വാർത്തകൾ
🗞🏵 *കനത്തമഴയിൽ സംസ്ഥാനത്തെ പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ മത്സ്യബന്ധനത്തിന് കടലില്‍ പോയ ഏഴ് പേരെ കാണാതായി*. അടുത്ത 24 മണിക്കൂറില്‍ കേരള തീരത്ത് 40 മുതല്‍ 50 കി മി വരെ വേഗതയില്‍ കാറ്റ് വീശാനും 3 മീറ്റര്‍ വരെ തിരമാലകള്‍ ഉയരാനും സാധ്യതയുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി
🗞🏵 *വിയ്യൂര്‍ ജില്ലാ ജയിലില്‍ ഡിജിപി ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തി*. തടവുകാരുടെ പരാതിയെത്തുടര്‍ന്ന് ഉദ്യോഗസ്ഥരില്‍ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു.
🗞🏵 *ലോക്സഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവിക്കിടയാക്കിയതിന് കാരണം ശബരിമലയിലെ സുപ്രീംകോടതി വിധി കൈകാര്യം ചെയ്തതിലെ പാളിച്ചയാണെന്ന് വിലയിരുത്തി സിപിഐ*. ദേശീയ കൗൺസിലിൽ ജനൽ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ഇടത് സര്‍ക്കാര്‍ ശബരിമലയിൽ ബലപ്രയോഗം നടത്തിയെന്ന ധാരണ ജനങ്ങൾക്കിടയിലുണ്ടായെന്നും സിപിഐ റിപ്പോര്‍ട്ടിൽ പരാമര്‍ശം ഉണ്ട്.
🗞🏵 *കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*. റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് ആക്ഷേപമുയരുന്നതായും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ പറഞ്ഞു.
🗞🏵 *ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടിറങ്ങിയ കേരളാ സര്‍വ്വകലാശാല വൈസ്‍ചാന്‍സിലര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രതിഷേധം*. വൈസ്‍ചാന്‍സിലര്‍ വി പി മഹാദേവന്‍ പിള്ളയുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് തടഞ്ഞു. കേരള സര്‍വ്വകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ വിളിപ്പിച്ചതിന് പിന്നാലെയാണ് വി പി മഹാദേവന്‍ പിള്ള രാജ്‍ഭവനിലെത്തിയത്.
🗞🏵 *കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി കുമാരസ്വാമി*. താന്‍ പ്രവര്‍ത്തിക്കുന്നത് ദില്ലിയില്‍ നിന്ന് ആരും നിര്‍ദ്ദേശം നല്‍കിയിട്ടല്ല എന്നാണ് കുമാരസ്വാമി നിയമസഭയില്‍ പറഞ്ഞത്. വിശ്വാസവോട്ട് ഇന്ന് തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടത് കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദ്ദേശപ്രകാരമാണെന്നാണ് കുമാരസ്വാമിയുടെ ആരോപണം.
🗞🏵 *വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്*. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. വടക്കൻ കേരളത്തിന്‍റെ പലഭാഗങ്ങളിലും മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴയില്‍ കോഴിക്കോട് നഗരത്തിൽ പലയിടത്തും വെള്ളംകയറി. മാവൂര്‍റോഡ് ആറ് മണിക്കൂറിലേറെ വെള്ളത്തിനടിയിലായി.
🗞🏵 *വിവരാവകാശ നിയമം ഭേദഗതി ചെയ്യാനുള്ള ബില്ല് ലോക്സഭയിൽ അവതരിപ്പിച്ചു*. മുഖ്യവിവരാവകാശ കമ്മീഷണർക്കും വിവരാവകാശ കമ്മീഷണർമാർക്കും തെരഞ്ഞെടുപ്പ് കമ്മീഷന് തുല്യമായ പദവി നല്കുന്നത് പിൻവലിക്കാനാണ് ഭേദഗതി. പ്രതിപക്ഷ എതിർപ്പിനെ മറികടന്നാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്.
