വാർത്തകൾ

🗞🏵 *എല്‍ദോ എബ്രഹാം എംഎല്‍എ അടിമേടിച്ചത് അങ്ങോട്ട് പോയി പ്രതിഷേധിച്ചിട്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.* എംഎല്‍എയെ പൊലീസ് വീടുകയറി ആക്രമിച്ചതല്ല. സമരം ചെയ്തിട്ടാണ് അടി കിട്ടിയത്. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാൻ കഴിയൂ. അനീതിക്കെതിരെ സമരം ചെയ്യുമ്പോൾ ചിലപ്പോൾ പൊലീസിനെതിരെയാകും. സംഭവത്തിൽ കലക്ടറോടു റിപ്പോർട്ട് തേടിയിട്ടുണ്ട്. സിപിഐ നേതാക്കളെ തിരിച്ചറിയാൻ സാധിച്ചില്ലേയെന്നു പൊലീസുകാരോടു ചോദിക്കണമെന്നും കാനം മാധ്യമങ്ങളോടു പറഞ്ഞു.

🗞🏵 *വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ പൂവാർ പുത്തൻകട സ്വദേശിനി രാഖിയുടെ കൊലപാതകത്തിൽ പങ്കില്ലെന്നു മുഖ്യപ്രതി അഖിൽ.* ലഡാക്കിലെ സൈനിക താവളത്തിലാണ് ഇപ്പോഴുള്ളതെന്നും അവധിയെടുത്തു നാട്ടിലെത്തി പൊലീസിനെ വിവരങ്ങൾ ധരിപ്പിക്കുമെന്നും അഖിൽ പറഞ്ഞു. സംഭവദിവസം രാഖിയെ കണ്ടിരുന്നു. കാറിൽ കയറ്റിയ ശേഷം ധനുവച്ചപുരത്തു ഇറക്കി. പ്രണയബന്ധം അവസാനിപ്പിക്കാൻ രാഖിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും വഴങ്ങിയില്ലെന്നും അഖിൽ പറഞ്ഞു.

🗞🏵 *മുത്തലാഖ് ബിൽ ലോക്സഭ പാസാക്കി.* 78നെതിരെ 302വോട്ടുകൾക്കാണ് ബിൽ പാസായത്. ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ക്രിമിനൽ കുറ്റമാക്കുന്നതാണ് ബിൽ.

🗞🏵 *എറണാകുളത്തെ പോലീസിന് സി പി ഐ മാർച്ചിൽ പങ്കെടുത്ത തന്നെ നന്നായി തിരിച്ചറിയാൻ സാധിച്ചിരുന്നുവെന്ന് മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം.* പിറകിൽനിന്ന് ആഞ്ഞടിക്കുമ്പോൾ ആ സബ് ഇൻസ്പെക്ടർക്ക് ഉറപ്പായിട്ടുമറിയാം ഇത് മുവാറ്റുപുഴയിലെ എം എൽ എ തന്നെയാണെന്ന്- എൽദോ കൂട്ടിച്ചേർത്തു.

🗞🏵 *കർണാടകയിലെ മൂന്ന് വിമത എംഎൽഎമാരെ സ്പീക്കർ കെ.ആർ. രമേശ് കുമാർ അയോഗ്യരാക്കി.* കോൺഗ്രസ് എംഎൽഎമാരായ രമേശ് എൽ. ജർക്കിഹോളി, മഹേഷ് കുമതഹള്ളി എന്നിവരേയും റാണിബെന്നൂർ എം.എൽ.എ ആർ. ശങ്കറിനെയുമാണ് അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് നടപടി. താൻ സ്വതന്ത്ര എംഎൽഎയാണെന്ന ശങ്കറിന്റെ വാദം സ്പീക്കർ അംഗീകരിച്ചില്ല. വാർത്താ സമ്മേളനത്തിലാണ് മൂന്നുപേരെയും അയോഗ്യരാക്കിയകാര്യം സ്പീക്കർ കെ.ആർ. രമേശ് കുമാർ അറിയിച്ചത്.

