തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ മഴ കനത്തു. കോട്ടയം, ഇടുക്കി ജില്ലകളിൽ വ്യാഴാഴ്ച വൈകിട്ടു മുതൽ ശക്തമായ മഴയാണ് പെയ്യുന്നത്. വാഗമൺ തീക്കോയി റോഡിൽ മണ്ണിടിഞ്ഞു. ഇവിടെ മണ്ണുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
ഇടുക്കിയിലും പലയിടത്തും മണ്ണിടിഞ്ഞു. പാംബ്ല അണക്കെട്ടിന്റെ ഷട്ടർ ഉയർത്തി. മലങ്കര അണക്കെട്ടിന്റെ ഷട്ടർ വൈകിട്ട് ഉയർത്തുമെന്നാണ് വിവരം. പമ്പയിൽ ജലനിരപ്പുയർന്ന് മണൽപ്പുറത്തെ കടകളിൽ വെള്ളം കയറി. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.