🗞🏵 *കാറ്റിൽ തെങ്ങ് കടപുഴകിവീണ് ഗൃഹനാഥൻ മരിച്ചു*. കൊല്ലം അഞ്ചാലുംമൂടാണ് സംഭവം. പനയം ചോനംചിറ കുന്നിൽതൊടിയിൽ വീട്ടിൽ ദിലീപ് കുമാര്‍ ആണ് മരിച്ചത്. 55 വയസായിരുന്നു. വീട്ടുമുറ്റത്തുനിന്ന ദിലീപിന് മുകളിലേക്ക് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
🗞🏵 *സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നു*. ഡാമിന്റെ രണ്ടുഷട്ടറുകൾ 30 സെന്റീ മീറ്റർ വീതമാണ് ഉയർത്തിയത്. മൂവാറ്റുപുഴയാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ആർഡിഒ അറിയിച്ചു.
🗞🏵 *രാഷ്ട്രീയനാടകങ്ങള്‍ അരങ്ങുതകര്‍ക്കുന്ന കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് ഇന്നലെ നടന്നില്ല*. വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കണമെന്ന് ഗവര്‍ണര്‍ രണ്ടുതവണ നിര്‍ദ്ദേശിച്ചെങ്കിലും സ്പീക്കര്‍ വഴങ്ങിയില്ല. ചൊവ്വാഴ്ച വോട്ടെടുപ്പ് നടത്താമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. അതുവരെ നീട്ടാനാകില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കിയിട്ടുണ്ട്.
🗞🏵 *ഉത്തരേന്ത്യയിലെ പ്രളയക്കെടുതിയില്‍ മരണസംഖ്യ 151 ആയി*. ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമായി തുടരുകയാണ്. അസം, ബിഹാർ ,മേഘാലയ എന്നീ സംസ്ഥാനങ്ങളിലാണ് ഇപ്പോഴും വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നത്. ഒരു കോടിയിലധികം പേരെ പ്രളയം ബാധിച്ചെന്നാണ് കേന്ദ്ര സർക്കാരിന്‍റെ കണക്ക്. അസമിൽ ഒൻപത് പേർ കൂടി മരിച്ചു. ഇതോടെ അസമില്‍ മരിച്ചവരുടെ എണ്ണം 48 ആയി.
🗞🏵 *കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെകുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മീഷന്‍റെ തെളിവെടുപ്പ് ജൂലൈ 23 ന് തുടരും*. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഒരിക്കല്‍ക്കൂടി തെളിവെടുപ്പ് നടത്തുന്നത്.
🗞🏵 *കനത്ത മഴയെ തുടർന്നു കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചു*. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയാണ് അവധി. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലും മഴ ശക്തിയാര്‍ജ്ജിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും ആളുകളെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു.
🗞🏵 *കണ്ണിന് കുളിര്‍മ്മയേകുന്ന കാഴ്ചകളും പച്ചപ്പുമെല്ലാമാണ് മേപ്പാടിക്കടുത്തുള്ള മുണ്ടക്കൈ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തെ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്*. എന്നാല്‍ സഞ്ചാരികളില്‍ ചിലരുടെ ജീവനെടുത്ത രൗദ്രഭാവവും സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിനുണ്ട്. ഇന്നലെ ഒരു യുവാവ് കൂടി കയത്തില്‍ മുങ്ങി മരിച്ചതോടെ നാട്ടുകാരുടെ ആശങ്കയും ഇരട്ടിയാക്കുന്നു.
🗞🏵 *മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിക്കണമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍*. മറയൂര്‍ ശര്‍ക്കരയുടെ പരിശുദ്ധി സംരക്ഷിച്ച് മുന്നോട്ട് പോകണമെന്നും സൗന്ദര്യമല്ല ഗുണമാണ് മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേകതയെന്നും കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. കാന്തല്ലൂര്‍ കോവില്‍ കടവില്‍ മറയൂര്‍ ശര്‍ക്കരയുടെ ഭൗമ സൂചിക പദവി വിളംബര ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
🗞🏵 *രണ്ടര ലക്ഷം രൂപ കൈക്കൂലി നൽകാൻ വിസമ്മതിച്ചതിനാൽ എറണാകുളം പെരുമാങ്കണ്ടത്ത് നിർമ്മിച്ച കടമുറികൾക്ക് ലൈസൻസ് നൽകുന്നില്ലെന്ന പരാതിയുമായി പ്രവാസി വ്യവസായി രംഗത്ത്*. രവീന്ദ്രൻ നായർ എന്നയാളാണ് പരാതിയുമായി രംഗത്തെത്തിയത്. സിപിഐയും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന കല്ലൂർക്കാട് പഞ്ചായത്തിനെതിരെയാണ് ആരോപണം.
