നന്മ സ്വീകരിക്കുന്നവർ നന്മ കൈമാറണം. ശിമയോന്റെ അമ്മായമ്മ നമുക്ക് പറഞ്ഞു തരുന്ന പാഠം അതാണ്. കർത്താവിൽ നിന്ന് അവൾ വലിയ ഒരു നന്മ സ്വീകരിച്ചു. കഠിനമായ പനിയിൽ നിന്ന് അവൾക്ക് രോഗശാന്തി ലഭിച്ചു. തുടർന്ന് അവൾ എഴുന്നേറ്റു അവരെ ശുശ്രൂഷിക്കുകയാണ്. നമ്മുടെയൊക്കെ ജീവിതത്തെ നമ്മൾ പരിശോധിക്കുമ്പോൾ. എത്രമാത്രം നന്മകളാണ് നമ്മൾ കർത്താവിൽ നിന്ന് സ്വീകരിച്ചിട്ടുള്ളത്. ദൈവം നമുക്ക് നൽകിയ നന്മകൾ ഒക്കെയും മറ്റുള്ളവരിലൂടെ ആണ് നമ്മൾ സ്വീകരിച്ചിരിക്കുന്നത്. അതിനാൽ നമുക്ക് അവ മറ്റുള്ളവർക്ക് തിരികെ കൊടുക്കാൻ ബാധ്യതയുണ്ട്. നിരന്തരം നന്മ കൈമാറുന്ന വരാൻ നമുക്ക് പരിശ്രമിക്കാം ഈശോയോട് പ്രാർത്ഥിക്കാം.