ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷിയുടെ 16 ശതമാനം മാത്രമാണ് വെള്ളമുള്ളത്. 10 ദിവസം മുൻപിത് 13 ശതമാനമായിരുന്നു.
കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 50 ശതമാനത്തിനു മുകളിൽ വെള്ളമുള്ളത് വെറും 3 എണ്ണത്തിലാണ്. ജലസേചന വകുപ്പിന്റെ അണക്കെട്ടുകളിൽ പകുതിയെങ്കിലുമെത്തിയത് നാലെണ്ണം മാത്രം.
കെഎസ്ഇബിയുടെ എല്ലാ അണക്കെട്ടുകളിലുമായി സംഭരണ ശേഷിയുടെ 16 ശതമാനം വെള്ളമാണിപ്പോഴുള്ളത്. മഴ ശക്തിപ്പെടുന്നതു ഡാമുകളിലെ നീരൊഴുക്കു കൂടുന്നതിന് സഹായകമാകുന്നുണ്ടെന്നു സെൻട്രൽ വാട്ടർ കമ്മിഷൻ പുറത്തിറക്കിയ ബുള്ളറ്റിനിൽ സൂചിപ്പിക്കുന്നു.