മിർസാപുർ: സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന നിലപാടിലുറച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. താനിവിടെ എത്തിയിട്ട് 24 മണിക്കൂറുകൾ കഴിഞ്ഞെന്നും ഇതുവരെ ബന്ധുക്കളുമായി സംസാരിക്കാൻ പോലീസ് അനുവദിച്ചില്ലെന്നും പ്രിയങ്ക പറഞ്ഞു.
എത്ര വൈകിയാലും വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാതെ മടങ്ങില്ലെന്ന് പ്രിയങ്ക ആവർത്തിച്ചു. പോലീസ് തടഞ്ഞതിനേത്തുടർന്ന് മിർസാപുർ ഗസ്റ്റ് ഹൗസിൽ രാത്രിയും തങ്ങിയ പ്രിയങ്ക എന്തിനാണ് തന്നെ പോലീസ് തടയുന്നതെന്ന് മനസിലാകുന്നില്ലെന്നും വ്യക്തമാക്കി.