വാർത്തകൾ
🗞🏵 *താൻ രാജിവെച്ചുവെന്ന് വ്യാജവാർത്ത പ്രചരിക്കുന്നു*: കുമാരസ്വാമി പ്രചരിക്കുന്നത് വ്യാജ രാജികത്ത്. വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സാഹചര്യങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി
🗞🏵 *കനത്ത മഴയെത്തുടർന്ന് നാളെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു*. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിലും കുട്ടനാട്ടിലും കോട്ടയത്തും ചിലയിടത്തുമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
🗞🏵 *ആ ചരിത്ര വിജയത്തിന്, രാജ്യത്തിനായി സ്വജീവൻ ബലിയർപ്പിച്ച ധീരജവാൻമാരുടെ സ്മരണയ്ക്ക്, ഇരുപതാണ്ട് തികയാൻ പോകുന്നു*. കാർഗിൽ മേഖലയിൽ പാക് നുഴഞ്ഞുകയറ്റത്തിനെതിരെ 1999 മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേനയും കരസേനയും ചേർന്ന് നടത്തിയ ചരിത്ര നീക്കം ‘ഓപ്പറേഷൻ വിജയ്’, പിന്നീട് രാജ്യത്തിന്‍റെ സൈനികനേട്ടങ്ങളിൽ നാഴികക്കല്ലായി.
🗞🏵 *ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയിലെ ദൃശ്യങ്ങള്‍ പുറത്ത്*. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടിരിക്കുന്നത്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.
🗞🏵 *ജിഎസ്എൽവി മാർക്ക് ത്രീയുടെ വിക്ഷേപണം വിജയകരമായി പൂർത്തിയായതോടെ ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകളുമായി ചാന്ദ്രയാൻ രണ്ട് തന്‍റെ യാത്ര ആരംഭിച്ചു*. എല്ലാ കണക്ക് കൂട്ടലുകളും കിറു കൃത്യമായിരുന്നു 2: 43ന് തന്നെ ചന്ദ്രയാൻ രണ്ടിനെയും വഹിച്ചു കൊണ്ട് ജിഎസ്എൽവി മാർക്ക് ത്രീ ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നു. നിശ്ചയിക്കപ്പെട്ടത് പോലെ തന്നെ പതിനാറ് മിനുട്ടുകൾക്ക് ശേഷം ചന്ദ്രയാൻ രണ്ട് ജിഎസ്എൽവി മാർക്ക്ത്രീയിൽ നിന്ന് വേർപ്പെട്ടു. വിജയകരമായി ലക്ഷ്യത്തിൽ എത്തിച്ചേർന്നു.
🗞🏵 *കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് സംവരണ പ്രാതിനിധ്യം ഇനിയും കൂട്ടണമെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.* മുസ്ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാധിനിത്യം ലഭിക്കുന്നില്ലെന്നാണ് ഹരജിയിലെ വാദം. മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ എന്ന ട്രസ്റ്റാണ് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു. നിലവിൽ OBC സമുദായം എന്ന നിലയിൽ സംവരണത്തിന്റെ 12% വും, ന്യൂനപക്ഷ സമുദായം എന്ന നിലയിൽ ആനുകൂല്യങ്ങളുടെ 80 % വും സ്വന്തമായി അനുഭവിച്ചു വരുന്ന ഒരു സമൂഹമാണ് വീണ്ടും ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം താൽപര്യമുള്ള ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി മുസ്ലിം പ്രീണന നയം സ്വീകരിച്ചു വരുന്നതിനാൽ സർക്കാർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് ഏവർക്കും ഊഹിക്കാവുന്നതേയുള്ളൂ.
🗞🏵 *സഹകരണ സംഘം രൂപീകരിച്ച് പാര്‍ട്ടി അറിയാതെ സ്വകാര്യ ആശുപത്രി വാങ്ങിയ സംഭവത്തില്‍ സിപിഐയുടെ ചാത്തന്നൂര്‍ എംഎല്‍എ ജിഎസ് ജയലാലിനെതിരെ പാര്‍ട്ടി നടപടി*. ജയലാലിനെ പാര്‍ട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയില്‍ തീരുമാനമായി.
