🗞🏵ദർശനം ന്യൂസ ജൂലൈ 28, 2019, ഞായർ
1194 കർക്കിടകം 1
വാർത്തകൾ
🗞🏵 *അമ്പൂരിയിൽ രാഖി എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില മുഖ്യപ്രതി അഖിൽ പിടിയിൽ.* തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണ് അഖിലിനെ കസ്റ്റഡിയിലെടുത്തത്
🗞🏵 *രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ചയില്ലെന്നും സമ്മർദത്തിലാകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.* കാർഗിൽ യുദ്ധവിജയം ഇന്ത്യയുടെ കരുത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശേഷിയുടെയും അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡൽഹിയിൽ കാർഗിൽ വിജയദിവസിന്റെ ഭാഗമായി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *ജാതി സംവരണത്തിനെതിരെ ജസ്റ്റിസ് ചിദംബരേഷ് നടത്തിയ പ്രസ്താവനയെ വിമർശിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ* പൂർവ്വജന്മ സുകൃതത്താൽ ബ്രാഹ്മണനായിത്തീർന്നവർക്ക് സംവരണം വേണമെന്ന അദ്ദേഹത്തിന്റെ വാദഗതികളോട് യോജിക്കാൻ കമ്യൂണിസ്റ്റുകാർക്ക് സാധിക്കില്ല. കരയുന്ന കുട്ടിക്ക് മാത്രം പാല് കൊടുക്കാനല്ല, വിപ്ലവപ്രസ്ഥാനം നിലകൊള്ളുന്നതെന്നും അച്യുതാനന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
🗞🏵 *സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ച മൂന്നുപേരെയും പാർട്ടിയിൽനിന്ന് പുറത്താക്കി.* എ.ഐ.വൈ.എഫ്. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാൻസഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സി.പി.ഐ. ജില്ലാകമ്മിറ്റി പുറത്താക്കിയത്.
🗞🏵 *കടുത്ത മഴയും പ്രളയവും തുടരുന്ന അസ്സമിൽ മരണം 81 ആയി.* പ്രളയത്തിൽ ബാർപെട്ട ജില്ലയിൽ ശനിയാഴ്ച ഒരാൾ ക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുർ ജില്ലയിൽ കനത്ത മഴയെ തുടർന്ന് വീണ്ടും ജലനിരപ്പ് ഉയർന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
🗞🏵 *തങ്ങൾ പറയുന്നത് അനുസരിക്കുന്നില്ലെങ്കിൽ ചന്ദ്രനിലേക്ക് പോവാനാണ് അസഹിഷ്ണുതയുള്ളവർ പറയുന്നതെന്നും ഈ ഭീഷണി കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.* അടൂരിനെതിരായ ബിജെപി നേതാവിന്റെ ഭീഷണിക്കെതിരേ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
🗞🏵 *വരിക്കാരുടെ എണ്ണത്തിൽ വോഡഫോൺ-ഐഡിയയെ പിന്നിലാക്കി റിലയൻസ് ജിയോ ഒന്നാമതെത്തി.* രണ്ട് ടെലികോം കമ്പനികളും പുറത്തുവിട്ട രണ്ടാംപാദ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 32 കോടിയിലേക്ക് ഇടിഞ്ഞതായി വെള്ളിയാഴ്ച വോഡഫോൺ-ഐഡിയ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
🗞🏵 *ആൾക്കൂട്ട ആക്രമണത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര-സാംസ്കാരിക പ്രവർത്തകരായ 49 പേർക്കെതിരെ ബിഹാർ കോടതിയിൽ ഹർജി.* രാജ്യത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്നും പ്രധാനമന്ത്രിയുടെ മികച്ച പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഈ കത്തെന്നും ആരോപിച്ചാണ് ബിഹാറിലെ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
🗞🏵 *തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് തേടുമെന്ന് യെദ്യൂരപ്പ പ്രഖ്യാപിച്ചിരിക്കെ കർണാടക സ്പീക്കർക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന.* സ്പീക്കർ കെ.ആർ. രമേശ് കുമാർ സ്വയം രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനാണ് ബിജെപി ആലോചിക്കുന്നത്. ഇക്കാര്യം ഒരു ബിജെപി എംഎൽഎ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്.
