ആദ്യ ഖട്ടത്തിൽ ഉന്നത വിദ്യാഭ്യാസ – സാമ്പത്തിക ഗവേഷക വിഭാഗത്തിന് രൂപം നൽകുന്നു

കോട്ടയം: ഉന്നത വിദ്യാഭ്യാസരംഗതും സാമ്പത്തിക പഠന രംഗത്തും സജീവമായി നിൽക്കുന്ന യുവജനങ്ങളെ ഒരുമിച്ചു ചേർത്തുകൊണ്ട് അതതു മേഖലകളിൽ അവർക്കുള്ള അറിവ് യുവജനങ്ങൾക്കും സമൂഹത്തിനും പൊതുവായി ലഭിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി ഹയർ എഡ്യൂക്കേഷൻ ആൻഡ് ഇക്കണോമിക് അഫെയർസ് റിസർച്ച് ഫോറം രൂപീകരിക്കുന്നത്.40 വർഷത്തെ ചരിത്രതിൽ ആദ്യമായിട്ടാണ് കെസിവൈഎം സംഘടന ഇത്തരത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക ഗവേഷണ രംഗത്തും സജീവമായിട്ടുള്ള യുവജനങ്ങളെ ഒരുമിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നത്.

ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും സർക്കാരിൽ നിന്നും മറ്റ് ഇതര സ്ഥാപനങ്ങളിൽ നിന്നും ലഭിക്കേണ്ടതുമായ ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങിയവ നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ അതിനെതിരെ യുവജനങ്ങളെ സംഘടിതമായി ശക്തരക്കുക എന്നതാണ് ഇത്തരത്തിലുള്ള ഫോറം രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴികാടൻ പറഞ്ഞു. ഒരു രൂപതയിൽ നിന്നും ഒരു യുവാവ്, യുവതി എന്ന ക്രമത്തിൽ 64 പേരു ഉൾകൊള്ളുന്ന സംസ്ഥാനതല കോർ ടീമിനാണ് ജൂലായ് 20-)o തീയതി കേരള കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയമായ POC വെച്ച് നടക്കുന്ന സമ്മേളനം രൂപം നൽകുന്നത്.

ക്രൈസ്തവ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ആളുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തും സാമ്പത്തിക ഗവേഷണ രംഗങ്ങളിലും അവഗണിക്കപ്പെടുന്നു എന്നതിന് എതിരെ യുവജനങ്ങൾ സജ്ജരാകുക , കേരളത്തി ലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉള്ള യൂണിവേഴ്സിറ്റി കളിൽ നമ്മുടെ വിദ്യാർത്ഥി കളെ സ്കോളർഷി പ്പോട് കൂടിയുള്ള പഠനത്തിന് അനുയോജ്യരാക്കുക തുടങ്ങിയവയാണ് ഫോറത്തിന്റെ പ്രധാന ലക്ഷ്യം.