൂണിസെഫ് അഭ്യർത്ഥിക്കുകയും ചെയ്തു.
സാമ്പത്തീക പരാധീനതയനുഭവിക്കുന്ന യമൻകാർക്ക് യുണിസെഫിന്റെ സാമ്പത്തീക സഹായം
