സംസ്ഥാനത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡറിന് കെയര്‍ ഹോം പദ്ധതിയില്‍ വീട് സ്വന്തമായി. കോഴിക്കോട് മന്ദങ്കാവിലെ ഭാവനയുടെ വീടിന്റെ താക്കോല്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൈമാറി. 44 പ്രളയബാധിത കുടുംബങ്ങള്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ കെയര്‍ ഹോം പദ്ധതിയില്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്.സ്വപ്നമായിരുന്ന വീട് യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഭാവന. കോഴിക്കോട് നടുവണ്ണൂര്‍ പഞ്ചായത്തിലെ മന്ദങ്കാവിലാണ് കെയര്‍ ഹോം പദ്ധതിയില്‍, കാവുന്തറ സര്‍വീസ് സഹകരണ ബാങ്ക് ഭാവനയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കിയത്. കെയര്‍ ഹോം പദ്ധതിയില്‍ സംസ്ഥാനത്ത് വീട് സ്വന്തമാകുന്ന ആദ്യ ട്രാന്‍സ്‌ജെന്ററാണ് ഭാവന.കഴിഞ്ഞ പ്രളയത്തിലാണ് ഭാവനയും ഭര്‍ത്താവ് സുരേഷും താമസിച്ചിരുന്ന വീട് വെള്ളം കയറി നഷ്ടപ്പെട്ടത്.
ട്രാന്‍സ്‌ജെന്‍ഡറിന് കെയര്‍ ഹോം പദ്ധതിയില്‍ വീട്
