വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവിയായി ഡോ. മത്തെയോ ബ്രൂണിയെ പാപ്പാ ഫ്രാന്‍സിസ് നിയമിച്ചു. ആശയ വിനിമയത്തിനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലില്‍ (Pontifical Council for Social Communication) 2009-മുതല്‍ പ്രവര്‍ത്തിച്ചു പരിചയസമ്പന്നനായ മാധമപ്രവര്‍ത്തകനും ജോര്‍ണലിസ്റ്റുമായ ഡോ. മത്തെയോ ബ്രൂണിയെയാണ് ജൂലൈ 18- Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ പ്രസ്സ് ഓഫീസ് മേധാവിയായി പാപ്പാ ഫ്രാന്‍സിസ് നിയമിച്ചത്. ജൂലൈ 22- Ɔ൦ തിയതി തിങ്കളാഴ്ച മുതല്‍ മത്തെയോ ബ്രൂണി സ്ഥാനമേല്‍ക്കും.