🗞🏵 *ചികിത്സിക്കാന്‍ പണമില്ലാത്തതിനാല്‍ രോഗിയായ മകനെ കൊല്ലാന്‍ അച്ഛന്‍ സുഹൃത്തിന് 50,000 രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി*. കര്‍ണാടകയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. അപസ്മാര രോഗിയായ മകനെ കൊലപ്പെടുത്തിയ കുറ്റത്തിന് കുട്ടിയുടെ പിതാവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ക്വട്ടേഷന്‍ കഥ പുറം ലോകം അറിഞ്ഞത്. കർണാടകയിലെ ദേവനഗരയില്‍ ആണ് സംഭവം.
🗞🏵 *പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്നു*. സരൺ ജില്ലയിലെ ബനിയാപൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. പശുവിനെ മോഷ്ടിക്കാനാണ് മൂന്നംഗ സംഘം എത്തിയതെന്ന് നാട്ടുകാർ ആരോപിച്ചു. ഇവരെ ആൾക്കൂട്ടം തടഞ്ഞുവയ്ക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
🗞🏵 *ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം യുവതിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു*. കരുമ്പുകോണം സ്വദേശി ശരത് ലാല്‍ ആണ് മ്യൂസിയം പൊലീസിലെ സിറ്റി ഷാഡോ ടീമിന്‍റെ പിടിയിലായത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് കൂടുതല്‍ ശമ്പളത്തില്‍ തിരുവനന്തപുരത്ത് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് അടുപ്പമുണ്ടാക്കു.
🗞🏵 *യുഎഇയില്‍ അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിപ്പോയ ഇന്ത്യന്‍ ബാലനെ കണ്ടെത്തി*. ബിഹാര്‍ സ്വദേശിയായ പതിനഞ്ചുകാരന്‍ മുഹമ്മദ് പര്‍വേസിനെ അജ്മാനില്‍ വച്ച് പ്രാദേശികവാസികളാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ അജ്മാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
🗞🏵 *കഴിഞ്ഞ ദിവസമാണ് സൗദിയില്‍ 24 മണിക്കൂറും വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്*. അനുമതി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നമസ്കാര സമയങ്ങളിലും ഇളവ് ബാധകമാണെന്ന നിലയില്‍ പ്രചാരണം സജീവമായി. ഇതോടെയാണ് നിലപാട് വ്യക്തമാക്കി സൗദി അധികൃതര്‍ രംഗത്തെത്തിയത്.
🗞🏵 *കേരളത്തിലെ കലാലയങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളെകുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ജസ്റ്റിസ് പി കെ ഷംസുദ്ദീൻ കമ്മീഷന്‍റെ തെളിവെടുപ്പ് ജൂലൈ 23 ന് തുടരും*. വിവിധ മേഖലകളിൽ നിന്നുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ അഭ്യര്‍ത്ഥന പരിഗണിച്ചാണ് ഒരിക്കല്‍ക്കൂടി തെളിവെടുപ്പ് നടത്തുന്നത്.
🗞🏵 *യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ലോക്സഭയില്‍ ഉന്നയിച്ച് ആലത്തൂരിലെ എംപി രമ്യ ഹരിദാസ്*. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് രമ്യ ലോക്സഭയില്‍ പറഞ്ഞത്. പിഎസ്‍സി പരീക്ഷാക്രമക്കേടിലും സിബിഐ അന്വേഷണം നടത്തണം.
🗞🏵 *എസ്എഫ്ഐയില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ നുഴഞ്ഞുകയറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിന്‍റെ വിലയിരുത്തല്‍*. തിരുത്തല്‍ നടപടികള്‍ ശക്തമാക്കാനും സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു. എസ്എഫ്ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികൾ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്‍റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി.
🗞🏵 *യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രശസ്തരെ അടക്കം അണിനിരത്തി എസ്എഫ്ഐ വിരുദ്ധ വാര്‍ത്താപ്രളയം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് മാധ്യമങ്ങളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍*. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബിആര്‍പി ഭാസ്കറിനുമെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.
