തിരുവനന്തപുരം: സംസ്ഥാനത്തു വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ചില പ്രദേശങ്ങളിൽ ഏഴു മുതൽ 11 സെന്റിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക്് സാധ്യതയുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ഇന്നും കണ്ണൂർ ജില്ലയിൽ ഇന്നും നാളെയും കാസർഗോഡ് ജില്ലയിൽ വെള്ളിയാഴ്ച വരെയും യെലോ അലർട്ട് പ്രഖ്യാപിച്ചു