🗞🏵 *കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ മുംബൈ നഗരത്തെ വെള്ളത്തിനിടിയിലാക്കി.* പ്രധാനപ്പെട്ട പല റോഡുകളും വെള്ളത്തിനടിയിൽ ആയതോടെ വ്യാപക ഗതാഗതകുരുക്കാണ് മുംബൈയിലാകമാനം
🗞🏵 *രാജ്യത്തെ വാഹന രജിസ്ട്രേഷൻ ചാർജ് കുത്തനെ ഉയർത്തുന്നു.* കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രാലയം ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. പുതിയ പെട്രോൾ-ഡീസൽ കാറുകൾക്ക് രജിസ്ട്രേഷൻ ചാർജ് 5000 രൂപ ആക്കി ഉയർത്തും. രജിസട്രേഷൻ പുതുക്കാൻ 1000 രൂപയും. നിലവിൽ ഇത് രണ്ടിനും 600 രൂപ മാത്രമാണ് ചാർജ് ഈടാക്കിയിരുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് നേരത്തെ 50 രൂപയുണ്ടായിരുന്ന രജിസ്ട്രേഷൻ ചാർജ് പുതിയ വാഹനങ്ങൾക്ക് 1000 രൂപയാക്കിയും പഴയത് പുതുക്കാൻ 2000 രൂപയാക്കിയും ഉയർത്താനാണ് കരട് വിജ്ഞാപനത്തിൽ നിർദ്ദേശമുള്ളത്.
🗞🏵 *ജമ്മു കാശ്മീർ സംസ്ഥാനത്തെ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി അർധസൈനിക വിഭാഗത്തിൽനിന്നുള്ള 10,000 സൈനികരെ കൂടി ജമ്മു കശ്മീരിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.* ഇതിന് ആഭ്യന്തരമന്ത്രാലയം അനുമതി നൽകി
🗞🏵 *കോയമ്പത്തൂരിനടുത്ത സൂലൂരിൽ കാറും ലോറിയും കൂട്ടിമുട്ടി പാലക്കാട് വല്ലപ്പുഴ സ്വദേശിയടക്കം അഞ്ചു പേർ മരിച്ചു.* കെട്ടിട നിർമാണ കോൺട്രാക്ടർ മുഹമ്മദ് ബഷീർ ആണ് മരിച്ച മലയാളി. ഇയാളുടെ കൂടെ കാറിലുണ്ടായിരുന്ന ഒരു സ്ത്രീയടക്കമുള്ള നാല് കൊൽക്കത്ത സ്വദേശികളും മരിച്ചു.
🗞🏵 *കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ.* രണ്ട് ഭീകരവാദികളെ സേന വധിച്ചു.
🗞🏵 *കർണാടകത്തിൽ രാഷ്ട്രീയ മലക്കം മറിച്ചിലുകൾക്കും അടിയൊഴുക്കുകൾക്കും അന്ത്യമാകുന്നില്ല.* അധികാരത്തിൽ നിന്ന് പുറത്ത് പോയതിന് പിന്നാലെ ബിജെപി സർക്കാരിന് പുറത്ത് നിന്ന് പിന്തുണ നൽകണമെന്ന ആവശ്യവുമായി ജനതാ ദൾ എസിലെ ഒരു വിഭാഗം എംഎൽഎമാർ രംഗത്തെത്തി.
