ന്യൂഡൽഹി: 24 മണിക്കൂർ നീണ്ട എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കുത്തിയിരുപ്പ് സമരം ഫലംകണ്ടു. സോൻഭദ്രയിൽ ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ പ്രിയങ്കയെ കാണാൻ അധികൃതർ അനുവദിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ഗസ്റ്റ് ഹൗസിലെത്തിയാണ് പ്രിയങ്കയെ കണ്ടത്. ഇവരോട് പ്രിയങ്ക കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
ഭൂമി തർക്കത്തെ തുടർന്നുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്കയെ അനുവദിച്ചു