🗞🏵 *മുംബൈയിലെ ബാന്ദ്രയിൽ സ്ഥിതി ചെയ്യുന്ന എംടിഎൻഎൽ കെട്ടിടത്തിൽ വൻ തീപിടുത്തം*. കെട്ടിടത്തിന്റെ ടെറസ്സിൽ നൂറോളം പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. ഒമ്പത് നിലയുള്ള കെട്ടിടത്തിന്റെ മൂന്ന്, നാല് നിലകളിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
🗞🏵 *ജയ്‌പൂരിൽ മരുമകനും പിതാവിനുമെതിരെ സ്ത്രീധന പീഡന പരാതി നല്‍കാന്‍ കോടതിയില്‍ പോയ വധുവിന്‍റെ അച്ഛന് തിരിച്ചടി*. വാദത്തിനിടെ വിവാഹ ദിവസം വരന് സമ്മാനമായി ഒരു ലക്ഷം രൂപ നല്‍കിയെന്ന പരാമര്‍ശമാണ് ഇയാള്‍ക്ക് തിരിച്ചടിയായത്. സ്ത്രീധന നിരോധന നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി പൊലീസിനോട് നിര്‍ദേശിച്ചു.
🗞🏵 *കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധിയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട്*. ഭാവിയിലും അദ്ദേഹം തന്നെ കോണ്‍ഗ്രസിനെ നയിക്കുമെന്ന് ഗെഹ്ലോട്ട് വ്യക്തമാക്കി. ദില്ലിയില്‍ എഐസിസി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
🗞🏵 *കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു*. സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടി വരുമെന്ന നിലയിൽ വൈദ്യുതി വകുപ്പ് പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ പുറത്തുവന്ന് അധികം വൈകാതെ എത്തിയ മഴ കേരളത്തിലെ അണക്കെട്ടുകളിലെയെല്ലാം ജലനിരപ്പ് ഉയർത്തിയിട്ടുണ്ട്.
🗞🏵 *കോഴിക്കോട് ജില്ലയിലെ വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചു*. കാക്കൂർ രാമല്ലൂരിലാണ് സംഭവം. രാമല്ലൂർ പുതുക്കുളങ്ങര കൃഷ്ണൻ കുട്ടി (65) ആണ് മരിച്ചത്.
🗞🏵 *രാജ്യത്ത് ഇപ്പോഴും പെൺഭ്രൂണഹത്യ നടക്കുന്നുവെന്നതിന്റെ സൂചനകൾ നൽകുന്ന കണക്കുകൾ പുറത്ത്*. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ 16 ഇടങ്ങളിൽ ആറ് മാസത്തിനിടെ പിറന്നത് ആൺകുട്ടികൾ മാത്രമാണെന്നാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്.
🗞🏵 *അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയുടെ 17 ചാരന്മാരെ ഇറാന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ട് തള്ളി യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്*. ട്വിറ്ററിലൂടെയാണ് ട്രംപ് വാര്‍ത്ത നിഷേധിച്ചത്. അമേരിക്കന്‍ ചാരന്മാരെ ഇറാന്‍ പിടികൂടിയെന്ന റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണ്. ഇത്തരത്തില്‍ പ്രചരിപ്പിക്കുന്ന ഓരോ കള്ളങ്ങളും പരാജയപ്പെടുകയാണെന്നും ട്രംപ് പറഞ്ഞു.
🗞🏵 *റോഡരികിലെ ചാലില്‍ വീണ് മധ്യവയസ്കന്‍ മരിച്ചു*. ചുനക്കര കരിമുളയ്ക്കൽ വിശ്വഭവനത്തിൽ വിശ്വനാഥനെ (48)യാണ് വെട്ടിക്കോട്ടുച്ചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 6മണിക്ക് കെപി റോഡുവഴി നടന്നു പോയ വഴിയാത്രക്കാരാണ് വെള്ളത്തിൽ പൊങ്ങി കിടന്ന മൃതദേഹം ആദ്യം കണ്ടത്.