🗞🏵 *രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങൾക്കുള്ള ജിഎസ്ടി 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു.* കേന്ദ്ര ധനമന്ത്രി മന്ത്രി നിർമലാ സീതാറാമിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
🗞🏵 *തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ അസംഖാൻ മാപ്പുപറഞ്ഞാലും അദ്ദേഹത്തോട് പൊറുക്കാനാവില്ലെന്ന് ബി.ജെ.പി. എം.പി. രമാദേവി.* അശ്ലീല പരാമർശം നടത്തിയും അതിൽ മാപ്പ് പറയാൻ തയ്യാറാകാതെയും അസംഖാൻ ചെയറിനെ അപമാനിച്ചെന്നും രമാദേവി പറഞ്ഞു.
🗞🏵 *വാട്സ്ആപ്പ് ഗ്രൂപ്പിൽ അശ്ലീലവീഡിയോ പ്രചരിപ്പിച്ച കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ.യുടെ മാർച്ച്.* കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് തോമസ് ഐ. കണ്ണത്തിന്റെ രാജി ആവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.
🗞🏵 *കര്‍ണാടക സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവന്നേക്കുമെന്ന് സൂചന* . തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടന്ന ശേഷമായിരിക്കും സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരികയെന്നാണ് സൂചന.
🗞🏵 *ഷോപിയാനില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ച ഭീകരില്‍ ഒരാള്‍ പാക് പൗരനായ ജെയ്‌ഷെ ഭീകരനെന്ന് സൈന്യം വ്യക്തമാക്കി .* കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലെ സൂത്രധാരനും കശ്മീരി യുവാക്കളെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന കൊടുംഭീകരരില്‍ ഒരാളാണ് കൊല്ലപ്പെട്ട ബിഹാരി എന്ന പേരില്‍ അറിയപ്പെടുന്ന മുന്ന ലഹോരി.പാകിസ്താന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗമാണ് ഇയാള്‍.
🗞🏵 *14 വയസുള്ള ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിക്കൊന്നു* . വെള്ളിയാഴ്ച ന്യൂ ഡൽഹിയിലെ ആദർശ് നഗറിലാണ് സംഭവം. മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു ക്രൂര മർദ്ദനം
🗞🏵
*അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള പാകിസ്ഥാന്റെ ശ്രമം അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.* കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലത്തും ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന സമീപനമാണ് പാകിസ്ഥാന്റേത്. ദേശീയ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. ഇന്ത്യ ഒരു കാലത്തും പ്രകോപനത്തിന്റെ പാത സ്വീകരിച്ചിട്ടില്ലെന്നും എന്നാല്‍, ചില രാജ്യങ്ങള്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായും പ്രധാനമന്ത്രി പറയുകയുണ്ടായി.
🗞🏵 *അര നൂറ്റാണ്ട് കാലം ശത്രുതയിൽ കഴിഞ്ഞ ലോക രാജ്യങ്ങളെ മിത്രങ്ങളാക്കി മാറ്റിയ കർദിനാൾ ജയിംസ് ഒർടേഗ (82) അന്തരിച്ചു.* ശീതയുദ്ധകാലം മുതൽ ശത്രുതയിൽ കഴിഞ്ഞ ക്യൂബയെയും അമേരിക്കയെയും രമ്യതയിലാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു.ക്യൂബയും, അമേരിക്കയും തമ്മിൽ 2014 ഡിസംബർ മുതൽ 18 മാസക്കാലം നീണ്ട രഹസ്യചർച്ച നടത്തിയതിനു പിന്നിൽ കർദിനാൾ ഒർടേഗയുടെ കരങ്ങളാണ് പ്രവർത്തിച്ചത്. ഇതിന്റെ പരിണിതഫലമായാണ് 2016ൽ തടവുകാരുടെ കൈമാറ്റവും അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ചരിത്രപ്രസിദ്ധമായ ക്യൂബ സന്ദർശനവും നടന്നത്.
