അനാഥർക്കും, ആൺകുട്ടികൾക്കുമായി നെബ്രാസ്കയിലെ BOYS TOWN എന്ന സമൂഹത്തിന്‍റെ സ്ഥാപിതനായ ദൈവദാസന്‍ ഫാ.എഡ്വേർഡ് ഫ്ലാനഗന്‍റെ നാമകരണത്തിന് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ചുള്ള രേഖകളുടെ ഒരു സംഗ്രഹം തിങ്കളാഴ്ച വത്തിക്കാനില്‍ സമര്‍പ്പിക്കപ്പെട്ടു. 1886 ജൂലൈ 13ന് അയർലണ്ടിലെ കൗണ്ടി റോസ്‌കോമോണിലാണ് ഫാ.എഡ്വേർഡ് ഫ്ലാനഗന്‍റെ ജനനം. 1904 ൽ അമേരിക്കയിലേക്ക് കുടിയേറിയ ഫാ.ഫ്ലാനഗന്‍ 1912ൽ പുരോഹിതനായി ഒമാഹാ രൂപതയില്‍ സേവനമനുഷ്ടിച്ചു. ഒമാഹയിൽ ഭവനരഹിതരായ പുരുഷന്മാർക്കൊപ്പം പ്രവർത്തിച്ചശേഷം, എല്ലാ ആൺകുട്ടികൾക്കും അവരുടെ വംശമോ മതമോ നോക്കാതെ ഒരു ബോയ്സ് ഹോം അദ്ദേഹം സ്ഥാപിച്ചു. താമസിയാതെ അദ്ദേഹം തന്‍റെ ജോലികൾ ഒമാഹായുടെ പ്രാന്തപ്രദേശത്തുള്ള ഓവർലുക്ക് കൃഷിഭൂമിയിലേക്ക് മാറ്റി, അവിടെ അദ്ദേഹം നൂറുകണക്കിന് വ്യക്തികളെ പരിചരിച്ചു. ഈ വീട് VILLAGE OF BOYS TOWN എന്നറിയപ്പെടുന്നു. ഇതില്‍ ഒരു വിദ്യാലയവും, കിടക്കമുറികളും, നിര്‍വ്വഹണത്തിനായുള്ള കെട്ടിടങ്ങളും ഉൾക്കൊള്ളുന്നു. 1936 ൽ നെബ്രാസ്ക സംസ്ഥാനത്ത് ഒരു ഔദ്യോഗിക ഗ്രാമമായി മാറി. ഫാദർ ഫ്ലാനഗന്‍റെ പ്രവർത്തനം ലോകമെമ്പാടുമുള്ള മറ്റ് 80 BOYS TOWN കള്‍ക്ക് പ്രചോദനമായി. യഥാർത്ഥ BOYS TOWN ല്‍ ഇപ്പോൾ ഓരോ വർഷവും 80,000 കുട്ടികൾക്കും കുടുംബങ്ങൾക്കും സേവനം നൽകുപ്പെടുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്കൻ പ്രസിഡന്‍റ് ഹാരി ട്രൂമാന്‍റെ അഭ്യർത്ഥനപ്രകാരം ജപ്പാൻ, ജർമ്മനി, ഓസ്ട്രിയാ എന്നിവിടങ്ങളിൽ അനാഥരെയും നാടുകടത്തപ്പെട്ട കുട്ടികളെയും പരിപാലിക്കാൻ ഫാ. ഫ്ലാനഗന്‍ സഹായിച്ചു. ചെറിയ കുറ്റവാളികളുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരിഷ്കരണത്തിനും ഫ്ലാനഗൻ പ്രവർത്തിച്ചു. ഫാ. ഫ്ലാനഗൻ 1948 മെയ്15ന് ഹൃദയാഘാതത്തെ തുടർന്നാണ് ബെർലിനിൽ അന്തരിച്ചത്. BOYS TOWNല്‍ ഒരു ചാപ്പലിൽ അദ്ദേഹത്തിന്‍റെ മൃതദേഹം സംസ്കരിച്ചിരിക്കപ്പെട്ടിരിക്കുന്നു. 2012ൽ ഒമാഹാ അതിരൂപതയിൽ ഫാ.ഫ്ലാനഗന്‍റെ നാമകരണത്തിനായുള്ള രൂപതയുടെ പ്രവര്‍ത്തനം 2015 മുതൽ പ്രാദേശിക സഭ ഫ്ലാനഗന്‍റെ ജീവിതത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹത്തിന്‍റെ മദ്ധ്യസ്ഥതയാല്‍ നടക്കുന്ന അത്ഭുതങ്ങൾ നാമകരണത്തിന് വഴിതെളിക്കുന്നതായും 2017 ജനുവരിയിൽ, സഭയുടെ അന്നത്തെ പ്രിഫെക്റ്റ്, കർദിനാൾ ആഞ്ചലോ അമാറ്റോ, ഫാ. ഫ്ലാനഗന്‍ സേവനമനുഷ്ടിച്ച രൂപത നല്‍കിയ നാമകരണകാര്യങ്ങളുടെ ആദ്യഘട്ടത്തിന്‍റെ സാധുത സ്ഥിരീകരിക്കുന്ന ഒരു ഉത്തരവിൽ ഒപ്പിട്ടതായും കത്തോലിക്കാ വാര്‍ത്താ ഏജന്‍സി വെളിപ്പെടുത്തി.