🗞🏵 *ട്രെയിൻ മാർഗം ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവുമായി കോഴിക്കോട് ഒരാൾ പിടിയിൽ*. വെസ്റ്റ് ഗോതാവരി സ്വദേശി സ്വദേശി ഗുണ സുബ്ബറാവുവാണ് പിടിയിലായത്. ഞായറാഴ്ച ഉച്ചയോടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
🗞🏵 *തിരൂരിൽ പുഴയിൽ ചാടിയ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി*. താനാളൂർ വെള്ളിയത്ത് സ്വദേശി ലബീബാണ് (17) മരിച്ചത്.
🗞🏵 *തൃശ്ശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടിനിടയില്‍ യതീഷ് ചന്ദ്ര ഐപിഎസ് നിയമലംഘനം നടത്തിയെന്ന് ആരോപണം*. യതീഷ് ചന്ദ്ര കുട്ടിയെ തോളിലേന്തി ആനയെ തൊട്ടു രസിച്ചതിനെതിരെയാണ് പരാതി. ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സാണ് പരാതി ഉയര്‍ത്തിയിരിക്കുന്നത്. ആനകളും ആളുകളും തമ്മിൽ മൂന്നു മീറ്റർ അകലം പാലിക്കണമെന്ന ചട്ടം ക്യാമറകൾക്ക് മുൻപിൽ യതീഷ് ചന്ദ്ര ലംഘിച്ചെന്നാണ് പരാതി.
🗞🏵 *കാര്‍ വാങ്ങുന്നതിനായി യൂത്ത് കോണ്‍ഗ്രസ് രസീത് അടിച്ച് പണപ്പിരിവ് നടത്തിയത് വിവാദങ്ങള്‍ക്ക് കാരണമായതോടെ വാഗ്ദാനം നിരസിച്ച ആലത്തൂര്‍ എംപി രമ്യ ഹരിദാസിനെ അഭിനന്ദിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍*. രമ്യയെ ഉപദേശിച്ചത് ഒരു ജ്യേഷ്ഠ സഹോദരനെന്ന നിലയിലായിരുന്നു. കൊച്ചനുജത്തി രമ്യാ ഹരിദാസ് എംപിയുടെ തീരുമാനത്തെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും അഭിമാനത്തോടെ സ്വാഗതം ചെയ്യുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
🗞🏵 *കനത്ത മഴയെ തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതമനുഭവിക്കുകയാണ് തിരുവല്ല പുളിക്കത്തറക്കുഴി കോളനി നിവാസികൾ*. റെയിൽവേയുടെ അശാസ്ത്രീയ ഓട നിർമ്മാണം മൂലമാണ് വീടുകളിൽ വെള്ളം കയറിയതെന്ന് കോളനി നിവാസികൾ പറഞ്ഞു.
🗞🏵 *കിളിമാനൂരിലെ ബഡ്സ് സ്കൂളിൽ നിന്ന് ഈട്ടിത്തടി മുറിച്ച് കടത്തിയ കേസിൽ ഒളിവിലായിരുന്ന സിപിഎം പഞ്ചായത്തംഗത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു*. പഴയകുന്നുമ്മേല്‍ പഞ്ചായത്തംഗമായ കെ ഷിബുവാണ് കസ്റ്റഡിയിലായത്.
🗞🏵 *മധ്യപ്രദേശിലെ ധിണ്ടോരി ജില്ലയിൽ 11 കാരിയെ സ്‌കൂളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി*. എന്നാൽ പെൺകുട്ടി ആത്മഹത്യ ചെയ്തതാണെന്ന വാദം കുടുംബം അഗീകരിച്ചില്ല. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.
🗞🏵 *മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ കാറിലെത്തിയ സംഘം രണ്ട് യുവാക്കളെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചതായി പരാതി*. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ഞായറാഴ്ച രാത്രി ആസാദ് ചൗക്കിലാണ് സംഭവമുണ്ടായത്. ഭക്ഷണ വിതരണ ആപ്പായ സൊമാറ്റോയുടെ ജീവനക്കാരനായ ഷെയ്ക്ക് അമീര്‍ സുഹൃത്ത് ഷെയ്ക്ക് നസീര്‍ എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
🗞🏵 *മദീനയില്‍ ബഹുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദേശയുവതിയെ രക്ഷിച്ചു*. കെട്ടിടത്തിന് മുകളില്‍ കയറിയ ഇവരെ സിഫില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് താഴെയിറക്കുകയായിരുന്നു.
