പാനായിക്കുളം സിമിക്യാമ്പ് കേസില്‍ പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ക്ക് സുപ്രിംകോടതി നോട്ടിസയച്ചു. പി എ ഷാദുലി, അബ്ദുല്‍ റാസിക്, അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നീ പ്രതികളെ ആണ് ഹൈകോടതി വെറുതെ വിട്ടത്. ഈ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യുന്നതിന് മുന്നോടിയായാണ് നോട്ടീസ് അയച്ചത്. ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, അനിരുദ്ധ് ബോസ് എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി. പാനായിക്കുളത്തെ സിമി ക്യാമ്പ് കേസില്‍ എന്‍.ഐ.എ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും വെറുതെ വിട്ട ഹൈക്കോടതി നടപടി ചോദ്യംചെയ്ത് എന്‍.ഐ.എ സമര്‍പ്പിച്ച ഹരജിയാണ് സുപ്രിംകോടതി മുന്‍പാകെയുള്ളത്.