🗞🏵 *ഇലക്ട്രിക് സ്കൂട്ടർ നിര്‍മാതാക്കളായ ടെക്കോ ഇലക്ട്രാ മൂന്ന് സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.* ഈ പുതിയ മൂന്ന് ഇലക്ട്രിക് മോഡലുകൾ വാഹനലോകത്ത് പുത്തൻ പ്രതീക്ഷകളാണ് നൽകുന്നത്. നിയോ, റാപ്ടര്‍, എമേര്‍ജ് എന്നീ മൂന്ന് പേരിലാണ് പുതിയ മൂന്ന് സ്‌കൂട്ടറുകൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
🗞🏵 *യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ ഉൾപ്പെട്ട സര്‍വ്വകലാശാല ഉത്തരക്കടലാസ് തട്ടിപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നത് ദുരൂഹമാണെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.* മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
🗞🏵
*ന്യൂനപക്ഷത്തിന്റെ മറവിൽ ഒരു മതവിഭാഗത്തിന് വേണ്ടി മാത്രമായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്ന സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് പിരിച്ചുവിടാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ വിസി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.*
🗞🏵 *മൈക്രോസ്കോപ്പ് ലെന്‍സ്-റെസൊല്യൂഷന്‍ ഗവേഷണ കണ്ടുപിടുത്തങ്ങള്‍ക്ക് നോബല്‍ സമ്മാനം ലഭിച്ച ജര്‍മ്മന്‍ പ്രഫസര്‍ സ്റ്റേഫാന്‍ വാള്‍ട്ടര്‍ ഹേല്‍ വത്തിക്കാന്‍റെ പൊന്തിഫിക്കല്‍ ശാസ്ത്ര അക്കാഡമിയിലേക്ക്. ജൂലൈ 23നു ഫ്രാന്‍സിസ് പാപ്പയാണ് പുതിയ നിയമന ഉത്തരവ് പ്രഖ്യാപിച്ചത്.* 57 വയസ്സുകാരനായ ഇദ്ദേഹം പ്രമുഖ ഊര്‍ജ്ജതന്ത്രജ്ഞനാണ്. ജര്‍മ്മനിയിലെ മാക്സ് പ്ലാങ്ക് വൈദ്യശാസ്ത്ര കേന്ദ്രത്തില്‍ നിലവില്‍ ഗവേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്
🗞🏵 *പ്രശസ്ത കത്തോലിക്ക പ്രഭാഷകനും, അശ്ലീലസാഹിത്യത്തിനെതിരെ ശക്തമായ സ്വരമുയര്‍ത്തുകയും ചെയ്യുന്ന മാറ്റ് ഫ്രാഡിന്റെ പ്രഭാഷണത്തിന് ഗൂഗിളിന്റെ വിലക്ക്*
🗞🏵 *മാർപാപ്പമാരുടെ വേനൽക്കാല വസതിയായ കാസ്റ്റൽ ഗണ്ടോൾഫോയിൽ എമിരറ്റസ് ബെനഡിക്ട് മാർപാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം.* ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നാലു വർഷത്തിനു ശേഷം ഇതാദ്യമായി ബെനഡിക്റ്റ് പാപ്പ ഇവിടെ എത്തുന്നത്. പദവിയിലായിരുന്ന സമയത്ത് വേനൽക്കാലങ്ങളിൽ ബെനഡിക്ട് മാർപാപ്പ സ്ഥിരമായി താമസിച്ചിരുന്നത് കാസ്റ്റൽ ഗണ്ടോൾഫോയിലായിരുന്നു. ഇറ്റാലിയൻ സർക്കാരുമായി ഒപ്പിട്ട ലാറ്ററൻ ഉടമ്പടിക്ക് ശേഷമാണ് കാസ്റ്റൽ ഗണ്ടോൾഫോയുടെ മേലുള്ള നിയന്ത്രണം വത്തിക്കാനു ലഭിക്കുന്നത്.
