മേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഓൺലൈൻ ന്യൂസ് പോർട്ടലാണ് കാത്തലിക് ന്യൂസ് ഏജൻസി(CNA) സഭയുടെ വാർത്ത ഏജൻസി ആണ് എന്ന ധാരണ വിശ്വാസികളിൽ പരത്തിക്കൊണ്ട് ലോകം മുഴുവൻ ഉള്ള വിശ്വാസികളിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചുകൊണ്ടാണ് ഏജൻസി പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന്റെ സഭാവിരുദ്ധ മുഖം പല വാർത്തകളിലും വളരെ പ്രകടമാണ്.Our team is committed to finding, reporting, and publishing the truth എന്നൊക്കെയാണ് ഏജൻസിയുടെ ആപ്തവാക്യങ്ങളിൽ പറഞ്ഞിരിക്കുന്നത് എങ്കിലും പ്രായോഗികതലത്തിൽ കാര്യം വ്യത്യസ്തമാണ്. അഭിവന്ദ്യ ആലഞ്ചേരി പിതാവിനെ കുറിച്ച് നട്ടാൽ കുരുക്കാത്ത നുണകൾ ആണ് ഈ അന്താരാഷ്ട്ര ഏജൻസി പറഞ്ഞു പിടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തു നിന്നു വന്ന 70 വൈദികർ ഉൾപ്പെടെ 450 വൈദികർ അദ്ദേഹത്തിനെതിരെ നിരാഹാരം ഇരുന്നു എന്നൊക്കെ പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?. ഭൂമി ഇടപാടുകളിലെ വാസ്തവം ഇനിയും വെളിച്ചത്തു വരേണ്ടതുണ്ട് എന്നിരിക്കെ വളരെ ഗുരുതരമായ ആരോപണങ്ങളാണ് ഈ ഏജൻസി പിതാവിനെതിരെ ഉന്നയിക്കുന്നത്. അതോടൊപ്പം വാർത്ത വായിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കന്യാസ്ത്രീ സമരത്തിന്റെ കാരണങ്ങളും ആലഞ്ചേരി പിതാവിന്റെ തലയിൽ തന്നെ കെട്ടി വയ്ക്കുകയാണ്. Our mission is Truth എന്നു പറയുന്ന ഈ വാർത്ത ഏജൻസി എന്തു സത്യത്തിന്റെ മിഷനാണ് ചെയ്തുകൊണ്ടിരിക്കുന്നത്?. ആപ്തവാക്യങ്ങൾ മാത്രം പോരാ ആദർശങ്ങളും വേണം. അവ പ്രായോഗികമാക്കുകയും ചെയ്യണം.