വാർത്തകൾ

കർണാടകയിലെ കോൺഗ്രസ്-ജെ ഡി എസ് സർക്കാർ താഴെവീണു.* വിശ്വാസ വോട്ടെടുപ്പിൽ കുമാരസ്വാമി സർക്കാർ പരാജയപ്പെട്ടു. കുമാരസ്വാമി അവതരിപ്പിച്ച വിശ്വാസപ്രമേയത്തെ 99 എം എൽ അനുകൂലിച്ചു. 105 പേർ എതിർത്തു. 204 എം എൽ എമാരാണ് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുത്തത്.

🗞🏵 *ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയ്യതി ഒരു മാസം കൂടി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിച്ചു.* ഓഗസ്റ്റ് 31 ആണ് പുതുക്കിയ തിയ്യതി.

🗞🏵 *ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി ബോറിസ് ജോൺസൺ ചുമതലയേൽക്കും.* തെരേസ മേയ് രാജിവെച്ചതിനെ തുടർന്ന് പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താൻ നടത്തിയ വോട്ടെടുപ്പിൽ വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടിനെ ബോറിസ് പരാജയപ്പെടുത്തി. ബോറിസിന് 66% വോട്ട് ലഭിച്ചു

🗞🏵 *കേരളത്തിൽ രണ്ടാംവട്ടം നിപ കണ്ടെത്തിയ എറണാകുളം ജില്ലയെ നിപ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ.* നിപ സ്ഥിരീകരിച്ച യുവാവ് രോഗമുക്തി നേടി ആശുപത്രി വിടുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം. 

🗞🏵 *കശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ശരിയാണെങ്കിൽ പ്രധാനമന്ത്രി മോദി രാജ്യതാത്പര്യം ബലികഴിക്കുകയാണ് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി.* കശ്മീർ വിഷയത്തിൽ മധ്യസ്ഥതവാർത്തൻ ഇന്ത്യൻ പ്രധാനമന്ത്രി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നീണ്ട ഇടവേളയ്ക്കുശേഷം മോദിക്കെതിരെ രാഹുൽ രംഗത്തെത്തിയത്.

🗞🏵 *വിവരാവകാശ നിയമത്തെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി.* കേന്ദ്രസർക്കാർ വിവരാവകാശ നിയമത്തെ ഒരു ശല്യമായാണ് കാണുന്നതെന്നും അവർ ആരോപിച്ചു. വിവരാവകാശ നിയമഭേദഗതി ബിൽ ലോക്സഭ പാസാക്കിയ സാഹചര്യത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ പ്രതികരണം.

🗞🏵 *ശബരിമല വിഷയം ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* ഇടതുപക്ഷം ഭക്തജനങ്ങൾക്കെതിരാണെന്ന തെറ്റിദ്ധാരണയുണ്ടായതായി ഭവന സന്ദർശനങ്ങളിൽനിന്ന് ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഇത് തിരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

🗞🏵 *സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് നൽകി വരുന്ന പ്രത്യേക സുരക്ഷ പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം.* അഖിലേഷിന് അനുവദിച്ചിരിക്കുന്ന ഇസഡ് പ്ലസ് കാറ്റഗറി ബ്ലാക്ക് ക്യാറ്റ് കമാൻഡോ സുരക്ഷയാണ് കേന്ദ്രം പിൻവലിക്കുന്നത്.

🗞🏵 *ശബരിമല വിഷയത്തിൽ നിയമസഭയിൽ സ്വകാര്യ ബില്ലവതരിപ്പിക്കാനുള്ള അപേക്ഷ സ്പീക്കർ തള്ളി.* നേരത്തെ ബില്ലിന് അവതരണാനുമതി നിഷേധിച്ച നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് എം. വിൻസന്റ് എം.എൽ. നൽകിയ അപേക്ഷയാണ് തള്ളിയത്. ബിൽ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ബിൽ പരിഗണിച്ചാൽ സുപ്രീംകോടതി വിധിക്കെതിരാകുമെന്നും നിയമസഭയ്ക്ക് അതിനുള്ള അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനുള്ള അനുമതി നിഷേധിച്ചത്.