🗞🏵 *ക്രൈസ്തവ വിശ്വാസികളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി വിവാഹം കഴിക്കുന്നത് പാക്കിസ്ഥാനില്‍ നിത്യസംഭവമാകുന്നു.* പതിനാലു വയസ്സുള്ള ബെനിഷ് ഇമ്രാന്‍ എന്ന ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് നിര്‍ബന്ധിത മതംമാറ്റത്തിന്റെ അവസാന ഇര. സമാനമായ നിരവധി സംഭവങ്ങളാണ് ദിവസവും പാക്കിസ്ഥാനില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി പിതാവും, മതപീഡനത്തിനിരയായവര്‍ക്ക് വേണ്ട നിയമപരമായ സഹായങ്ങള്‍ ചെയ്യുന്ന ‘സെന്റര്‍ ഫോര്‍ ലീഗല്‍ എയിഡ്, അസിസ്റ്റന്‍സ് ആന്‍ഡ് സെറ്റില്‍മെന്റ്’ (CLASS) എന്ന സംഘടനയും രംഗത്തെത്തിയിട്ടുണ്ട്
🗞🏵 *കര്‍ണാടകത്തിലെ രാഷ്ട്രീയ നാടകം പുതിയ ട്വിസ്റ്റിലേക്ക്. യെദിയൂരപ്പയുടെ ബിജെപി സര്‍ക്കാരിനെ പുറത്തുനിന്നും പിന്തുണയ്ക്കാമെന്ന നിര്‍ദേശവുമായി ഏതാനും ജെഡിഎസ് എംഎല്‍എമാര്‍ വെള്ളിയാഴ്ച മുന്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയെ കണ്ടെന്ന് വെളിപ്പെടുത്തി* മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി.ടി ദേവഗൗഡ. ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കുക കുമാരസ്വാമിയാവുമെന്നും അദ്ദേഹം പറഞ്ഞു.
🗞🏵 *കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകര്‍ക്ക് മദ്യസല്‍ക്കാരം നടത്തി പോലീസ്.* തലശ്ശേരിയില്‍ അസുഖബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ കെ വി സുരേന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട 5 പ്രതികള്‍ക്കാണ് ഹോട്ടലില്‍ മദ്യസല്‍ക്കാരം നടത്തിയത്. പ്രതികളെ കോടതിയില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലേക്കു കൊണ്ടുപോകുന്നതിനിടയിലാണ് പോലീസിന്റെ ഒത്താശയോടെയുള്ള മദ്യസല്‍ക്കാരം.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*ഇന്നത്തെ വചനം*
ക്‌ഷണിക്കപ്പെട്ടവര്‍ പ്രമുഖസ്‌ഥാനങ്ങള്‍ തെരഞ്ഞെടുക്കുന്നതു കണ്ടപ്പോള്‍ അവന്‍ അവരോട് ഒരു ഉപമ പറഞ്ഞു:
ആരെങ്കിലും നിന്നെ ഒരു കല്യാണവിരുന്നിനു ക്‌ഷണിച്ചാല്‍, പ്രമുഖസ്‌ഥാനത്തു കയറിയിരിക്കരുത്. ഒരുപക്‌ഷേ, നിന്നെക്കാള്‍ ബഹുമാന്യനായ ഒരാളെ അവന്‍ ക്‌ഷണിച്ചിട്ടുണ്ടായിരിക്കും.
നിങ്ങളെ രണ്ടുപേരെയും ക്‌ഷണിച്ചവന്‍ വന്ന്, ഇവനു സ്‌ഥലം കൊടുക്കുക എന്നു നിന്നോടു പറയും. അപ്പോള്‍ നീ ലജ്‌ജിച്ച്, അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കും.
അതുകൊണ്ട്, നീ വിരുന്നിനു ക്‌ഷണിക്കപ്പെടുമ്പോള്‍ അവസാനത്തെ സ്‌ഥാനത്തുപോയി ഇരിക്കുക. ആതിഥേയന്‍ വന്നു നിന്നോട്, സ്‌നേഹിതാ, മുമ്പോട്ടു കയറിയിരിക്കുക എന്നുപറയും. അപ്പോള്‍ നിന്നോടുകൂടെ ഭക്‌ഷണത്തിനിരിക്കുന്ന സകലരുടെയും മുമ്പാകെ നിനക്കു മഹത്വമുണ്ടാകും.
