വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്നേ ദിവസം നമ്മൾ ആഘോഷിക്കുന്നു. ഞായറാഴ്ചകളിൽ വരുന്ന വിശുദ്ധരുടെ തിരുനാൾ തലേദിവസത്തിലേക്ക് മാറ്റുന്ന പാരമ്പര്യം അനുസരിച്ചാണ് ഇപ്രകാരം ചെയ്യുന്നത്. അൽഫോൻസാമ്മയെ വളരെയധികം സ്വാധീനിച്ചിരുന്നു ഒരു വചനഭാഗം ആയിരുന്നു “ഗോതമ്പുമണി നിലത്തു വീണു അഴിയുന്നില്ലെങ്കിൽ അതേ പോലെ ഇരിക്കും അഴിയുന്നെങ്കിലോ അത് വളരെയധികം ഫലം പുറപ്പെടുവിക്കും” അൽഫോൻസാമ്മ തന്റെ ജീവിത സഹനങ്ങളെ ഈ വചനത്തിന്റെ വെളിച്ചത്തിൽ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നു.അവൾ രോഗങ്ങളിലും സഹനങ്ങളിലും ഗോതമ്പുമണി പോലെ സ്വയം അഴുകുവാൻ തയ്യാറായതുകൊണ്ടാണ് വിശുദ്ധിയുടെ നൂറുമേനി ഫലങ്ങൾ പുറപ്പെടുവിക്കാൻ അവൾക്ക് സാധിച്ചത്. അൽഫോൻസാമ്മയുടെ വലിയ മാതൃക സഹനങ്ങളെ സ്വീകരിക്കുവാൻ നമുക്ക് പ്രചോദനമാകട്ടെ.
അൽഫോൻസാമ്മയും ഗോതമ്പ്മണിയും (ജൂലൈ 27 ശനി)