🗞🏵 *കുപ്പികളുടെ ലേബലില്‍ തട്ടിപ്പ്‌: പതഞ്ജലിയുടെ സര്‍ബത്തിന് യുഎസില്‍ വിലക്ക്*

🗞🏵 *വ്യോമാതിര്‍ത്തി ലംഘിച്ച റഷ്യന്‍ സൈനികവിമാനത്തിനു നേരെ ദക്ഷിണകൊറിയന്‍ പോര്‍വിമാനങ്ങള്‍ നിറയൊഴിച്ചു.* മുന്നറിയിപ്പെന്ന നിലയിലാണു വെടിവയ്പു നടത്തിയതെന്ന് ദക്ഷിണകൊറിയന്‍ പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്ത് ചൊവ്വാഴ്ച രാവിലെ റഷ്യന്‍ സൈനികവിമാനം രണ്ടു തവണ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് ദക്ഷിണ കൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് അറിയിച്ചു.

🗞🏵 *ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിര‍ഞ്ഞെടുപ്പു സംബന്ധിച്ച് കേരള കോൺഗ്രസിലെ തർക്കം മുറുകുന്നു.* വർക്കിങ് ചെയർമാന്റെ അധികാരം ഉപയോഗിച്ച് പി.ജെ.ജോസഫ് 6 അംഗങ്ങൾക്കു രാവിലെ വിപ്പു നൽകി. അജിത് മുതിരമലയ്ക്ക് വോട്ടു ചെയ്യണമെന്നാണു നിർദേശം. അംഗങ്ങളുടെ വീടിന്റെ ഭിത്തിയിലാണു വിപ്പ് ഒട്ടിച്ചത്.

🗞🏵 *യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ സ്വദേശി എസ്.പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ആവർത്തിച്ച് സർക്കാർ ഹൈക്കോടതിയിൽ.* പ്രതികൾ പൊലീസ് പിടിയിലുണ്ട്. ഭീകരവാദ പ്രവർത്തനമായി ഷുഹൈബ് വധത്തെ ഉൾപ്പെടുത്താനാവില്ലെന്നും യുഎപിഎ വകുപ്പു നിലനിൽക്കില്ലെന്നും സർക്കാർ കോടതിയിൽ വാദിച്ചു.

🗞🏵 *സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയ യുവതി മരിച്ചു.* പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്കായെത്തിയ കടുങ്ങല്ലൂർ നിവേദ്യത്തിൽ അനൂപ് വി. നായരുടെ ഭാര്യ സന്ധ്യ മേനോനാണ് (37) മരിച്ചത്.

🗞🏵 *കോൺഗ്രസ് – ബിജെപി പ്രവർത്തകർ തമ്മിൽ ബെംഗളൂരുവിൽ ഏറ്റുമുട്ടിയതിന് പിന്നാലെ നഗരത്തിൽ പോലീസ് 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു.* അഞ്ചു പേരിൽ കൂടുതൽ കൂട്ടംചേരാൻ പാടില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വൈകീട്ട് ആറുമുതൽ നിരോധനാജ്ഞ പ്രാബല്യത്തിൽവന്നു. ചൊവ്വ, ബുധൻ ദിവസങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ടാവുമെന്ന് പോലീസ് കമ്മീഷണർ അലോക് കുമാർ പറഞ്ഞു.

🗞🏵 *കൊലപാതക കേസിൽ ഇന്ത്യക്കാരനെതിരെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വധശിക്ഷ സുപ്രീം കോടതി റദ്ദാക്കി.* സാദ് അബ്ദുല്ല പ്രദേശത്ത് വാക്കുതർക്കത്തെ തുടർന്ന് പ്രതി അഫ്ഗാനിസ്താൻ പൗരനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം കാറിൽ ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ സ്പോൺസർ പിടികൂടുകയായിരുന്നു.

🗞🏵 *തെരുവ് നായ്ക്കളെ ഭയന്ന് പരിചയമില്ലാത്ത വീട്ടിൽ അഭയം തേടിയ ദളിത് യുവാവിനെ മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് തീവച്ചുകൊന്നു.* ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിലാണ് സംഭവം. സുജിത് കുമാർ (28) ആണ് മരിച്ചത്.