🗞🏵 *ഉന്നത വിദ്യാഭ്യാസരംഗതും സാമ്പത്തിക പഠന രംഗത്തും സജീവമായി നിൽക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേർത്തുകൊണ്ട് അതതു മേഖലകളിൽ അവർക്കുള്ള അറിവ് യുവജനങ്ങൾക്കും സമൂഹത്തിനും പൊതുവായി ലഭിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇക്കണോമിക് അഫെയർസ് റിസർച്ച് ഫോറം രൂപീകരിക്കുന്നത്*.
🗞🏵 *എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രതിസന്ധികൾക്കു ശാശ്വത പരിഹാരം കാണാൻ വത്തിക്കാനിൽനിന്നുള്ള നിർദേശപ്രകാരം ഓഗസ്റ്റ് മാസത്തിലെ സീറോ മലബാർ സഭയുടെ സിനഡ് നിശ്ചയിച്ചിട്ടുള്ളതിനാൽ ബന്ധപ്പെട്ടവർ എല്ലാ വിവാദങ്ങളിൽനിന്നും മാറിനിന്നു സഭയുടെ കെട്ടുറപ്പ് കാത്തുസൂക്ഷിക്കാൻ ആത്മസംയമനം പാലിക്കണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു*.
🗞🏵 *ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സമ്മേളനം 22, 23 തീയതികളിൽ ദുബായിൽ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുക്കും*. “ആഗോള ഭീകരതയ്ക്ക് ക്രൈസ്തവർ എന്തുകൊണ്ട് ഇരയാകുന്നു’’ എന്നതാണു സമ്മേളനത്തിലെ മുഖ്യ ചർച്ചാവിഷയമെന്നു ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിൽ സെക്രട്ടറി ജനറൽ അഡ്വ. പി.പി. ജോസഫ് അറിയിച്ചു
🗞🏵 *വിശുദ്ധ അൽഫോൻസാമ്മയുടെ മധ്യസ്ഥതയിൽ അനുഗ്രഹം തേടി ഭരണങ്ങാനത്തേക്കു തീർഥാടകരുടെ പ്രവാഹം*. പുണ്യവതിയുടെ കബറിടം സ്ഥിതിചെയ്യുന്ന ചാപ്പലിലും സെന്റ് മേരീസ് ഫൊറോന പള്ളിയിലും ഫ്രാൻസിസ്കൻ ക്ലാരമഠത്തിലും വിശ്വാസികളുടെ പ്രവാഹം തുടങ്ങി. സഹനത്തിലൂടെ സ്വർഗം നേടിയ പുണ്യവതിയുടെ ആത്മീയ സാന്നിധ്യമുള്ള ഭാരത ലിസ്യു ഇനിയുള്ള ദിവസങ്ങളിൽ ജനസാഗരമായി മാറും.
🗞🏵 *ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി റവ. ഡോ. വർഗീസ് പാലത്തിങ്കൽ തെരഞ്ഞെടുക്കപ്പെട്ടു*. റവ. ഡോ. വർഗീസ് പെരുമായനാണു പുതിയ ജനറൽ സെക്രട്ടറി. അറിയപ്പെടുന്ന കാനൻ നിയമ പണ്ഡിതനും കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറുമായ റവ. ഡോ. പാലത്തിങ്കൽ ഇരിങ്ങാലക്കുട രൂപതാംഗമാണ്.
🦢🦢🦢🦢🦢🦢🦢🦢🦢🦢
*ഇന്നത്തെ വചനം*
തിരുനാള്‍ പകുതിയായപ്പോള്‍ യേശു ദേവാലയത്തില്‍ ചെന്നു പഠിപ്പിച്ചുതുടങ്ങി.
ഒന്നും പഠിച്ചിട്ടില്ലാതിരിക്കെ, ഇവന് ഇത്ര അറിവ് എവിടെനിന്നു കിട്ടി എന്നു പറഞ്ഞു യഹൂദര്‍ വിസ്‌മയിച്ചു.
യേശു പറഞ്ഞു: എന്‍െറ പ്രബോധനം എന്‍െറ സ്വന്തമല്ല, എന്നെ അയച്ചവന്‍േറതത്ര.
അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍മനസ്സുള്ളവന്‍ ഈ പ്രബോധനം ദൈവത്തില്‍നിന്നുള്ളതോ അതോ ഞാന്‍ സ്വയം നല്‍കുന്നതോ എന്നു മനസ്‌സിലാക്കും.