🗞🏵 *പാകിസ്താനിൽ 40,000ത്തോളം ഭീകരവാദികൾ ഇപ്പോഴുമുണ്ടെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സമ്മതിച്ച സാഹചര്യത്തിൽ ഇനിയെങ്കിലും ശക്തമായ നടപടി സ്വീകരിക്കാൻ ആരാജ്യം തയ്യാറാകണമെന്ന് ഇന്ത്യ.*

🗞🏵 *മൂന്ന് വർഷം വരെ തടവ് നൽകുന്ന മുത്തലാഖ് ബിൽ തുല്യതയ്ക്കും ലിംഗ നീതിക്കും വേണ്ടിയുള്ളതാണെന്ന് കേന്ദ്രനിയമ മന്ത്രി രവിശങ്കർ പ്രസാദ്.*

🗞🏵 *മധ്യപ്രദേശിൽ കൂടുതൽ ബി ജെ പി എം എൽ എമാർ കോൺഗ്രസിലേക്കു പോകുമെന്ന സൂചന നൽകി സ്വയംപ്രഖ്യപിത ആൾദൈവം കമ്പ്യൂട്ടർ ബാബ.*

🗞🏵 *സൗദിയിലെ ഖമീസ് മുഷൈത്തിനു നേരെ ഇന്നും(വ്യാഴം) മിസൈൽ ആക്രമണ ശ്രമം.* മിസൈൽ ആക്രമണശ്രമത്തെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന തകർത്തതായി സൗദി അറേബ്യയുടെ ഔദ്യോഗികവാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ഖമീസ്മുഷൈത്തിലെ ജനവാസ കേന്ദ്രത്തിനുനേരെയായിരുന്നു മിസൈൽ ആക്രമണ ശ്രമം ഉണ്ടായതെന്ന് സഖ്യസേന വക്താവ് തുർക്കി അൽ മാലിക്കി അറിയിച്ചു.

🗞🏵 *മുൻധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് സർവീസിൽനിന്ന് സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകി.* ധനകാര്യ സെക്രട്ടറി സ്ഥാനത്തുനിന്ന് ഊർജമന്ത്രാലയത്തിലേക്ക് മാറ്റിയതിനു പിന്നാലെയാണ് ഗാർഗ് സ്വയം വിരമിക്കലിനുള്ള അപേക്ഷ സമർപ്പിച്ചതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

🗞🏵 *മുംബൈയിൽ സ്വർണക്കടത്ത് കേസിൽ പിടിയിലായ പെരുമ്പാവൂർ സ്വദേശി നിസാർ അലിയാർ ആണ് രാജ്യത്തെ ഏറ്റവും വലിയ സ്വർണക്കടത്തുകാരനെന്ന് ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ്.* കഴിഞ്ഞ വർഷം മാത്രം 1000 കോടി മൂല്യമുള്ള 3300 കിലോ സ്വർണം നിസാർ അലിയാർ ഇരുമ്പ് സ്ക്രാപ്പ് എന്നപേരിൽ ഇറക്കുമതി ചെയ്തുവെന്ന് ഡിആർഐ കണ്ടെത്തി. ഡിആർഐയുടെ കണ്ടെത്തൽ ശരിവെച്ച സുപ്രീംകോടതി നിസാറിനെ കൊഫെപോസ നിയമപ്രകാരം കരുതൽ തടങ്കലിൽ വെച്ച നടപടിയും ശരിവെച്ചു.

🗞🏵 *ആർ.എസ്.എസിന്റെയും സംഘപരിവാറിന്റെയും ഫാസിസ്റ്റ് നിലപാടുകൾക്കെതിരേ അഭിപ്രായം തുറന്നുപറയുന്നവരെ നിശ്ശബ്ദരാക്കുകയെന്ന ഹീനശ്രമത്തിന്റെ ഭാഗമാണ് അടൂർ ഗോപാലകൃഷ്ണനെതിരായ ബി.ജെ.പി വക്താവിന്റെ പ്രസ്താവനയെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ*