🗞🏵 *മദ്യപിച്ചോയെന്നറിയാൻ ഊതിച്ചുനോക്കി കേസെടുത്താൽ നിലനിൽക്കില്ല.* പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കുറ്റംചുമത്തി തലവൂർ സ്വദേശികളായ മൂന്നുപേരുടെപേരിൽ കുന്നിക്കോട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

🗞🏵 *വയനാട്ടിൽ ദമ്പതികൾ ക്രൂരമർദ്ദനത്തിന് ഇരയായ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.* സംഭവം അത്യന്തം വേദനാജനകമാണെന്നും ആക്രമണത്തിൽ പരിക്കേറ്റ ദമ്പതികൾക്ക് വനിതാ ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും ശൈലജ മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

🗞🏵 *മലയാളികൾ അടക്കമുള്ള ജീവനക്കാർ ഉൾപ്പെട്ട ബ്രിട്ടീഷ് കപ്പൽ സ്റ്റെനാ ഇംപാരോ പിടിച്ചെടുത്തത് ഇറാനിയൻ വനിതയെന്ന് വെളിപ്പെടുത്തൽ.* കപ്പലിലെ ചീഫ് എൻജിനീയറായ തൃപ്പൂണിത്തുറ സ്വദേശി സിജു ഷേണായിയുടെ കുടുംബമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാലു ദിവസമായി ഇറാന്റെ പിടിയിലാണ് കപ്പൽ.

🗞🏵 *ഡി.ഐ.ജി ഓഫീസിലേക്ക് സി.പി.ഐ നടത്തിയ മാർച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ എൽദോ എബ്രഹാം എം.എൽ.എയുടെ കൈയ്ക്ക് പൊട്ടൽ.* ഇടതുകയ്യുടെ എല്ലിനാണ് പൊട്ടലുള്ളത്. വിദഗ്ധ ചികിത്സയ്ക്കായി എൽദോയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എറണാകുളം ജനറൽ ആശുപത്രിയിലാണ് എം.എൽ.എയ്ക്ക് പ്രാഥമിക ചികിത്സ നൽകിയത്
🗞🏵 *രാജ്യത്തെ ഏറ്റവും ഉയരം കൂടിയ പ്രതിമയായിരിക്കും അയോധ്യയിൽ ഉയരാൻ പോവുന്നതെന്ന പ്രഖ്യാപനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.* തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തിനു ശേഷമായിരുന്നു ആദിത്യനാതിന്റെ പ്രഖ്യാപനം.

🗞🏵 *ആഷസ് പരമ്പരയോട് കൂടി ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ മാറ്റങ്ങൾ വരുന്നു.* ഇനി ജഴ്സിയിൽ താരങ്ങളുടെ പേരും നമ്പറുമുണ്ടാകും. വർഷങ്ങളായി ഏകദിനത്തിലും ട്വന്റി-20യിലും ജഴ്സിയിൽ കളിക്കാരുടെ പേരും നമ്പറുമുണ്ട്. എന്നാൽ ടെസ്റ്റിൽ ഈ പതിവില്ലായിരുന്നു.

🗞🏵 *യേശു ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി അനുദിനം പതിനൊന്ന് ക്രൈസ്തവർ കൊല ചെയ്യപ്പെടുന്നുവെന്ന് ഹംഗേറിയൻ വിദേശകാര്യമന്ത്രി പീറ്റര്‍ സിജാർത്തോയുടെ വെളിപ്പെടുത്തല്‍.* വാഷിംഗ്ടണിൽ മത സ്വാതന്ത്ര്യത്തെപ്പറ്റി ചർച്ചചെയ്യാൻ വിളിച്ചുകൂട്ടിയ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. മതപീഡനം ലോകത്തെ ഏറ്റവും വലിയ സുരക്ഷാ പ്രശ്നങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണെന്നും മതപീഡനത്തിന് വിധേയരാകുന്നവരിൽ 80 ശതമാനവും ക്രൈസ്തവരാണെന്നും മന്ത്രി വ്യക്തമാക്കി.