സ്വമേധയാ സംസാരിക്കുന്നവന്‍ സ്വന്തം മഹത്വം അന്വേഷിക്കുന്നു; എന്നാല്‍, തന്നെ അയച്ചവന്‍െറ മഹത്വം അന്വേഷിക്കുന്നവന്‍ സത്യവാനാണ്. അവനില്‍ അനീതിയില്ല.
മോശ നിങ്ങള്‍ക്കു നിയമം നല്‍കിയില്ലേ? എന്നിട്ടും നിങ്ങളാരും നിയമം പാലിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?
ജനങ്ങള്‍ പറഞ്ഞു: നിനക്കു പിശാചുണ്ട്. ആരാണു നിന്നെ കൊല്ലാന്‍ ആലോചിക്കുന്നത്?
യേശു പ്രതിവചിച്ചു: ഞാന്‍ ഒരു പ്രവൃത്തി ചെയ്‌തു. അതില്‍ നിങ്ങളെല്ലാവരും ആശ്‌ചര്യപ്പെടുന്നു.
മോശ നിങ്ങള്‍ക്കു പരിച്‌ഛേദന നിയമം നല്‍കിയിരിക്കുന്നു. വാസ്‌തവത്തില്‍ അതു മോശയില്‍നിന്നല്ല, പിതാക്കന്‍മാരില്‍നിന്നാണ്. അതനുസരിച്ച് സാബത്തില്‍ ഒരുവനു നിങ്ങള്‍ പരിച്‌ഛേദനം നടത്തുന്നു.
മോശയുടെ നിയമം ലംഘിക്കാതിരിക്കുന്നതിന് ഒരുവന്‍ സാബത്തു ദിവസം പരിച്‌ഛേദനം സ്വീകരിക്കുന്നുവെങ്കില്‍, സാ ബത്തുദിവസം ഒരു മനുഷ്യനെ ഞാന്‍ പൂര്‍ണമായി സുഖമാക്കിയതിനു നിങ്ങള്‍ എന്നോടു കോപിക്കുന്നുവോ?
പുറമേ കാണുന്നതനുസരിച്ചു വിധിക്കാതെ നീതിയായി വിധിക്കുവിന്‍.
യോഹന്നാന്‍ 7 : 14-24
🦢🦢🦢🦢🦢🦢🦢🦢🦢🦢
*വചന വിചിന്തനം*
ശ്ലീഹ എന്ന വാക്കിൻറെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണല്ലോ. അതുകൊണ്ടുതന്നെ ശ്ലീഹാക്കാലം അയയ്ക്കപ്പെടൽ എന്ന പ്രക്രിയയെ കുറിച്ച് നമ്മൾ ചിന്തിക്കുന്ന കാലമാണ്. അയക്കപ്പെട്ടവന്റെ ദൗത്യങ്ങളെ കുറിച്ചാണ് ഇന്നത്തെ തിരുവചനത്തിൽ ഈശോ നമ്മോട് പറയുന്നത്. അയച്ചവന്റെ ഇഷ്ടം നിറവേറ്റുക അവന്റ മഹത്വം അന്വേഷിക്കുക അവന്റ പ്രബോധനം പകർന്നു നൽകുക, ഇവയൊക്കെയാണ് അയക്കപ്പെട്ടവന്റെ കർത്തവ്യം. ഈ കർത്തവ്യം താൻ ഭംഗിയായി നിർവഹിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഈശോ പറയുമ്പോൾ അവിടുന്നാൽ അയയ്ക്കപ്പെട്ടവരായ നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യങ്ങളെ കുറിച്ച് നമുക്ക് ചിന്തിക്കാം നമ്മളെ അയച്ച മിശിഹായ്ക്കു വേണ്ടി നിലകൊള്ളാനും അവനുവേണ്ടി സംസാരിക്കാനും അവൻറെ ഹിതം മനസ്സിലാക്കാനും അവൻറെ ഇഷ്ടം നിറവേറ്റാനും അവന്റെ മഹത്വം വെളിവാക്കാനും നമ്മൾ പരിശ്രമിക്കുന്നു ഉണ്ടോ.
🦢🦢🦢🦢🦢🦢🦢🦢🦢🦢
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ വചനം വിതറാനുള്ള ഈ സംരഭത്തിൽ പങ്കാളിയാകാം … നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും ഉറപ്പ്*