🗞🏵 *‘ജയ് ശ്രീറാം’ വിളിക്കെതിരെയല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചതെന്നു അടൂര്‍ ഗോപാലകൃഷ്ണന്‍.* ‘ജയ് ശ്രീറാം’ വിളി കൊലവിളിയാക്കിയതിനെയാണ് വിമര്‍ശിച്ചത്. ബിജെപി വാദം വിഡ്ഢിത്തമാണ്. ന്യനപക്ഷങ്ങളെ മര്‍ദിച്ചവശരാക്കി ജയ് ശ്രീറാം വിളിപ്പിക്കുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ രാജ്യം അരാജകത്വത്തിലേക്ക് നീങ്ങും. പുതിയ അവാര്‍ഡൊന്നും തനിക്ക് ഇനി കിട്ടാനില്ലെന്നും ബി.ഗോപാലകൃഷ്ണന്റെ വാക്കുകൾക്കു അടൂർ മറുപടിയായി പറഞ്ഞു.

🗞🏵 *ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി നാലു പേരടങ്ങുന്ന സംഘം പിടിയില്‍.* തിരുവനന്തപുരം ആറ്റിങ്ങലില്‍ നിന്നാണ് കള്ളനോട്ട് പിടികൂടിയത്. കോഴിക്കോട് സ്വദേശി ഷമീര്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്.

🗞🏵 *കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തിന് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിനെതിന്റെ പശ്ചാത്തലത്തിൽ കോണ്‍ഗ്രസിനെതിരെ വിമർശനവുമായി പി.ജെ. ജോസഫ്.* മുന്നണി വിടുമെന്ന് ഭീഷണി മുഴക്കിയാണ് ജോസ്.കെ. മാണി പക്ഷം പ്രസിഡന്റ് പദവി നേടിയെടുത്തത്. ശരിയല്ലെന്ന്‌ ബോധ്യമുള്ള കാര്യം അംഗീകരിച്ചത് യു.ഡി.എഫിന്റെ ഐക്യം ഉറപ്പുവരുത്താന്‍ മാത്രമാണെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി
 
🗞🏵 *കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് ജോയ്സ്ജോര്‍ജിനെ കുറ്റവിമുക്തനാക്കിയുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഡിവൈഎസ്പി പ്രതിയുടെ പരിചയക്കാരനാണോ എന്ന് ഹൈക്കോടതി.*

🗞🏵 *ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് കൂടുതല്‍ തിരിച്ചടി നൽകി യുവതി..* യുവതിയുമായി യാതൊരു ബന്ധവുമില്ലെന്ന ബിനോയിയുടെ വാദങ്ങള്‍ക്ക് മറുപടിയായി കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ യുവതി പുറത്തുവിട്ടു. 2013ലെ കുട്ടിയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളാണ് യുവതി പുറത്തുവിട്ടിരിക്കുന്നത്. കുട്ടിയോടൊപ്പം ബിനോയ് കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിയ്ക്ക് നല്‍കുന്നതുമായ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്
 
🗞🏵 *കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെയും ജെ.സി.ഡാനിയേൽ പുരസ്‌കാരത്തിന്റെയും സമർപ്പണം ജൂലൈ 27 വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ നടക്കും*

🗞🏵 *മഴക്കെടുതി, പ്രകൃതിക്ഷോഭം എന്നിവയിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി രൂപീകരിച്ച തീരസംരക്ഷണസേനയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രവർത്തനം വഴിമുട്ടി നിൽക്കുന്നു.*

🗞🏵 *ഇനി മുതല്‍ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ സൗജന്യവൈഫൈ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

🗞🏵 *ബീ​ഹാ​റി​ലും ജാ​ര്‍​ഖ​ണ്ഡി​ലു​മാ​യി ഇ​ടി​മി​ന്ന​ലേ​റ്റ് 51 പേ​ര്‍ മ​രി​ച്ചു.* പൊള്ളലേറ്റ പത്തോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയാണ്. ബീ​ഹാ​റി​ല്‍ 39 പേ​രും ജാ​ര്‍​ഖ​ണ്ഡി​ല്‍ 12 പേ​രു​മാ​ണു മ​രി​ച്ച​ത്.