🗞🏵 *സിറിയയുടെ കിഴക്കൻ യൂഫ്രട്ടീസ് പ്രദേശത്ത് തുർക്കിയുടെ കടന്നുകയറ്റം നടക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണങ്ങള്‍ വരുന്നതിനാല്‍ അമേരിക്കൻ ഇടപെടൽ ആവശ്യപ്പെട്ട് സിറിയൻ ക്രൈസ്തവർ രംഗത്ത്.* അമേരിക്കൻ പിന്തുണയോടെ പ്രവർത്തിക്കുന്ന ക്രിസ്ത്യൻ സിറിയക് മിലിട്ടറി കൗൺസിലാണ് വിഷയത്തില്‍ അടിയന്തര ഇടപെടലിനായി ശ്രദ്ധ ക്ഷണിച്ചത്
 
🗞🏵 *ജമ്മു കശ്മീര്‍ പ്രശനത്തില്‍ മധ്യസ്ഥതയ്ക്കു തയ്യാറാവാമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി അമേരിക്കന്‍ വിദേശകാര്യ വക്താവ്.* കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയല്ല, സഹായമാണ് ഉദ്ദേശിച്ചതെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ച വേണം. ഭീകരതയ്‌ക്കെതിരെ പാകിസ്ഥാന്‍ നിലപാട് എടുത്താലേ ചര്‍ച്ച സാധ്യമാകൂ എന്നും വിദേശകാര്യ വക്താവ് പറഞ്ഞു

🗞🏵 *അമേരിക്കയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പങ്കെടുത്ത പരിപാടിയില്‍ പ്രതിഷേധം* .ബലൂച്ച്‌ യുവാക്കളാണ് പാകിസ്താനെതിരെ ബലൂച്ചിസ്താന് സ്വാതന്ത്ര്യം വേണമെന്നുമുള്ള മുദ്രാവാക്യങ്ങളുമായി പ്രതിഷേധം നടത്തിയത്.സീറ്റുകളില്‍നിന്ന് എണീറ്റ ശേഷമാണ് ഇവര്‍ മുദ്രാവാക്യം മുഴക്കിയത്
 
🗞🏵 *പാർലമെന്റിൽ എൻ.ഐ.എ നിയമ ഭേദഗതിക്ക് എതിരായി നിലപാട് സ്വീകരിച്ച ആലപ്പുഴ എം.പി. എ.എം. ആരിഫിന്റെ നിലപാട് ദേശവിരുദ്ധ ശക്തികളെ സഹായിക്കാൻ വേണ്ടിയുള്ളതാണെന്ന് എൻ.ഡി.എ* ജില്ലാ ചെയർമാനും ബി.ജെ.പി. ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ കെ.സോമൻ

🗞🏵 *അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ഒ​രു യു​ദ്ധം വേ​ണ്ടി​വ​ന്നാ​ൽ അ​ത് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ജ​യി​ക്കാ​ൻ കഴിയുമെന്ന് ഡൊണാൾഡ് ട്രംപ്* . വേ​ണ്ടി​വ​ന്നാ​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ ഭൂ​മു​ഖ​ത്തു​നി​ന്നു തു​ട​ച്ചു​നീ​ക്കാ​നും ക​ഴി​യും. ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.

🗞🏵 *കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പിടികൂടി* . മൂ​ന്ന് യാ​ത്ര​ക്കാ​രി​ല്‍​നി​ന്നാ​യി ആ​റ​ര​ക്കി​ലോ സ്വർണമാണ് പിടികൂടിയത്. മ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ്, പ​ന്ത​ല്ലൂ​ര്‍ സ്വ​ദേ​ശി ഉ​മ്മ​ര്‍, കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം നി​ഷാ​ദ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വർണം പിടിച്ചെടുത്തത്.

