ഗ്യാസ് സിലിണ്ടർ നൽകാൻ 20 ദിവസത്തോളം വൈകിയതിനു വിതരണ ഏജൻസിയിൽ നിന്ന് ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്. എൽപിജി വിതരണ നിയന്ത്രണ ഉത്തരവു പ്രകാരം വിതരണത്തിനു സമയപരിധി പറയുന്നില്ലെങ്കിലും കാലി സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ നൽകാൻ ‘ഉടൻ’ നടപടിയെടുക്കണമെന്നു പറഞ്ഞിട്ടുണ്ട്. അതിനാൽ, ബുക്ക് ചെയ്ത് 48 മണിക്കൂറിനകം നൽകാൻ നിർബന്ധിതമാക്കുന്ന എറണാകുളം ജില്ലാ ഫോറത്തിന്റെ ഉത്തരവിലെ ഭാഗം കമ്മിഷൻ റദ്ദാക്കി. എന്നാലും ബിപിസിഎൽ വെബ്പേജിൽ പറഞ്ഞിട്ടുള്ള പ്രകാരം, 48 മണിക്കൂറിനകം നൽകാൻ ശ്രമം വേണ്ടതാണെന്നു വ്യക്തമാക്കി.
ഗ്യാസ് സിലിണ്ടർ നൽകാൻ വൈകി; ഉപയോക്താവിന് 5000 രൂപ നഷ്ടപരിഹാരം