🗞🏵 *ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ മന്ത്രിസഭയിലുള്ളത് മൂന്നു ഇന്ത്യന്‍ വംശജര്‍* . ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍.നാരായണ മൂര്‍ത്തിയുടെ മകളുടെ ഭര്‍ത്താവായ ഋഷി സുനാകിനെ ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചതിനു പിന്നാലെയാണ് ഋഷിയുടെ നിയമനം. അതേസമയം മറ്റൊരു ജൂനിയര്‍ മിനിസ്റ്ററായ ഇന്ത്യന്‍ വംശജന്‍ അലോക് ശര്‍മയെ ഇന്റര്‍നാഷണല്‍ ഡവലപ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായി നിയമിച്ചു
 
🗞🏵 *കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വീണതിനു പിന്നാലെ കര്‍ണാടകയില്‍ ബെജെപി അധികാരത്തിലെത്തുന്നത് വീണ്ടും വൈകും* . സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ ഗവര്‍ണര്‍ വാജുഭായ് വാല ശുപാര്‍ശ ചെയ്തേക്കും

🗞🏵 *നിരോധിത തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീൻ ഉത്തര്‍പ്രദേശിലെ ബറേയ് റെയില്‍വെ സ്റ്റേഷന്‍ ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി*
 
🗞🏵 *ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ (ജെ.എന്‍.യു) ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് അനുമതി നല്‍കാതെ ഡൽഹി മുഖ്യമന്ത്രി കേജരിവാള്‍.*
🗞🏵 *പ്രതിഷേധങ്ങൾക്കൊടുവിൽ ആർടിഐ നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി* . പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്കരിച്ച് വാക്ക്ഔട്ട് നടത്തിയതിന് പിന്നാലെയാണ് ബിൽ പാസ്സായത്. സഭ ശബ്ദവോട്ടോടെയാണ് ബില്ലിന് അംഗീകാരം നൽകിയത്.

🗞🏵 *പോക്‌സോ കേസുകള്‍ക്കായി ജില്ലകളില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം.* കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങള്‍ ആരോപിക്കുന്ന നുറിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടാല്‍ പ്രത്യേക കോടതി ആകാമന്നൊണ് നിര്‍ദേശം.

🗞🏵 *പശ്ചിമേഷ്യയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങളെ തുടര്‍ന്നു സഹനങ്ങള്‍ ഏറ്റുവാങ്ങുന്ന ക്രൈസ്തവരെ സഹായിക്കാൻ കത്തോലിക്കാ സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും വീണ്ടും കൈകോർക്കുന്നു.* ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ആസ്ഥാനമായ ജര്‍മ്മനിയിലെ കൊണിഗ്സ്റ്റീനിൽ കഴിഞ്ഞ ആഴ്ച മോസ്കോ പാത്രിയാർക്കീസ് കിറിലിന്റെ പ്രതിനിധി സംഘം നടത്തിയ സന്ദര്‍ശനത്തിലാണ് ഇക്കാര്യം തീരുമാനമായത്. യുദ്ധത്തിൽ തകർന്ന ഇറാഖിലും സിറിയയിലും പുതിയ പദ്ധതികൾ തുടങ്ങുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു.

🗞🏵 *ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ എബോള രോഗികള്‍ക്കിടയില്‍ പ്രേഷിത സേവനം നടത്തുന്നതിനിടെ രോഗം ബാധിക്കുകയും മരണത്തെ മുഖാമുഖം കണ്ട് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്ത ക്രൈസ്തവ വിശ്വാസിയായ ഡോക്ടര്‍ കെന്റ് വീണ്ടും മിഷ്ണറി ദൌത്യവുമായി ആഫ്രിക്കയിലേക്ക്*
 
🗞🏵 *ശസ്ത്രക്രിയക്കിടെ ഇരുപ്പത്തിയൊമ്പതുകാരിയുടെ വയറ്റില്‍ നിന്നും ആഭരണങ്ങളും നാണയങ്ങളും കണ്ടെടുത്തു.* ഒന്നര കിലോ വരുന്ന ആഭരണങ്ങളും 90 നാണയങ്ങളുമാണ് കണ്ടെത്തി്യയത്. പശ്ചിമബംഗാളിലെ ബിര്‍ബൂമിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ബുധനാഴ്ചയാണ് സംഭവം

🗞🏵 *സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ ലൈംഗീകാരോപണ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്* . പരാതിക്കാരിയായ യുവതിയുമായി ബിനോയ് നടത്തിയ ഒത്തുതീർപ്പിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.
 