തന്നെത്തന്നെ ഉയര്‍ത്തുന്നവന്‍ താഴ്‌ത്തപ്പെടും; തന്നെത്തന്നെതാഴ്‌ത്തുന്നവന്‍ ഉയര്‍ത്തപ്പെടും.
തന്നെ ക്‌ഷണിച്ചവനോടും അവന്‍ പറഞ്ഞു: നീ ഒരു സദ്യയോ അത്താഴവിരുന്നോ കൊടുക്കുമ്പോള്‍ നിന്‍െറ സ്‌നേഹിതരെയോ സഹോദരരെയോ ബന്‌ധുക്കളെയോ ധനികരായ അയല്‍ക്കാരെയോ വിളിക്കരുത്. ഒരു പക്‌ഷേ, അവര്‍ നിന്നെ പകരം ക്‌ഷണിക്കുകയും അതു നിനക്കു പ്രതിഫലമാവുകയും ചെയ്യും.
എന്നാല്‍, നീ സദ്യ നടത്തുമ്പോള്‍ ദരിദ്രര്‍, വികലാംഗര്‍, മുടന്തര്‍, കുരുടര്‍ എന്നിവരെ ക്‌ഷണിക്കുക.
അപ്പോള്‍ നീ ഭാഗ്യവാനായിരിക്കും; എന്തെന്നാല്‍, പകരം നല്‍കാന്‍ അവരുടെ പക്കല്‍ ഒന്നുമില്ല. നീതിമാന്‍മാരുടെ പുനരുത്‌ഥാനത്തില്‍ നിനക്കു പ്രതിഫലം ലഭിക്കും.
ലൂക്കാ 14 : 7-14
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
*വചന വിചിന്തനം*
എളിമയുടെ പാഠങ്ങളാണ് ഈശോ നമ്മെ പഠിപ്പിക്കുന്നത് .സ്വയം എളിമപ്പെടുത്തുകയും വിനീതരാവുകയും ചെയ്യുന്നവർക്കാണ് ദൈവസന്നിധിയിൽ മഹത്വം ഉണ്ടാകുന്നത്. മറ്റുള്ളവരുടെ മുമ്പിൽ എളിമ പ്രകടിപ്പിക്കാനും എളിമയോടെ പെരുമാറാനും എളുപ്പമാണ്. പക്ഷേ നമ്മൾ അപമാനിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന അവസരങ്ങളിൽ നമ്മുടെ അഹം പുറത്തുവരും. അവിടെയൊക്കെ നമ്മിൽ പലർക്കും പൊരുത്തപ്പെടുവാൻ സാധിക്കില്ല. അപ്പോൾ നമ്മൾ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും പ്രതികാരം ചെയ്യുകയും ഒക്കെ ചെയ്യും. ഈശോയുടെ പീഡാനുഭവ സംഭവങ്ങൾ നൽകുന്ന വലിയ മാതൃക എളിമയുടെ ഈ ആഴമാണ്. അപമാനത്തിന്റെ അവസരങ്ങളിൽ എളിമ പ്രകടിപ്പിക്കുക വളരെയേറെ ബുദ്ധിമുട്ട് ആയതുകൊണ്ടാണ് എളിമയെ ഏറ്റവും പ്രയാസകരമായ സുകൃതം എന്ന് വിളിക്കുന്നത്. ഏറ്റവും പ്രയാസകരമായ ഈ സുകൃതം അഭ്യസിപ്പിക്കണമേ എന്ന് നമുക്ക് ഈശോയോട് പ്രാർത്ഥിക്കാം.
🍄🍄🍄🍄🍄🍄🍄🍄🍄🍄🍄
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*