അടയാളം അന്വേഷിക്കുന്ന നിയമങ്ങൾക്കും പരിസരത്തും ഈശോ യോനായുടെ അടയാളം ചൂണ്ടിക്കാണിക്കുന്നു. യോന നിനിവയിൽ പ്രസംഗിച്ചപ്പോൾ ദൈവത്തിൻറെ വചനം സംസാരിച്ചതല്ലാതെ അടയാളങ്ങളോ അത്ഭുതങ്ങളോ കാണിച്ചില്ല. നിനെവയിലെ രാജാവും ജനങ്ങളും ആകട്ടെ അടയാളങ്ങളൊന്നും ചോദിച്ചതുമില്ല .വചനം കേട്ടപാടെ അവർ അനുതപിക്കുകയായിരുന്നു. അതുകൊണ്ടാണ് നിനവെയിലെ ജനങ്ങൾ ഈ തലമുറയെ വിധിക്കും എന്ന ഈശോ പറയുന്നത്. അടയാളങ്ങളുടെ യും അത്ഭുതങ്ങളുടെയും പുറകെ പോകാതെ വചനത്തിൽ ആഴമായി വിശ്വസിക്കാൻ സാധിക്കണം അത്തരം വിശ്വാസത്തെയാണ് ഈശോയെ ശ്ലാഹിക്കുന്നത് എന്നും ഓർത്തിരിക്കണം