രാജ്യത്തെ എല്ലാ മെത്രാൻമാരും ഒപ്പുവച്ച “കുടിയേറ്റക്കാർ എല്ലാറ്റിലും ഉപരി മനുഷ്യരാണ്” എന്ന ശീർഷകത്തിൽ പ്രകാശനം ചെയ്ത സന്ദേശത്തിന്‍റെ തുടക്കത്തിൽ മെക്ക്സിക്കോയുടേയും അമേരിക്കയുടേയും അതിർത്തിയായ റിയോ ബ്രാവോയിൽ കുടിയേറ്റ ശ്രമത്തിനിടെ മരണപ്പെട്ട സാൽവദോറുകാരായ കുഞ്ഞു വലേറിയയെയും അവളുടെ പിതാവായ ഓസ്കാറിനേയും ഓർമ്മിക്കുന്നുവെന്നും, കുടിയേറ്റക്കാരും, കുഞ്ഞുങ്ങളും തടവിൽ അനുഭവിക്കുന്ന ചൂഷണങ്ങളേയും പ്രത്യേകിച്ച് മാതാപിതാക്കളിൽ നിന്ന് വേർപിരിച്ച് അവരെ പാർപ്പിക്കുന്നതുവഴി കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന ഒരിക്കലും ഉണക്കാൻ കഴിയാത്ത മാനസീക മുറിവുകളേയും കുറിച്ച് തങ്ങൾക്കുള്ള ആശങ്കകൾ രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ രാജ്യത്തിന്‍റെ സാഹചര്യത്തെക്കുറിച്ചും കുടിയേറ്റത്തിന്‍റെ കാരണങ്ങളെക്കുറിച്ചും സന്ദേശത്തില്‍ പ്രതിപാദിക്കുന്നു. നിർബന്ധിത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന ദാരിദ്ര്യത്തിന്‍റെ പടുകുഴിയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ നന്മയ്ക്കായി ഉപയോഗിക്കാമായിരുന്ന വിഭവങ്ങളെ ചിന്തിക്കാൻ പോലും കഴിയാത്തവണ്ണം വഴിതിരിപ്പിക്കപ്പെടുന്ന അക്രമങ്ങളും, ജീവിതനിലവാരം ഉയർത്താനുതകുന്ന അവസരങ്ങളുടെ കുറവുകളും, അഴിമതിയും പരിഹരിക്കാൻ വേണ്ട നടപടികൾ എടുക്കണമെന്നും സാൽവദോറിലെ മെത്രാൻമാർ ആവശ്യപ്പെട്ടു.
കുടിയേറ്റക്കാരെ കുറിച്ച് സാൽവദോറിലെ മെത്രാൻമാരുടെ ആശങ്ക
