എബോള രോഗബാധയെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച് നേരിടാന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശം നൽകി. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ കരുതലും മുന്നൊരുക്കങ്ങളും നടത്തണമെന്നും മുന്നറിയിപ്പു നല്‍കി. ഇതുവരെ രോഗബാധ ഉള്‍പ്രദേശങ്ങളില്‍ ഒതുങ്ങിയിരുന്നു. എന്നാല്‍ ഇപ്പോൾ ഇത് നഗരങ്ങളിലേക്കും പടരുകയാണ്.