കുറവിലങ്ങാട് : ‘ഉണരാം ഒരുമിക്കാം ഉറവിടത്തില്‍’ എന്ന ആഹ്വാനവുമായി മാര്‍ത്തോമ്മായുടെ ശ്ലൈഹിക പാരമ്ബര്യമുള്ള കുറവിലങ്ങാട് നസ്രാണി സംഗമം എന്ന പേരില്‍ നടക്കുന്ന സംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായി ആര്‍ച്ച്‌പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് 15,000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രൗഡഗംഭീരസമ്മേളനവും സംഗമത്തിന്റെ ആദ്യഘട്ടമായി ആഗസ്റ്റ് 25 മുതല്‍ 29 വരെ തീയതികളില്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന മരിയന്‍ കണ്‍വന്‍ഷനും നടക്കുമെന്ന് സീനിയര്‍ അസി.വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, സംഗമം ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് കുറ്റിക്കാട്ട് അസി.വികാരിമാരായ ഫാ. ജോര്‍ജ് നെല്ലിക്കല്‍, , ഫാ. മാത്യു വെണ്ണായപ്പിള്ളില്‍, ഫാ. മാണി കൊഴുപ്പന്‍കുറ്റി എന്നിവര്‍ അറിയിച്ചു.
കുറവിലങ്ങാട് നസ്രാണി സംഗമം: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
