ഇന്ത്യക്ക് മുന്നറിയിപ്പുമായി ആരോഗ്യഗവേഷകര്‍. മാരകമായ എബോള, മെര്‍സ്, മഞ്ഞപ്പനി, പക്ഷിപ്പനി, ഉസുറ്റു വൈറസ്, സൈക്ലോ വൈറസ്, ബന്നാ റിയോ വൈറസ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ ഇന്ത്യയിലും വന്നേക്കാമെന്നാണ് ആരോഗ്യ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഡൗണ്‍ ടു എര്‍ത്ത് പോര്‍ട്ടലാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്.മാരകമായ പത്ത് വൈറല്‍ രോഗങ്ങള്‍ ഇന്ത്യയില്‍ പടര്‍ന്നു പിടിക്കാനിടയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ രോഗങ്ങള്‍ പടര്‍ന്നു പിടിച്ച രാജ്യങ്ങളുമായുള്ള സമ്ബര്‍ക്കം വര്‍ധിച്ചു വരുന്നതാണ് രോഗവാഹകര്‍ ഇന്ത്യയിലുമെത്താനുള്ള സാധ്യതയെ കുറിച്ച് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍സിഡിസി) എന്നിവയിലെ ഗവേഷകരാണ് ഇന്ത്യയില്‍ ഈ മാരകരോഗങ്ങള്‍ പടരാനുള്ള സാധ്യത കണ്ടെത്തിയത്.
മാരക രോഗങ്ങള്‍ വന്നേക്കാമെന്ന് ശാസ്ത്രജ്ഞര്‍