🗞🏵 *ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ദ​യി​ല്‍ ല​ഷ്ക​ര്‍ ഇ ​ത്വ​യ്ബ ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി* . ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈ​നി​ക​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

🗞🏵 *ജമ്മുകശ്മീരില്‍ യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ 40 ശതമാനം കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍.* അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള നുഴഞ്ഞു കയറ്റങ്ങളില്‍ 43 ശതമാനം കുറവുണ്ടായി

🗞🏵 *പശ്ചിമ ബംഗാളിന്റെ പേര് ബംഗ്ലയെന്നാക്കണം എന്ന ആവശ്യവുമായി തൃണമൂല്‍ എംപിമാര്‍ പ്രധാനമന്ത്രിയെ കണ്ടു*

🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰
*ഇന്നത്തെ വചനം*
എന്നെക്കാളധികം പിതാവിനെയോ മാതാവിനെയോ സ്‌നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാളധികം പുത്രനെയോ പുത്രിയെയോ സ്‌നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല.
സ്വന്തം കുരിശെടുത്ത്‌ എന്നെ അനുഗമിക്കാത്തവന്‍ എനിക്കു യോഗ്യനല്ല.
സ്വന്തം ജീവന്‍ കണ്ടെത്തുന്നവന്‍ അതു നഷ്‌ടപ്പെടുത്തും. എന്നെ പ്രതി സ്വന്തം ജീവന്‍ നഷ്‌ടപ്പെടുത്തുന്നവന്‍ അതു കണ്ടെത്തും.
നിങ്ങളെ സ്വീകരിക്കുന്നവന്‍ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.
പ്രവാചകനെ പ്രവാചകനായി സ്വീകരിക്കുന്നവന്‌ പ്രവാചകന്‍െറ പ്രതിഫലവും നീതിമാനെ നീതിമാനായി സ്വീകരിക്കുന്നവന്‌ നീതിമാന്‍െറ പ്രതിഫലവും ലഭിക്കുന്നു.
ഈ ചെറിയവരില്‍ ഒരുവന്‌, ശിഷ്യന്‌ എന്ന നിലയില്‍ ഒരു പാത്രം വെള്ളമെങ്കിലും കൊടുക്കുന്നവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10 : 37-42
🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰

*വചന വിചിന്തനം*

നമ്മൾ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവരാണ്. നമ്മുടെ ജീവിത സൗകര്യങ്ങളും സമ്പത്തും സ്റ്റാറ്റസ് ഒക്കെ മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് നമ്മൾ നമ്മുടെ തന്നെ നിലവാരം നിശ്ചയിക്കുന്നത്. കുരിശുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ജീവിതത്തിലെ സഹനങ്ങളെ എപ്പോഴും നമ്മൾ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വിലയിരുത്താറുണ്ട്. മറ്റുള്ളവരൊക്കെ എത്രമാത്രം സുഖസൗകര്യങ്ങൾ ദൈവം കൊടുത്തു എനിക്കുമാത്രം ദുരിതങ്ങളും നൽകി എന്ന് പലപ്പോഴും നമ്മൾ പരാതിപ്പെടാറുണ്ട്. എന്നാൽ നമ്മൾ മറ്റുള്ളവരുടെ ജീവിതങ്ങളെ അടുത്തു മനസ്സിലാക്കാത്തത് കൊണ്ടാണ് ഇപ്രകാരം ചിന്തിക്കുന്നത് മറ്റുള്ളവരുടെ ജീവിതങ്ങളെ അടുത്ത അറിയുമ്പോഴാണ് അവർ ഒരുപക്ഷേ നമ്മളെക്കാൾ ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്. അതിനാൽ കർത്താവു നൽകിയിരിക്കുന്ന കുരിശുകളെ സ്നേഹ ചൈതന്യത്തോടെ സ്വീകരിച്ച് അവിടുത്തെ അനുഗമിക്കാൻ നമുക്ക് പരിശ്രമിക്കാം.
🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰🇩🇰🇨🇷🇨🇷🇩🇰
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*