വിഴിഞ്ഞം/ചവറ: വിഴിഞ്ഞത്തു നിന്നും കൊല്ലം നീണ്ടകരയിൽ നിന്നും മത്സ്യബന്ധനത്തിനായി പോയ ഏഴു മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതായി. ഇവർക്കു വേണ്ടി തെരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വിഴിഞ്ഞത്തു നിന്നു മത്സ്യബന്ധനത്തിനു പോയ പല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), പല്ലുവിള കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരെയാണു കാണാതായത്. മറൈൻ എൻഫോഴ്സ്മെന്റും തീരസംരക്ഷണ സേനയുടെ ബോട്ടും തെരച്ചിലിനിറങ്ങിയെങ്കിലും തിരയടിയിൽ പിടിച്ചുനിൽക്കാനാകാതെ ബോട്ട് കരയ്ക്കടുപ്പിക്കുകയായിരുന്നു.
മത്സ്യബന്ധന തൊഴിലാളികളെ കടലിൽ കാണാതായി
