ദ്യത്തെ കത്തോലിക്കാ വെബ് റേഡിയോയായ “റേഡിയോ ജ്യോതി”യുടെ (റേഡിയോ ലൈറ്റ്), മൂന്നാം വാർഷികം ജൂലൈ 23 ആം തിയതി ബംഗ്ലാദേശിൽ ആചരിക്കപ്പെട്ടു.റേഡിയോ പ്രക്ഷേപണ സ്റ്റുഡിയോ സ്ഥിതിചെയ്യുന്നത് രിജ്ഷാഹി രൂപതയിലെ ബോഗ്രയിലെ എമ്മാവൂസ് കത്തോലിക്കാ പള്ളിയിലാണ്. റേഡിയോയുടെ ഉദ്ദേശ്യം ദൈവത്തിന്‍റെ സന്ദേശം പ്രഖ്യാപിക്കുകയും ക്രിസ്തുവിന്‍റെ പഠനങ്ങളെ റേഡിയോ പ്രോഗ്രാമുകളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ശ്രോതാക്കൾക്ക് സ്മാർട്ട്‌ഫോൺ അല്ലെങ്കിൽ പിസി വഴി റേഡിയോ പ്രോഗ്രാമുകൾ കേൾക്കാനാകും, കൂടാതെ നിരവധി യുവജനങ്ങൾ ഈ റേഡിയോ ശ്രവിക്കുന്നതായി ഫിഡെസ് ന്യൂസ് വാർത്ത വെളിപ്പെടുത്തി . ഫിഡെസ് ന്യൂസ് വാർത്ത വെളിപ്പെടുത്തി. റേഡിയോ ജ്യോതിയുടെ പ്രസിഡന്‍റ് ബിഷപ്പ് ഗെർവാസ് റൊസാരിയോ റേഡിയോ ജ്യോതിയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ശ്രോതാക്കൾക്കെല്ലാവര്‍ക്കും ആശംസകൾ നേരുകയും എല്ലാ വർഷവും ഫെബ്രുവരി 13 ന് ലോക റേഡിയോ ദിനം ആഘോഷിക്കുപ്പെടുന്നുവെന്നും ഈ വർഷത്തെ ലോക റേഡിയോ ദിനത്തിന്‍റെ വിഷയം “സംഭാഷണം, സഹിഷ്ണുത, സമാധാനം” എന്നതായിരുന്നുവെനനും അത്തരമൊരു സുപ്രധാന വിഷയം തിരഞ്ഞെടുത്തതിന് യുനെസ്കോയ്ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും സൂചിപ്പിച്ചു.