ലണ്ടൻ: സിംബാബ്വെ ക്രിക്കറ്റ് അസോസിയേഷനു വിലക്കേർപ്പെടുത്തി ഐസിസി. ക്രിക്കറ്റ് ബോര്‍ഡില്‍ സിംബാബ്വെ സര്‍ക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് ഐസിസിയുടെ നിയമ നടപടി. ലണ്ടനില്‍ നടന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്.
ഓരോ രാജ്യത്തേയും ക്രിക്കറ്റ് ബോര്‍ഡുകള്‍ സ്വതന്ത്രമായിട്ടാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ സിംബാബ്വെ ക്രിക്കറ്റ് ബോർഡ് ഐസിസിയുടെ നിയമങ്ങൾ ലംഘിച്ച് കാര്യങ്ങൾ നീക്കിയതോടെയാണ് നടപടി എടുത്തത്. സിംബാബ്വെയില് ക്രിക്കറ്റ് തുടരണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ നിയമം പാലിച്ചാവണമെന്നും ഐസിസി ചെയര്മാന് ശശാങ്ക് മനോഹര്‍ പറഞ്ഞു.