ദൈവത്തെയും ധനത്തെയും പരസ്പരവിരുദ്ധങ്ങളായ ആയിട്ടാണ് ഇന്നത്തെ തിരുവചനം അവതരിപ്പിക്കുന്നത്. രണ്ടുപേരെയും കൂടി ഒരുമിച്ച് സേവിക്കുവാൻ ആർക്കും സാധിക്കുകയില്ല. ഒരാളെ ഉപേക്ഷിച്ചെങ്കിലും മാത്രമേ മറ്റൊരാളെ സ്നേഹിക്കാൻ സാധിക്കുകയുള്ളൂ. ദൈവത്തെ ഉപേക്ഷിച്ച് അധാർമിക സമ്പത്തിന് പുറകെ പോകുന്നവരുണ്ട്. എന്നാൽ തിരുവചനം പറയുന്നത് സമ്പത്തിനെ ഉപേക്ഷിച്ച് ദൈവത്തെ അനുഗമിക്കുവാൻ ആണ്. സമ്പത്ത് കർത്താവ് ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി വ്യയം ചെയ്യുമ്പോൾ നമുക്ക് നിത്യ കൂടാരങ്ങളിൽ ഇടം ലഭിക്കും എന്ന് കർത്താവ് ഉറപ്പുനൽകുന്നു.