ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പോസ്തലേറ്റിന്റെ ആഭിമുഖ്യത്തിൽ 27-ന് പ്രവാസി സംഗമം നടക്കും. രാവിലെ 9.30 ന് ആർച്ച്ബിഷപ്സ് ഹൗസിലുള്ള മാർ കുര്യാളശേരി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനം സീറോ മലബാർ പ്രവാസികാര്യ കമ്മീഷൻ ചെയർമാൻ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും. ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും.
നോർക്ക വെൽഫയർ ബോർഡ് ചെയർമാൻ പി.ടി. കുഞ്ഞു മുഹമ്മദ് മുഖ്യപ്രഭാഷണവും സഹായ മെത്രാൻ മാർ തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തും. സി.എഫ്.തോമസ് എംഎൽഎ, ഡയറക്ടർ ഫാ.റ്റെജി പുതുവീട്ടിൽകളം, ഷെവലിയർ സിബി വാണിയപ്പുരയ്ക്കൽ, തങ്കച്ചൻ പൊൻമാങ്കൽ, ജോസഫ് സെബാസ്റ്റ്യൻ പത്തിൽ, ജോസ് കളരിക്കൽ എന്നിവർ പ്രസംഗിക്കും. ചങ്ങനാശേരി അതിരൂപത അംഗങ്ങളായ കേരളത്തിനു പുറത്തും, വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്നവരും, നാട്ടിൽ തിരിച്ചെത്തിയവരുമായ പ്രവാസി കുടുംബങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 9847809148.