ന്യൂഡല്‍ഹി: യമന്‍ യുദ്ധത്തിലെ ഇരകള്‍ക്ക് സാന്ത്വനവും ചികിത്സയും നല്‍കിയതിന് ഇന്ത്യക്ക് നന്ദി പറഞ്ഞ് യു.എ.ഇ. സൈനികരും വിമതരായ ഹൂഥികളും തമ്മിലുള്ള യുദ്ധത്തില്‍ പരിക്കേറ്റവരെ ഇന്ത്യയിലെത്തിച്ച് ചികിത്സിക്കുന്നതിന് യു.എ.ഇയാണ് ചിലവ് വഹിക്കുന്നത്. ചികിത്സ പൂര്‍ത്തിയാക്കിയവരുടെ എണ്ണം അറുന്നൂറ് കടന്നു.ചികിത്സ പൂര്‍ത്തിയായി പത്താമത്തെ സംഘവും കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് മടങ്ങി. സമീപകാലത്ത് രാജ്യം കണ്ട അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള ഏറ്റവും വലിയ സാന്ത്വന ദൗത്യമായി മാറുകയാണ് ഈ ചികിത്സ. യു.എ.ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വി.പി.എസ് ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പിനു കീഴിലുള്ള ന്യൂഡല്‍ഹിയിലെ മെഡിയോര്‍ ആശുപത്രിയിലാണ് ചികിത്സാസൗകര്യമൊരുക്കിയിരിക്കുന്നത്.
യുദ്ധത്തിലെ ഇരകള്‍ക്ക് ചികിത്സയും സാന്ത്വനവും: നന്ദി പറഞ്ഞ് യു.എ.ഇ
