കൊച്ചി: ഓറിയന്റൽ കാനൻ ലോ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി റവ. ഡോ. വർഗീസ് പാലത്തിങ്കൽ തെരഞ്ഞെടുക്കപ്പെട്ടു. റവ. ഡോ. വർഗീസ് പെരുമായനാണു പുതിയ ജനറൽ സെക്രട്ടറി.
അറിയപ്പെടുന്ന കാനൻ നിയമ പണ്ഡിതനും കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിലെ പ്രഫസറുമായ റവ. ഡോ. പാലത്തിങ്കൽ ഇരിങ്ങാലക്കുട രൂപതാംഗമാണ്. എറണാകുളം - അങ്കമാലി അതിരൂപത വൈസ് ചാൻസലറാണു റവ. ഡോ. പെരുമായൻ.
മറ്റു ഭാരവാഹികൾ: റവ. ഡോ. ഫ്രാൻസിസ് ആളൂർ (വൈസ് പ്രസിഡന്റ്), റവ. ഡോ. തോമസ് പാറയ്ക്കൽ (ട്രഷറർ), റവ. ഡോ. ബോബി തറക്കുന്നേൽ, റവ. ഡോ. തോമസ് കുഴിനാപ്പുറത്ത്, റവ. ഡോ. ജോയി പാലിയേക്കര, സിസ്റ്റർ ഡോ. ഷെറിൻ എസ്എച്ച് (എക്സിക്യുട്ടീവ് അംഗങ്ങൾ). രണ്ടു ദിവസമായി തൃശൂർ ഡിബിസിഎൽസിയിൽ ചേർന്ന വാർഷികയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.