കേരളത്തിലെ യുവാക്കൾ നേരിടുന്ന വലിയ പ്രതിസന്ധി ആയി മാറിയിരിക്കുകയാണ് വിവാഹം കഴിക്കാൻ യുവതികളെ ലഭിക്കുന്നില്ല എന്നത്. പലരും വിദ്യാഭ്യാസമുള്ളവരും ജോലി ഉള്ളവരും ഒക്കെ ആണെങ്കിലും വിവാഹം നടക്കുന്നില്ല എന്നത് അവരെ വിഷമിപ്പിക്കുന്നു. 30 വയസ്സിനു മുകളിൽ പ്രായം ആയിട്ടും വിവാഹം നടക്കാതെ ബുദ്ധിമുട്ടുന്ന അനേകം യുവാക്കളെ ചുറ്റുപാടും കാണാൻ സാധിക്കും. കാസർഗോഡ്, വയനാട്, കോഴിക്കോട് ജില്ലകളിൽ ഹിന്ദു യുവാക്കൾ ഇതിന് ഒരു പരിഹാരം കണ്ടെത്തിയത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് പെൺകുട്ടികളെ സ്വീകരിച്ചാണ്. കർണാടകയിലെ കുടക്, ബാവലി തമിഴ്നാട്ടിലെ പൊള്ളാച്ചി എന്നിവിടങ്ങളിൽ നിന്നാണ് വധുക്കൾ എത്തുന്നത്. വിവാഹ ചെലവ് കൂടാതെ വധുവിന്റെ മാതാപിതാക്കൾക്ക് അങ്ങോട്ടു പണം നൽകിയാണ് പലരുടെയും വിവാഹം.ഇതിനായി പ്രത്യേകം ബ്രാക്കർമാരുണ്ട്. ഇവിടെ ജാതി ഒരു പ്രശ്നമേയല്ല. കുടുംബത്തിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതും അതിനാൽ തന്നെ മാതാപിതാക്കൾ ആൺകുട്ടികളെ ആഗ്രഹിക്കുന്നതും ആണ് ഇതിന് പ്രധാന കാരണം. ലൗ ജിഹാദ് പോലെയുള്ള പ്രശ്നങ്ങളും ഈ ക്ഷാമത്തിന് കാരണമാകുന്നു. മറ്റ് സമുദായങ്ങളിലെ പെൺകുട്ടികളെ ചതിയിൽ പെടുത്തി രണ്ടാമത്തെയും മൂന്നാമത്തെയും ഭാര്യമാർ ആക്കുന്ന നടപടി ചിലർ ആസൂത്രിതമായി ചെയ്തുവരുന്നുണ്ട്. ബാക്കിയുള്ള സമുദായങ്ങൾ ഗുരുതരമായ പ്രതിസന്ധികൾ വിവാഹവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന അവസരത്തിൽ ആണ് ഇത്. കേരളത്തിലെ ക്രിസ്ത്യൻ സമുദായത്തിലും പെൺകുട്ടികളുടെ ക്ഷാമം വളരെ രൂക്ഷമാണ്. 30 വയസിനു മുകളിൽ പ്രായമുള്ള ലക്ഷക്കണക്കിന് ക്രൈസ്തവ യുവാക്കളാണ് വിവാഹം വഴിമുട്ടി നിൽക്കുന്നത്. ഇതിൽ ചിലരൊക്കെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മേഘാലയ. മിസോറാം. നാഗാലാൻഡ് എന്നിവിടങ്ങളിൽനിന്ന് ക്രിസ്ത്യൻ പെൺകുട്ടികളെ വിവാഹം ചെയ്യാൻ തയ്യാറാവുന്നുണ്ട്.
വധു ക്ഷാമം: യുവാക്കൾ അയൽ സംസ്ഥാനങ്ങളിലേക്ക്