🍂🍃🍂🍃🍂🍃🍂🍃🍂🍃🍂

*ഇന്നത്തെ വചനം*
ഞാന്‍ നിങ്ങളോടു പറയുന്നു. അധാര്‍മിക സമ്പത്തുകൊണ്ട്‌ നിങ്ങള്‍ക്കായി സ്‌നേഹിതരെ സമ്പാദിച്ചുകൊള്ളുവിന്‍. അതു നിങ്ങളെകൈവെടിയുമ്പോള്‍ അവര്‍ നിങ്ങളെ നിത്യകൂടാരങ്ങളില്‍ സ്വീകരിക്കും.
ചെറിയ കാര്യത്തില്‍ വിശ്വസ്‌തന്‍ വലിയ കാര്യത്തിലും വിശ്വസ്‌തനായിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്‌തന്‍ വലിയ കാര്യത്തിലും അവിശ്വസ്‌തനായിരിക്കും.
അധാര്‍മിക സമ്പത്തിന്‍െറ കാര്യത്തില്‍ വിശ്വസ്‌തരായിരിക്കുന്നില്ലെങ്കില്‍യഥാര്‍ഥധനം ആരു നിങ്ങളെ ഏല്‍പിക്കും?
മറ്റൊരുവന്‍െറ കാര്യത്തില്‍ നിങ്ങള്‍ വിശ്വസ്‌തരല്ലെങ്കില്‍, നിങ്ങള്‍ക്കു സ്വന്തമായവ ആരു നിങ്ങള്‍ക്കുതരും?
ഒരു ഭൃത്യനു രണ്ടുയജമാനന്‍മാരെ സേവിക്കുവാന്‍ സാധിക്കുകയില്ല. ഒന്നുകില്‍ അവന്‍ ഒരുവനെ ദ്വേഷിക്കുകയും മറ്റ വനെ സ്‌നേഹിക്കുകയുംചെയ്യും. അല്ലെങ്കില്‍ ഒരുവനോടു ഭക്‌തി കാണിക്കുകയും മറ്റവനെ നിന്‌ദിക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒന്നിച്ചു സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുകയില്ല.
പണക്കൊതിയരായ ഫരിസേയര്‍ ഇതെല്ലാം കേട്ടപ്പോള്‍ അവനെ പുച്‌ഛിച്ചു.
അവന്‍ അവരോടു പറഞ്ഞു: മനുഷ്യരുടെ മുമ്പില്‍ നിങ്ങള്‍ നിങ്ങളെത്തന്നെ നീതീകരിക്കുന്നു. എന്നാല്‍, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു. മനുഷ്യര്‍ക്ക്‌ ഉത്‌കൃഷ്‌ടമായത്‌ ദൈവദൃഷ്‌ടിയില്‍ നികൃഷ്‌ടമാണ്‌.
നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്‍െറ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച്‌ അതില്‍ പ്രവേശിക്കുന്നു.
നിയമത്തിലെ ഒരു പുള്ളിയെങ്കിലും അസാധുവാകുന്നതിനെക്കാള്‍ എളുപ്പം, ആകാശവും ഭൂമിയും അപ്രത്യക്‌ഷമാകുന്നതാണ്‌.
ലൂക്കാ 16 : 9-17

🍂🍃🍂🍃🍂🍃🍂🍃🍂🍃🍂

*വചന വിചിന്തനം*
ദൈവത്തെയും ധനത്തെയും പരസ്പരവിരുദ്ധങ്ങളായ ആയിട്ടാണ് ഇന്നത്തെ തിരുവചനം അവതരിപ്പിക്കുന്നത്. രണ്ടുപേരെയും കൂടി ഒരുമിച്ച് സേവിക്കുവാൻ ആർക്കും സാധിക്കുകയില്ല. ഒരാളെ ഉപേക്ഷിച്ചെങ്കിലും മാത്രമേ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ. ദൈവത്തെ ഉപേക്ഷിച്ച് അധാർമിക സമ്പത്തിന് പുറകെ പോകുന്നവരുണ്ട്. എന്നാൽ തിരുവചനം പറയുന്നത് സമ്പത്തിനെ ഉപേക്ഷിച്ച് ദൈവത്തെ അനുഗമിക്കുവാൻ ആണ്. സമ്പത്ത് കർത്താവ് ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി വ്യയം ചെയ്യുമ്പോൾ നമുക്ക് നിത്യ കൂടാരങ്ങളിൽ ഇടം ലഭിക്കും എന്ന് കർത്താവ് ഉറപ്പുനൽകുന്നു

🍂🍃🍂🍃🍂🍃🍂🍃🍂🍃🍂

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*