ന്യൂഡൽഹി: ആസൂത്രണ സമ്പദ് വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണ് ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയതെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. കോൺഗ്രസിന്റെ കഴിഞ്ഞ 55 വർഷത്തെ ഭരണത്തെ വിമർശിക്കുന്നവർ നമ്മൾ സ്വാതന്ത്ര്യം നേടിയ ഇടത്തുനിന്ന് ഇന്ത്യ എത്ര ദൂരം എത്തിയെന്നത് അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ സ്വകാര്യ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
asoo 55 വർഷത്തെ കോൺഗ്രസ് ഭരണത്തെ വിമർശിക്കുന്നവർ ഇന്ത്യ സ്വാതന്ത്ര്യത്തിലായിരുന്നിടത്ത് എത്ര ദൂരം എത്തിയെന്നത് അവഗണിക്കുകയാണ്. അതെ, മറ്റുള്ളവരും ഇന്ത്യയുടെ വളർച്ചയ്ക്കു സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ആസൂത്രണ സമ്പദ്വ്യവസ്ഥയിൽ ഉറച്ചു വിശ്വസിച്ചിരുന്ന അതിന്റെ സ്ഥാപകരാണ് ആധുനിക ഇന്ത്യയുടെ അടിത്തറ പാകിയത്. ആസൂത്രണ കമ്മീഷനെ പിരിച്ചുവിട്ടതോടെ ഇന്ന് അത് എതിർക്കപ്പെടുകയാണെന്നും പ്രണബ് മുഖർജി പറഞ്ഞു.