ചങ്ങനാശേരി: അതിരൂപത പബ്ലിക്ക് റിലേഷൻസ് ജാഗ്രതാ സമിതിയുടെയും, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ വിദ്യാഭ്യാസ നയം 2019 സംബന്ധിച്ച് സംഘടിപ്പിക്കുന്ന പഠനശിബിരം 27ന് നടക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് ചങ്ങനാശേരി അതിരൂപത കേന്ദ്രത്തിൽ നടക്കുന്ന യോഗം ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിക്കും. ഡോ. റൂബിൾ രാജ്, ഡോ. പി.സി. അനിയൻകുഞ്ഞ് എന്നിവർ വിഷയാവതരണം നടത്തും. അതിരൂപതാതിർത്തിയിലുള്ള കോളജുകളുടെയും, സ്കൂളുകളുടെയും പ്രതിനിധികളും വിദ്യാഭ്യാസ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും. വികാരി ജനറാൾ റവ. ഡോ. ഫിലിപ്സ് വടക്കേക്കളം മോഡറേറ്ററായിരിക്കും.
പി. ആർ.ഒ. അഡ്വ. ജോജി ചിറയിൽ, ജാഗ്രതാ സമിതി കോ-ഓർഡിനേറ്റർ ഫാ. ആന്റണി തലച്ചല്ലൂർ കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് കറുകയിൽ എന്നിവർ പ്രസംഗിക്കും. പരിപാടികൾക്ക് വികാരി ജനറാൾമാരായ ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ, റവ. ഡോ. തോമസ് പാടിയത്ത് എന്നിവരും റവ. ഡോ. ഐസക്ക് ആലഞ്ചേരി, ഫാ. ചെറിയാൻ കാരിക്കൊന്പിൽ, അഡ്വ. ജോർജ് വർഗീസ്, ജോബി പ്രാക്കുഴി, ഡോ. ഡൊമിനിക് വഴീപ്പറന്പിൽ, ഡോ. ആന്റണി മാത്യൂസ് തുടങ്ങിയവരും നേത്യത്വം നൽകും.