കേരളത്തില്‍ മുസ്ലീങ്ങള്‍ക്ക് സംവരണ പ്രാതിനിധ്യം കൂട്ടണമെന്ന് കാണിച്ചുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.മുസ്ലിം സമുദായത്തിന് അര്‍ഹമായ ഉദ്യോഗ പ്രാധിനിത്യം ലഭിക്കുന്നില്ലെന്നാണ് ഹരജിയിലെ വാദം. മൈനോറിറ്റി ഇന്ത്യന്‍ പ്ലാനിംഗ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ എന്ന ട്രസ്റ്റാണ് ഹൈകോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.

നിലവിൽ OBC സമുദായം എന്ന നിലയിൽ സംവരണത്തിന്റെ 12% വും, ന്യൂനപക്ഷ സമുദായം എന്ന നിലയിൽ ആനുകൂല്യങ്ങളുടെ 80 % വും സ്വന്തമായി അനുഭവിച്ചു വരുന്ന ഒരു സമൂഹമാണ് വീണ്ടും ആനുകൂല്യങ്ങൾക്കായി കോടതിയെ സമീപിച്ചിരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ മാത്രം താൽപര്യമുള്ള ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾ കാലങ്ങളായി മുസ്ലിം പ്രീണന നയം സ്വീകരിച്ചു വരുന്നതിനാൽ സർക്കാർ കോടതിയിൽ സ്വീകരിക്കുന്ന നിലപാട് ഏവർക്കും ഊഹിക്കാവുന്നതേയുള്ളൂ.