പൊതുഭവനമായ ഭൂമിയെയും അതിലെ ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കാന്‍ അനുവര്‍ഷം ക്രൈസ്തവര്‍ ആചരിക്കുന്ന “സൃഷ്ടിക്കായി ഒരുമാസം” (Season of Creation) പരിപാടിയില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്ന്, സമഗ്ര മാനവ പുരോഗതിക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ ടേര്‍ക്സണ്‍ ആഹ്വാനംചെയ്തു. വത്തിക്കാന്‍റെ ദിനപത്രം, “ലൊസര്‍വത്തോരെ റൊമാനോ”യില്‍ (L’Osservatore Romano) പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയിലൂടെയാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാന്‍ സഭകള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കണമെന്ന് കര്‍ദ്ദിനാള്‍ ടേര്‍ക്സ്ണ്‍ ആഹ്വാനംചെയ്തത്.