🗞🏵 *സൗദിയില്‍ പട്ടാപ്പകല്‍ കാറിലെത്തിയ യുവാവ് സ്ത്രീയുടെ ബാഗ് തട്ടിയെടുത്തു*. റിയാദിലെ അല്‍ ശിഫയിലായിരുന്നു സംഭവം. പകല്‍ സമയത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ അടുത്തേക്ക് കാര്‍ ഓടിച്ചുകൊണ്ടുവന്ന ശേഷം കാറിനുള്ളിലിരുന്നുകൊണ്ടു തന്നെ ബാഗ് തട്ടിയെടുക്കുകയായിരുന്നു.
🗞🏵 *ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ആദ്യമായി എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍*. മദ്രസകളില്‍ പതാക ഉയര്‍ത്തുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്‍റെ നേതൃത്വത്തിലായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
🗞🏵 *ഏഴ് വർഷം നീണ്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി മുന്‍ പ്രൊട്ടസ്റ്റന്റ് ദേവാലയം കത്തോലിക്ക ദേവാലയമാക്കി കൂദാശ ചെയ്തു.* അമേരിക്കയിലെ ഓറഞ്ച് രൂപതയാണ് ദേവാലയ നവീകരണം പൂര്‍ത്തിയാക്കി ജൂലൈ 17നു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ക്രിസ്റ്റല്‍ കത്തീഡ്രല്‍ എന്ന പേരില്‍ പ്രൊട്ടസ്റ്റന്‍റ്കാര്‍ ഉപയോഗിച്ച് കൊണ്ടിരിന്ന ദേവാലയം കത്തോലിക്ക നേതൃത്വം ഏറ്റെടുത്തു ക്രൈസ്റ്റ് കത്തീഡ്രല്‍ എന്നു പുനര്‍നാമകരണം ചെയ്യുകയായിരിന്നു. പതിനായിരത്തിലധികം ഗ്ലാസ് പാനുകൾ ഉപയോഗിച്ചുള്ള നിർമാണരീതിയാണ് കത്തീഡ്രല്‍ നിര്‍മ്മാണത്തിന് അവലംബിച്ചിരിക്കുന്നത്
🗞🏵 *പതിനേഴ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ അടക്കം 19 അനിസ്ലാമിക ആരാധനാലയങ്ങള്‍ക്ക് ഔദ്യോഗിക അംഗീകാരം നല്‍കുവാന്‍ അബുദാബി ഒരുങ്ങുന്നു.* അടുത്തിടെ ചേര്‍ന്ന യോഗത്തില്‍ അബുദാബി കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഡിപാര്‍ട്ട്മെന്റാണ് (ഡി.സി.ഡി) ഇക്കാര്യം പ്രഖ്യാപിച്ചത്. വിവിധ സഭകളുടേതായി അബുദാബിയിലുള്ള 17 ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഒരു അമ്പലത്തിനും ഒരു സിഖ് ഗുരുദ്വാരക്കുമാണ് ഔദ്യോഗിക അനുമതി ലഭിക്കുക.
🗞🏵 *നൈജീരിയയിലെ എനുഗു രൂപതയിലെ കത്തോലിക്ക വൈദികനു നേരെ മുസ്ലീം ഗോത്രവര്‍ഗ്ഗക്കാരായ ഫുലാനി തീവ്രവാദികളുടെ ആക്രമണം.* ഇക്കഴിഞ്ഞ ബുധനാഴ്ച സന്ധ്യക്ക് കിഴക്കന്‍ ന്‍ഗാനു പ്രാദേശിക സര്‍ക്കാര്‍ പരിധിയിലുള്ള നൂമേ-നെന്‍വേ റോഡില്‍ വെച്ചായിരുന്നു നൂമേ സെന്റ് പാട്രിക്ക് കത്തോലിക്കാ ദേവാലയ വികാരിയായ റവ. ഫാ. ഇക്കെച്ചുക്വു ഇലോക്കു നേരെ വെടിവെയ്പ്പുണ്ടായത്. നൂമേയിലെ എനുഗു രൂപതക്ക് വേണ്ടി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടറായ റവ. ഫാ. ബെഞ്ചമിന്‍ അച്ചിയാണ് ആക്രമണ വിവരം സ്ഥിരീകരിച്ചത്.
