മത്താ10:37-42
നമ്മൾ എല്ലാ കാര്യങ്ങളും മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നവരാണ്. നമ്മുടെ ജീവിത സൗകര്യങ്ങളും സമ്പത്തും സ്റ്റാറ്റസ് ഒക്കെ മറ്റുള്ളവരുമായി താരതമ്യം ചെയ്താണ് നമ്മൾ നമ്മുടെ തന്നെ നിലവാരം നിശ്ചയിക്കുന്നത്. കുരിശുകളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ജീവിതത്തിലെ സഹനങ്ങളെ എപ്പോഴും നമ്മൾ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് വിലയിരുത്താറുണ്ട്. മറ്റുള്ളവരൊക്കെ എത്രമാത്രം സുഖസൗകര്യങ്ങൾ ദൈവം കൊടുത്തു എനിക്കുമാത്രം ദുരിതങ്ങളും നൽകി എന്ന് പലപ്പോഴും നമ്മൾ പരാതിപ്പെടാറുണ്ട്. എന്നാൽ നമ്മൾ മറ്റുള്ളവരുടെ ജീവിതങ്ങളെ അടുത്തു മനസ്സിലാക്കാത്തത് കൊണ്ടാണ് ഇപ്രകാരം ചിന്തിക്കുന്നത് മറ്റുള്ളവരുടെ ജീവിതങ്ങളെ അടുത്ത അറിയുമ്പോഴാണ് അവർ ഒരുപക്ഷേ നമ്മളെക്കാൾ ജീവിത ക്ലേശങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നത്. അതിനാൽ കർത്താവു നൽകിയിരിക്കുന്ന കുരിശുകളെ സ്നേഹ ചൈതന്യത്തോടെ സ്വീകരിച്ച് അവിടുത്തെ അനുഗമിക്കാൻ നമുക്ക് പരിശ്രമിക്കാം.