ഹൂസ്റ്റൺ: സീറോ മലബാർ കുടുംബങ്ങൾക്ക് തമ്മിൽ പരിചയപ്പെടാനും സൗഹൃദം പങ്കുവെക്കാനും വേദിയൊരുക്കി ‘സീറോ മാച്ച്’! കൺവെൻഷനിൽ പങ്കെടുക്കുന്ന കുടുംബങ്ങൾക്ക് പരിചയപ്പെടാനും പുതിയ സുഹൃത്തുക്കളെ കണ്ടെത്താനും അവസരം ഒരുക്കുന്ന വെബ് പോർട്ടലാണ് ‘സീറോ മാച്ച്’. ഏഴാമത് സീറോ മലബാർ ദേശീയ കൺവെൻഷന് ആതിഥ്യമരുളുന്ന ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറേയാണ് പുതിയ സംരംഭത്തിന് ചുക്കാൻ പിടിച്ചത്.

കുടുംബാഗങ്ങൾക്ക് പ്രൊഫൈൽ ഉണ്ടാക്കി പരിചയപ്പെടുത്താനുള്ള സൗകര്യവും പോർട്ടലിനുണ്ട്. അതിനാൽ, മാതാപിതാക്കൾക്ക് തങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളിയെ കണ്ടെത്താൻവരെ ഈ പോർട്ടൽ ഉപകരിക്കും. യുവജനങ്ങക്കൾക്കും രജിസ്റ്റർ ചെയ്ത് പോർട്ടലിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.തുടക്കത്തിൽ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്കു മാത്രമാകും പോർട്ടലിന്റെ സേവനങ്ങൾ ലഭ്യമാകുന്നത്. പോർട്ടൽ ലഭിക്കാൻ smnchouston.org എന്ന കൺവെൻഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യണം. നേരത്തെ തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് വെബ്‌സൈറ്റിൽനിന്ന് അതേ ഇമെയിൽ വിലാസം ഉപയോഗിച്ച് പോർട്ടലിൽ പ്രവേശിക്കാനാകും. തുടർന്ന് ആവശ്യമായ വിശദാംശങ്ങളും നൽകാം.