ചവറ : നീണ്ടകരയില്‍നിന്നു കാണാതായ മൂന്നു മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് കൊല്ലംകോട് നീരോടി തോണി തുറയിൽ സഹായരാജി ( 29 ) ന്റെ മൃതദേഹമാണു കണ്ടെത്തിയത്.
ഇന്നലെ രാവിലെ അഞ്ചുതെങ്ങ് തീരത്താണ് മൃതദേഹം കണ്ടത്. മറ്റ് രണ്ട് മത്സ്യതൊഴിലാളികളായ ജോൺ ബോസ്കോ, ലൂർഥ് രാജ്, എന്നിവർക്കായി ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. രണ്ടുദിവസം മുന്‍പാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് ഇവരെ കാണാതായത്.