🗞🏵 *വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനം.* തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തുന്നത്. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. പരിശോധനയിൽ അദ്ദേഹത്തിന്റെ തലയോട്ടിയ്ക്കും തലച്ചോറിനുമിടയ്ക്കായി നേരിയ രക്തസ്രാവമുള്ളതായി കണ്ടെത്തിയിരുന്നു.
🗞🏵 *ചെക്ക് റിപ്പബ്‌ളിക്കിലെ മദ്യകുപ്പികളില്‍ അച്ചടിച്ച ഇന്ത്യന്‍ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കാന്‍ ഇന്ത്യ നയതന്ത്രനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്* മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു
🗞🏵 *പാർട്ടിയുടെ അനുമതി ഇല്ലാതെ ആശുപത്രി വാങ്ങാന്‍ കരാറെഴുതിയ ജി.എസ്.ജയലാല്‍ എംഎല്‍എയെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനവുമായി സിപിഐ സംസ്ഥാന നിര്‍വാഹക സമിതിയോഗം.* നിലവില്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ അംഗമാണ് ചാത്തന്നൂര്‍ എംഎല്‍എയായ ജയലാല്‍.
🗞🏵 *ജമ്മു കാശ്‌മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്* പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഉറപ്പ് നൽകി. തിങ്കളാഴ്ച വൈറ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് ഇമ്രാൻ ഖാന് ഉറപ്പ് നൽകിയത്. തനിക്കു സഹായിക്കാന്‍ കഴിയുമെങ്കില്‍ മധ്യസ്ഥനാകുന്നതില്‍ സന്തോഷമേയുള്ളൂ എന്ന് ഇമ്രാൻ ഖാനോട് ട്രംപ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് അംഗങ്ങൾ ചേർന്ന് വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള*. എൽഡിഎഫ് കൺവീണറുടെ പ്രതികരണവും ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുമെല്ലാം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
🗞🏵 *സഭയേയും സമുദായത്തേയും അപകീർത്തിപ്പെടുത്തുന്നവർക്കെതിരേ കർശന അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് പാലാരിവട്ടം പിഒസിയിൽ ചേർന്ന കത്തോലിക്കാ കോണ്‍ഗ്രസ് സമുദായ നേതൃസംഗമം സഭാ സിനഡിനോട് ആവശ്യപ്പെട്ടു*.
🗞🏵 *മനുഷ്യൻ ചന്ദ്രനിലിറങ്ങിയതിന്റെ അന്‍പതാം വാർഷികം നമ്മുടെ സ്വന്തം വീടായ ഭൂമിയുടെ പുരോഗതിക്കു കാരണമാകട്ടെയെന്നു ഫ്രാൻസിസ് മാർപാപ്പ പ്രത്യാശിച്ചു*. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഇന്നലെ വിശ്വാസികളോടു സംസാരിക്കുകയായിരുന്നു പാപ്പാ.
🗞🏵 *ഭരണങ്ങാനത്തേക്കു വിശ്വാസികളുടെ പ്രവാഹം. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ അഭൂതപൂർവമായ തിരക്കാണ് ഭരണങ്ങാനത്ത് അനുഭവപ്പട്ടെത്*. രാവിലെ 11ന് സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളം വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശംനൽകി. അൽഫോൻസാമ്മ വിശുദ്ധിയുടെ പ്രകാശം പരത്തുന്ന നക്ഷത്രമാണെന്ന് മാർ അത്തിക്കളം പറഞ്ഞു.
🗞🏵 *പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്തിലൂടെ അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ വാൽസിംഗ്ഹാമിലേക്കു ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് തീർഥാടനത്തിൽ ആയിരങ്ങൾ പങ്കുചേർന്നു*. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ നേതൃത്വത്തിൽ രൂപതയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും വൈദികരുടെയും, സിസ്റ്റേഴ്സിന്റെയും, അല്മായ നേതാക്കളുടെയും നേതൃത്വത്തിൽ ജപമാല സ്തുതികളും മരിയൻ കീർത്തനങ്ങളുമായി എത്തിയ തീർഥാടകർ ഇംഗ്ലണ്ടിന്റെ നസ്രത് എന്ന പുകൾപെറ്റ വാൽസിംഗ്ഹാമിന് മരിയ ഭക്തിയുടെ പുത്തൻ പ്രാർത്ഥനാനുഭവമാണ് പകർന്നു നൽകിയത് .
🥞🥞🥞🥞🥞🥞🥞🥞🥞🥞
*ഇന്നത്തെ വചനം*
യേശു സിനഗോഗില്‍നിന്ന് ഇറങ്ങി യാക്കോബിനോടും യോഹന്നാനോടും കൂടെ ശിമയോന്‍െറയും അന്ത്രയോസിന്‍െറയും ഭവനത്തിലെത്തി.
ശിമയോന്‍െറ അമ്മായിയമ്മപനിപിടിച്ചു കിടപ്പായിരുന്നു. അവളുടെ കാര്യം അവര്‍ അവനോടു പറഞ്ഞു.
അവന്‍ അടുത്തു ചെന്ന് അവളെ കൈയ്‌ക്കു പിടിച്ച് എഴുന്നേല്‍പിച്ചു. പനി അവളെ വിട്ടുമാറി. അവള്‍ അവരെ ശുശ്രൂഷിച്ചു.
അന്നു വൈകുന്നേരം സൂര്യാസ്‌ത മയമായപ്പോള്‍, രോഗികളും പിശാചുബാധിതരുമായ എല്ലാവരെയും അവര്‍ അവന്‍െറ അടുത്തു കൊണ്ടുവന്നു.
നഗരവാസികളെല്ലാം വാതില്‍ക്കല്‍ സമ്മേളിച്ചു.
വിവിധ രോഗങ്ങള്‍ ബാധിച്ചിരുന്ന വളരെപ്പേരെ അവന്‍ സുഖപ്പെടുത്തി. അനേകം പിശാചുക്കളെ പുറത്താക്കി. പിശാചുക്കള്‍ തന്നെ അറിഞ്ഞിരുന്നതുകൊണ്ട്, സംസാരിക്കാന്‍ അവരെ അവന്‍ അനുവദിച്ചില്ല.
മര്‍ക്കോസ് 1 : 29-34
🥞🥞🥞🥞🥞🥞🥞🥞🥞🥞
*വചന വിചിന്തനം*
നന്മ സ്വീകരിക്കുന്നവർ നന്മ കൈമാറണം. ശിമയോന്റെ അമ്മായമ്മ നമുക്ക് പറഞ്ഞു തരുന്ന പാഠം അതാണ്. കർത്താവിൽ നിന്ന് അവൾ വലിയ ഒരു നന്മ സ്വീകരിച്ചു. കഠിനമായ പനിയിൽ നിന്ന് അവൾക്ക് രോഗശാന്തി ലഭിച്ചു. തുടർന്ന് അവൾ എഴുന്നേറ്റു അവരെ ശുശ്രൂഷിക്കുകയാണ്. നമ്മുടെയൊക്കെ ജീവിതത്തെ നമ്മൾ പരിശോധിക്കുമ്പോൾ. എത്രമാത്രം നന്മകളാണ് നമ്മൾ കർത്താവിൽ നിന്ന് സ്വീകരിച്ചിട്ടുള്ളത്. ദൈവം നമുക്ക് നൽകിയ നന്മകൾ ഒക്കെയും മറ്റുള്ളവരിലൂടെ ആണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് അവ മറ്റുള്ളവർക്ക് തിരികെ കൊടുക്കാൻ ബാധ്യതയുണ്ട്. നിരന്തരം നന്മ കൈമാറുന്ന വരാൻ നമുക്ക് പരിശ്രമിക്കാം ഈശോയുടെ പ്രാർത്ഥിക്കാം.
🥞🥞🥞🥞🥞🥞🥞🥞🥞🥞
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*